This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനബോളിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 7: വരി 7:
ദീപനവിധേയമായ ആഹാരം ചെറിയ തന്‍മാത്രകളുടെ രൂപത്തില്‍ കുടലിന്റെ ഭിത്തികളിലൂടെ ആദ്യം അവശോഷണം (absorption) ചെയ്യപ്പെടുന്നു. അനന്തരം ആ ചെറിയ തന്‍മാത്രകളില്‍നിന്നാരംഭിച്ചു വലിയതും സങ്കീര്‍ണങ്ങളുമായ തന്‍മാത്രകള്‍ ഉദ്ഗ്രഥനം വഴി ശരീരത്തിന്റെ ആവശ്യത്തിനായി നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയ്ക്കാണ് അനബോളിസം എന്ന സംജ്ഞ നല്കപ്പെട്ടിട്ടുള്ളത്. ശരീരത്തിനകത്തു സംഭരിക്കുവാനുള്ള ഗ്ളൈക്കോജന്‍ (മൃഗങ്ങളില്‍ ഗ്ളൈക്കോജന്‍, സസ്യങ്ങളില്‍ സ്റ്റാര്‍ച്ച്) മുതലായ വസ്തുക്കളും ഹോര്‍മോണുകള്‍, എന്‍സൈമുകള്‍, ടിഷ്യൂകള്‍ മുതലായവയും അനബോളിസത്തിന്റെ ഫലമായി ഉണ്ടാകുന്നവയാണ്. ഈ അനബോളിസപ്രക്രിയകള്‍ യഥാവിധി നടക്കുന്നതിനു ധാരാളം ഊര്‍ജം ലഭ്യമാകേണ്ടതുണ്ട്. രണ്ടാമതു സൂചിപ്പിച്ച അപഗ്രഥനാത്മകപ്രക്രിയകളില്‍ (കാറ്റബോളിസം) നിന്നു അതു ലഭിക്കുന്നു. നോ: കാറ്റബോളിസം; മെറ്റബോളിസം

 +
[[Category:ജന്തുശാസ്ത്രം]]

Current revision as of 11:53, 8 ഏപ്രില്‍ 2008

അനബോളിസം

Anabolism

ജീവികളുടെ ശരീരത്തില്‍ നടക്കുന്ന ഉദ്ഗ്രഥനാത്മകമായ രാസപ്രക്രിയകള്‍ക്കുള്ള സാമാന്യമായ പേര്. ശരീരത്തിനകത്തു സംഭവിക്കുന്ന രാസപ്രക്രിയകള്‍ ഉദ്ഗ്രഥനാത്മകമെന്നും (synthetic) അപഗ്രഥനാത്മകമെന്നും (analytic) രണ്ടു വിധത്തിലാണ്. ആദ്യത്തേതിന് അനബോളിസം അഥവാ ഉപചയം എന്നും രണ്ടാമത്തേതിന് കാറ്റബോളിസം അഥവാ അപചയം എന്നും രണ്ടിനുംകൂടി മെറ്റബോളിസം അഥവാ ഉപാപചയം എന്നും പറയുന്നു.

ദീപനവിധേയമായ ആഹാരം ചെറിയ തന്‍മാത്രകളുടെ രൂപത്തില്‍ കുടലിന്റെ ഭിത്തികളിലൂടെ ആദ്യം അവശോഷണം (absorption) ചെയ്യപ്പെടുന്നു. അനന്തരം ആ ചെറിയ തന്‍മാത്രകളില്‍നിന്നാരംഭിച്ചു വലിയതും സങ്കീര്‍ണങ്ങളുമായ തന്‍മാത്രകള്‍ ഉദ്ഗ്രഥനം വഴി ശരീരത്തിന്റെ ആവശ്യത്തിനായി നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയ്ക്കാണ് അനബോളിസം എന്ന സംജ്ഞ നല്കപ്പെട്ടിട്ടുള്ളത്. ശരീരത്തിനകത്തു സംഭരിക്കുവാനുള്ള ഗ്ളൈക്കോജന്‍ (മൃഗങ്ങളില്‍ ഗ്ളൈക്കോജന്‍, സസ്യങ്ങളില്‍ സ്റ്റാര്‍ച്ച്) മുതലായ വസ്തുക്കളും ഹോര്‍മോണുകള്‍, എന്‍സൈമുകള്‍, ടിഷ്യൂകള്‍ മുതലായവയും അനബോളിസത്തിന്റെ ഫലമായി ഉണ്ടാകുന്നവയാണ്. ഈ അനബോളിസപ്രക്രിയകള്‍ യഥാവിധി നടക്കുന്നതിനു ധാരാളം ഊര്‍ജം ലഭ്യമാകേണ്ടതുണ്ട്. രണ്ടാമതു സൂചിപ്പിച്ച അപഗ്രഥനാത്മകപ്രക്രിയകളില്‍ (കാറ്റബോളിസം) നിന്നു അതു ലഭിക്കുന്നു. നോ: കാറ്റബോളിസം; മെറ്റബോളിസം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍