This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധീശാധികാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അധീശാധികാരം = ട്വൌലൃമശി്യ ഒരു പരമാധികാര രാഷ്ട്രം മറ്റൊരു രാഷ്ട്രത്...)
വരി 1: വരി 1:
= അധീശാധികാരം =
= അധീശാധികാരം =
 +
Suzerainty
-
ട്വൌലൃമശി്യ
 
-
ഒരു പരമാധികാര രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന്റെമേല്‍ ചെലുത്തുന്ന രാഷ്ട്രീയനിയന്ത്രണത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാഷ്ട്രതന്ത്രസംജ്ഞ. മധ്യകാല യൂറോപ്പില്‍ നിലവിലിരുന്ന മാടമ്പിവ്യവസ്ഥയില്‍ (എലൌറമഹശാ) മാടമ്പിക്കും കുടിയാനും തമ്മിലുണ്ടായിരുന്ന ബന്ധം നിര്‍വചിക്കുവാനാണ് അധീശാധികാരം (ൌ്വലൃമശി്യ) എന്ന പദം ഉപയോഗിച്ചുവന്നത്. മാടമ്പിയോടു ഭക്തി പ്രദര്‍ശിപ്പിക്കുകയും അദ്ദേഹത്തിനുവേണ്ടി ചില കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയും കുടിയാന്റെ കടമകളായി ഫ്യൂഡല്‍ നിയമങ്ങളില്‍ വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. പകരം കുടിയാനോടു ചില കടമകള്‍ മാടമ്പിക്കുമുണ്ടായിരുന്നു. ഈ സേവ്യസേവകഭാവത്തെ ആധുനികകാലത്തു തുല്യശക്തികളല്ലാത്ത രണ്ടു രാജ്യങ്ങളുടെ ബന്ധം സൂചിപ്പിക്കുന്നതിന് ഉപയോഗിക്കാന്‍ തുടങ്ങി. കൂടുതല്‍ ശക്തമായത് അധീശരാജ്യവും താരതമ്യേന ദുര്‍ബലമായത് സാമന്തരാജ്യം അഥവാ സംരക്ഷിതരാജ്യവും ആണ്. അധീശ രാജ്യത്തിന്റെ ഭാഗങ്ങളാണ് സാമന്തരാജ്യങ്ങള്‍. ക്രമാനുഗതമായ ശിഥിലീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായും അധീശരാജ്യത്തിന്റെ കാരുണ്യത്താലും സാമന്തരാജ്യങ്ങള്‍ക്ക് സ്വതന്ത്ര രാഷ്ട്രങ്ങളുടെ ചില അവകാശങ്ങള്‍ ലഭിക്കയുണ്ടായി. എന്നാല്‍ അവയുടെ പരമാധികാരം പൂര്‍ണമായിരുന്നില്ല. അധീശരാജ്യത്തിന്റെ രാഷ്ട്രീയനിയന്ത്രണത്തിന് അവ വിധേയമായിരുന്നു. സ്വാതന്ത്യ്രപ്രാപ്തിക്കുമുമ്പ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും ബ്രിട്ടിഷ് ഭരണകൂടവും തമ്മിലുണ്ടായിരുന്ന ബന്ധം അധീശാധികാരവും സംരക്ഷിതരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഉത്തമനിദര്‍ശനമാണ്. അധീശാധികാരത്തിന് രാഷ്ട്രതന്ത്രത്തില്‍ ഇന്നു വലിയ പ്രസക്തിയില്ല.
+
ഒരു പരമാധികാര രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന്റെമേല്‍ ചെലുത്തുന്ന രാഷ്ട്രീയനിയന്ത്രണത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാഷ്ട്രതന്ത്രസംജ്ഞ. മധ്യകാല യൂറോപ്പില്‍ നിലവിലിരുന്ന മാടമ്പിവ്യവസ്ഥയില്‍ (Feudalism) മാടമ്പിക്കും കുടിയാനും തമ്മിലുണ്ടായിരുന്ന ബന്ധം നിര്‍വചിക്കുവാനാണ് അധീശാധികാരം (Suzerainty) എന്ന പദം ഉപയോഗിച്ചുവന്നത്. മാടമ്പിയോടു ഭക്തി പ്രദര്‍ശിപ്പിക്കുകയും അദ്ദേഹത്തിനുവേണ്ടി ചില കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയും കുടിയാന്റെ കടമകളായി ഫ്യൂഡല്‍ നിയമങ്ങളില്‍ വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. പകരം കുടിയാനോടു ചില കടമകള്‍ മാടമ്പിക്കുമുണ്ടായിരുന്നു. ഈ സേവ്യസേവകഭാവത്തെ ആധുനികകാലത്തു തുല്യശക്തികളല്ലാത്ത രണ്ടു രാജ്യങ്ങളുടെ ബന്ധം സൂചിപ്പിക്കുന്നതിന് ഉപയോഗിക്കാന്‍ തുടങ്ങി. കൂടുതല്‍ ശക്തമായത് അധീശരാജ്യവും താരതമ്യേന ദുര്‍ബലമായത് സാമന്തരാജ്യം അഥവാ സംരക്ഷിതരാജ്യവും ആണ്. അധീശ രാജ്യത്തിന്റെ ഭാഗങ്ങളാണ് സാമന്തരാജ്യങ്ങള്‍. ക്രമാനുഗതമായ ശിഥിലീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായും അധീശരാജ്യത്തിന്റെ കാരുണ്യത്താലും സാമന്തരാജ്യങ്ങള്‍ക്ക് സ്വതന്ത്ര രാഷ്ട്രങ്ങളുടെ ചില അവകാശങ്ങള്‍ ലഭിക്കയുണ്ടായി. എന്നാല്‍ അവയുടെ പരമാധികാരം പൂര്‍ണമായിരുന്നില്ല. അധീശരാജ്യത്തിന്റെ രാഷ്ട്രീയനിയന്ത്രണത്തിന് അവ വിധേയമായിരുന്നു. സ്വാതന്ത്യ്രപ്രാപ്തിക്കുമുമ്പ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും ബ്രിട്ടിഷ് ഭരണകൂടവും തമ്മിലുണ്ടായിരുന്ന ബന്ധം അധീശാധികാരവും സംരക്ഷിതരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഉത്തമനിദര്‍ശനമാണ്. അധീശാധികാരത്തിന് രാഷ്ട്രതന്ത്രത്തില്‍ ഇന്നു വലിയ പ്രസക്തിയില്ല.

07:42, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍