This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനിത പ്രതാപ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനിത പ്രതാപ് (1958 - ) = മലയാളി പത്രപ്രവര്‍ത്തക. 1996 മുതല്‍ അമേരിക്കയുടെ പ്ര...)
(അനിത പ്രതാപ് (1958 - ))
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
1958 ഡി. 23-ന് കോട്ടയത്ത് ജനിച്ചു. കൊല്‍ക്കത്തയിലെ ലൊറേറ്റോഹൌസില്‍നിന്ന് സീനിയര്‍ കേംബ്രിഡ്ജ്, ഡല്‍ഹി സര്‍വകലാശാലയിലെ മിറാന്‍ഡാ ഹൌസില്‍ നിന്ന് ഓണേഴ്സ് ബിരുദം എന്നിവ കരസ്ഥമാക്കിയശേഷം ബാംഗ്ളൂര്‍ സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടി. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ റിപ്പോര്‍ട്ടറായി 1979-ല്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് സണ്‍ഡേ മാഗസിന്‍, ദ ടെലഗ്രാഫ് എന്നിവയിലും പ്രവര്‍ത്തിച്ചു. ഇന്ത്യാ ടുഡേയില്‍ പ്രിന്‍സിപ്പല്‍ കറസ്പ്പോണ്ടന്റ്, ടൈം മാഗസിന്റെ ഡല്‍ഹി ബ്യൂറോ കറസ്പോണ്ടന്റ് എന്നീ തസ്തികകളിലും പ്രവര്‍ത്തിച്ചു.

-
നേപ്പാളിലെ ജനാധിപത്യ പ്രസ്ഥാനം, ബംഗ്ളാദേശിലെ സൈനിക സ്വേഛാധിപത്യത്തിനെതിരായ ജനമുന്നേറ്റം, പാകിസ്താനില്‍ ബേനസീര്‍ സര്‍ക്കാരിന്റെ പുറത്താക്കലുകള്‍, ശ്രീലങ്ക, അസം, പഞ്ചാബ്, കശ്മീര്‍ എന്നിവിടങ്ങളിലെ സായുധ കലാപം എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇവരുടെ ഔദ്യോഗികജീവിതത്തിലെ നാഴികക്കല്ലുകളാണ്. അഫ്ഗാനിസ്താനിലെ താലിബാന്‍ അധിനിവേശത്തെ ഇതിവൃത്തമാക്കിയ ബാറ്റില്‍ ഫോര്‍ അഫ്ഗാനിസ്താന്‍ എന്ന ഡോക്യുമെന്ററിക്ക് ക്രിസ്റ്റിന്‍ അമര്‍പോവിനോടൊപ്പം ടി.വി. ജേര്‍ണലിസത്തിലെ പ്രമുഖ പുരസ്കാരമായ ജോര്‍ജ് പോക് (ഏലീൃഴല ജീഹസ) അവാര്‍ഡ് ലഭിച്ചു. 1992-ല്‍ ഇന്തോ-അമേരിക്കന്‍ സൊസൈറ്റിയുടെ എമിനന്റ് ഇന്ത്യന്‍ അവാര്‍ഡ്, ചമേലിദേവി ജയിന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
+
നേപ്പാളിലെ ജനാധിപത്യ പ്രസ്ഥാനം, ബംഗ്ളാദേശിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരായ ജനമുന്നേറ്റം, പാകിസ്താനില്‍ ബേനസീര്‍ സര്‍ക്കാരിന്റെ പുറത്താക്കലുകള്‍, ശ്രീലങ്ക, അസം, പഞ്ചാബ്, കശ്മീര്‍ എന്നിവിടങ്ങളിലെ സായുധ കലാപം എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇവരുടെ ഔദ്യോഗികജീവിതത്തിലെ നാഴികക്കല്ലുകളാണ്. അഫ്ഗാനിസ്താനിലെ താലിബാന്‍ അധിനിവേശത്തെ ഇതിവൃത്തമാക്കിയ ബാറ്റില്‍ ഫോര്‍ അഫ്ഗാനിസ്താന്‍ എന്ന ഡോക്യുമെന്ററിക്ക് ക്രിസ്റ്റിന്‍ അമര്‍പോവിനോടൊപ്പം ടി.വി. ജേര്‍ണലിസത്തിലെ പ്രമുഖ പുരസ്കാരമായ ജോര്‍ജ് പോക് (George Polk) അവാര്‍ഡ് ലഭിച്ചു. 1992-ല്‍ ഇന്തോ-അമേരിക്കന്‍ സൊസൈറ്റിയുടെ എമിനന്റ് ഇന്ത്യന്‍ അവാര്‍ഡ്, ചമേലിദേവി ജയിന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
(പ്രിയ വി.ആര്‍.)
(പ്രിയ വി.ആര്‍.)
 +
[[Category:ജീവചരിത്രം]]

Current revision as of 10:17, 24 നവംബര്‍ 2014

അനിത പ്രതാപ് (1958 - )

മലയാളി പത്രപ്രവര്‍ത്തക. 1996 മുതല്‍ അമേരിക്കയുടെ പ്രമുഖ ന്യൂസ് ചാനലായ സി.എന്‍.എന്‍.ന്റെ കിഴക്കന്‍ ഏഷ്യാ ബ്യൂറോ ചീഫായി പ്രവര്‍ത്തിക്കുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ പ്രഗത്ഭയായ ഇവര്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തനമേഖലയിലെ പ്രമുഖ സ്ത്രീസാന്നിധ്യമാണ്.

1958 ഡി. 23-ന് കോട്ടയത്ത് ജനിച്ചു. കൊല്‍ക്കത്തയിലെ ലൊറേറ്റോഹൌസില്‍നിന്ന് സീനിയര്‍ കേംബ്രിഡ്ജ്, ഡല്‍ഹി സര്‍വകലാശാലയിലെ മിറാന്‍ഡാ ഹൌസില്‍ നിന്ന് ഓണേഴ്സ് ബിരുദം എന്നിവ കരസ്ഥമാക്കിയശേഷം ബാംഗ്ളൂര്‍ സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടി. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ റിപ്പോര്‍ട്ടറായി 1979-ല്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് സണ്‍ഡേ മാഗസിന്‍, ദ ടെലഗ്രാഫ് എന്നിവയിലും പ്രവര്‍ത്തിച്ചു. ഇന്ത്യാ ടുഡേയില്‍ പ്രിന്‍സിപ്പല്‍ കറസ്പ്പോണ്ടന്റ്, ടൈം മാഗസിന്റെ ഡല്‍ഹി ബ്യൂറോ കറസ്പോണ്ടന്റ് എന്നീ തസ്തികകളിലും പ്രവര്‍ത്തിച്ചു.

നേപ്പാളിലെ ജനാധിപത്യ പ്രസ്ഥാനം, ബംഗ്ളാദേശിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരായ ജനമുന്നേറ്റം, പാകിസ്താനില്‍ ബേനസീര്‍ സര്‍ക്കാരിന്റെ പുറത്താക്കലുകള്‍, ശ്രീലങ്ക, അസം, പഞ്ചാബ്, കശ്മീര്‍ എന്നിവിടങ്ങളിലെ സായുധ കലാപം എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇവരുടെ ഔദ്യോഗികജീവിതത്തിലെ നാഴികക്കല്ലുകളാണ്. അഫ്ഗാനിസ്താനിലെ താലിബാന്‍ അധിനിവേശത്തെ ഇതിവൃത്തമാക്കിയ ബാറ്റില്‍ ഫോര്‍ അഫ്ഗാനിസ്താന്‍ എന്ന ഡോക്യുമെന്ററിക്ക് ക്രിസ്റ്റിന്‍ അമര്‍പോവിനോടൊപ്പം ടി.വി. ജേര്‍ണലിസത്തിലെ പ്രമുഖ പുരസ്കാരമായ ജോര്‍ജ് പോക് (George Polk) അവാര്‍ഡ് ലഭിച്ചു. 1992-ല്‍ ഇന്തോ-അമേരിക്കന്‍ സൊസൈറ്റിയുടെ എമിനന്റ് ഇന്ത്യന്‍ അവാര്‍ഡ്, ചമേലിദേവി ജയിന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

(പ്രിയ വി.ആര്‍.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍