This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുഗതരാഷ്ട്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനുഗതരാഷ്ട്രം = ടൌരരലീൃ മെേലേ മറ്റൊരു രാഷ്ട്രത്തെ ഭാഗികമായോ പൂര്‍ണ...)
വരി 1: വരി 1:
= അനുഗതരാഷ്ട്രം =  
= അനുഗതരാഷ്ട്രം =  
-
ടൌരരലീൃ മെേലേ
+
Successor state
മറ്റൊരു രാഷ്ട്രത്തെ ഭാഗികമായോ പൂര്‍ണമായോ കൈയടക്കുന്ന രാഷ്ട്രം. കീഴടക്കപ്പെട്ട രാഷ്ട്രമോ രാഷ്ട്രവിഭാഗമോ ഇല്ലാതായിത്തീരുകയും വിജയിച്ച രാജ്യം, ഇല്ലാതായിത്തീര്‍ന്ന രാജ്യത്തിന്റെ അനുഗതരാഷ്ട്രമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.

08:59, 29 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അനുഗതരാഷ്ട്രം

Successor state

മറ്റൊരു രാഷ്ട്രത്തെ ഭാഗികമായോ പൂര്‍ണമായോ കൈയടക്കുന്ന രാഷ്ട്രം. കീഴടക്കപ്പെട്ട രാഷ്ട്രമോ രാഷ്ട്രവിഭാഗമോ ഇല്ലാതായിത്തീരുകയും വിജയിച്ച രാജ്യം, ഇല്ലാതായിത്തീര്‍ന്ന രാജ്യത്തിന്റെ അനുഗതരാഷ്ട്രമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.

1795-ല്‍ പോളണ്ടിനെ വിഭജിച്ച് ആസ്ത്രിയ, പ്രഷ്യ, റഷ്യ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളാക്കിയിരുന്നു. അതോടുകൂടി പോളണ്ട് എന്ന സ്വതന്ത്രരാജ്യം അന്ന് ഇല്ലാതായിത്തീരുകയും ആസ്ത്രിയയും പ്രഷ്യയും റഷ്യയും പോളണ്ടിന്റെ അനുഗതരാഷ്ട്രങ്ങളായിത്തീരുകയും ചെയ്തു. ഒരു സ്വതന്ത്രരാജ്യമായിരുന്ന ഹവായീദ്വീപസമൂഹം 1898-ല്‍ യു.എസ്സിന്റെ ഭാഗമായിത്തീര്‍ന്നു. യു.എസ്. തന്‍മൂലം ഹവായീയുടെ അനുഗതരാഷ്ട്രമായി പരിണമിച്ചു. ഈവിധമുള്ള പിന്‍തുടര്‍ച്ചകള്‍ക്ക് (മുഖ്യമായും യുദ്ധം മൂലം) വേറെയും ദൃഷ്ടാന്തങ്ങള്‍ ചരിത്രത്തില്‍ ഉണ്ട്.

അനുഗതഭരണകൂടവും അനുഗതരാഷ്ട്രവും വിഭിന്നങ്ങളാണ്. ഒന്ന് ഭരണകൂടത്തിന്റെയും മറ്റത് രാഷ്ട്രത്തിന്റെയും പിന്‍തുടര്‍ച്ചയാണ്. ഭരണഘടനാനിയമമനുസരിച്ചോ ചിലപ്പോള്‍ വിപ്ളവങ്ങള്‍ മുഖേനയോ ഭരണകൂടങ്ങളില്‍ മാറ്റങ്ങളുണ്ടാകാറുണ്ട്. ഭരണകൂടത്തില്‍ മാത്രമുണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായി അനുഗത ഭരണകൂടങ്ങള്‍ രൂപം പ്രാപിക്കാറുള്ളത് സാധാരണയാണ്. തന്‍മൂലം രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ക്കു വ്യത്യാസങ്ങള്‍ വരാറില്ല. ഇതു മുഖ്യമായും ഒരു ആഭ്യന്തരപ്രശ്നം മാത്രമേ ആകുന്നുള്ളു; എന്നാല്‍ അനുഗതരാഷ്ട്രം ഇതില്‍നിന്നു തികച്ചും വ്യത്യസ്തമാണ്.

ഇല്ലാതായ രാഷ്ട്രത്തിന്റെ എല്ലാ ആസ്തികളും അനുഗതരാഷ്ട്രത്തിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ബാധ്യതകള്‍ പല വ്യവസ്ഥകള്‍ക്കു വിധേയമായി മാത്രമേ അനുഗതരാഷ്ട്രം അംഗീകരിക്കാറുള്ളു. പല രാഷ്ട്രങ്ങള്‍ കൂടി ഏതെങ്കിലും ഒരു രാഷ്ട്രത്തെ യുദ്ധാനന്തരം പങ്കിട്ടെടുക്കുന്ന സാഹചര്യങ്ങളില്‍, ഇല്ലാതായിത്തീര്‍ന്ന രാഷ്ട്രത്തിന്റെ പൊതുക്കടം അവര്‍ക്കു ലഭിക്കാവുന്ന ആദായത്തിന്റെ അടിസ്ഥാനത്തില്‍ പങ്കിട്ടെടുക്കുകയാണ് പതിവ്. അതുപോലെ കീഴടക്കപ്പെട്ട രാജ്യത്തിന്റെ നിയമങ്ങളും മറ്റും അതേപടി തുടരുന്നതിന് അനുഗതരാഷ്ട്രങ്ങള്‍ക്കു ബാധ്യതയില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍