This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനന്ത് കാണേക്കര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനന്ത് കാണേക്കര്‍ (1905 - 80) = മറാഠിസാഹിത്യകാരന്‍. കവി, പ്രബന്ധകാരന്‍, ഏകാങ...)
 
വരി 6: വരി 6:
(ഡോ. പ്രഭാകര്‍ മാച്വേ)
(ഡോ. പ്രഭാകര്‍ മാച്വേ)
 +
[[Category:ജീവചരിത്രം]]

Current revision as of 11:51, 8 ഏപ്രില്‍ 2008

അനന്ത് കാണേക്കര്‍ (1905 - 80)

മറാഠിസാഹിത്യകാരന്‍. കവി, പ്രബന്ധകാരന്‍, ഏകാങ്ക നാടകകൃത്ത്, സഞ്ചാരസാഹിത്യകാരന്‍ എന്നീ നിലകളില്‍ മറാഠി സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠനാണിദ്ദേഹം. പത്രപ്രവര്‍ത്തകനായും കോളജ് അധ്യാപകനായും വളരെനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശക്തമായ പരിഹാസകവിതകളും ഉക്തിഹാസ്യാത്മക കവിതകളും രചിക്കുവാന്‍ കാണേക്കര്‍ക്ക് അസാമാന്യമായ കഴിവുണ്ട്. 'മറാഠി സാഹിത്യ സമ്മേളന'ത്തിന്റെ അധ്യക്ഷന്‍. പി.ഇ.എന്‍. അസോസിയേഷന്റെ നിര്‍വാഹകസമിതി അംഗം, മറാഠി സാഹിത്യ അക്കാദമിയുടെ ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാണേക്കറുടെ സാഹിത്യയത്നങ്ങളെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്രഗവണ്‍മെന്റ് ഇദ്ദേഹത്തിന് പത്മശ്രീ ബിരുദം (1965) നല്കി. ഇദ്ദേഹത്തിന്റെ സോവിയറ്റ് പര്യടനകഥ മറാഠി സാഹിത്യത്തിലെ ഏറ്റവും മികച്ച സഞ്ചാരസാഹിത്യഗ്രന്ഥങ്ങളിലൊന്നാണ്. 1980-ല്‍ ഇദ്ദേഹം അന്തരിച്ചു.


(ഡോ. പ്രഭാകര്‍ മാച്വേ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍