This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധിപാദപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:01, 2 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.45 (സംവാദം)

അധിപാദപം

ഋുശുവ്യലേ


മറ്റു വൃക്ഷങ്ങളെയും സസ്യങ്ങളെയും അധിവസിച്ചു ജീവിക്കുന്ന സസ്യം. സാധാരണ സസ്യങ്ങളെല്ലാം തന്നെ മണ്ണില്‍ വളരുന്നവയാണെങ്കിലും മറ്റു സസ്യങ്ങളുടെ കാണ്ഡങ്ങളിലും ശാഖകളിലും പറ്റിപ്പിടിച്ചു ജീവിക്കുന്നവയും വിരളമല്ല. വൃക്ഷങ്ങള്‍ തിങ്ങിക്കൂടി നില്ക്കുന്ന സ്ഥലങ്ങളില്‍ പൊതുവേ ജീവിതമത്സരം അതിരൂക്ഷമായിരിക്കും. വൃക്ഷങ്ങളുടെ ചോലയില്‍ ജീവിക്കുന്ന സസ്യങ്ങള്‍ക്ക് വേണ്ടത്ര ആഹാരവും സൂര്യപ്രകാശവും ലഭിക്കുവാന്‍ പ്രയാസമാണ്. ഈ വിധ പ്രത്യേക സാഹചര്യങ്ങളില്‍ ജീവിതമത്സരത്തെ നേരിടുവാന്‍വേണ്ടി ചില സസ്യങ്ങള്‍ മറ്റു സസ്യങ്ങളുടെ മുകളില്‍ വസിക്കാനുള്ള അനുകൂലനങ്ങള്‍ ആര്‍ജിച്ചു. ഈ ചെടികള്‍ ആഹാരത്തിനായി അവയുടെ ആതിഥേയനെ ആശ്രയിക്കുന്നില്ല. ഇപ്രകാരം മറ്റു സസ്യങ്ങളുടെ സ്വൈരജീവിതത്തിനു വിഘാതമാകാത്ത രീതിയില്‍, അവയെ വെറുമൊരു വാസസ്ഥാനം മാത്രമായി ഉപയോഗിച്ചു ജീവിക്കുന്ന സസ്യങ്ങളെ അധിപാദപം എന്നു പറയുന്നു. പരിണാമപരമായി അധിപാദപങ്ങള്‍ വളരെ ആധുനികങ്ങളാണെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.


മറ്റു സസ്യങ്ങളില്‍ നിലയുറപ്പിക്കുന്നതിന് അധിപാദപങ്ങള്‍ക്ക് സഹായകമായിട്ടുള്ളത് അവയില്‍ കാണുന്ന നിരവധി പറ്റുവേരുകളാണ്. അന്തരീക്ഷത്തില്‍നിന്നും ജലം ലഭിക്കുന്നതിനുള്ള പ്രയാസം കാരണം സാധാരണ മരുസസ്യങ്ങളില്‍ കാണാറുള്ള കട്ടികൂടിയ ക്യൂട്ടിക്കിള്‍ (രൌശേരഹല), ഉള്ളിലേക്കു തള്ളിനില്ക്കുന്ന സസ്യരന്ധ്രങ്ങള്‍, അധശ്ചര്‍മം (വ്യുീറലൃാ), വാഹകലയുടെ സമൃദ്ധി തുടങ്ങിയ സവിശേഷതകള്‍ ഇവയിലും കാണാം. മണ്ണില്‍നിന്നു വളരെ ഉയരത്തില്‍ വസിക്കുന്ന ഈ ചെടികള്‍ക്ക് ആഹാരത്തിനായി പ്രധാനമായും അന്തരീക്ഷത്തിലെ നീരാവിയേയും പൊടിപടലങ്ങളേയും ആശ്രയിക്കേണ്ടിയിരിക്കുന്നു.


അന്തരീക്ഷത്തിലെ നീരാവി ആഗിരണം ചെയ്യുന്നതിനായി ഇവയില്‍ 'വെലാമിന്‍ വേരുകള്‍' എന്ന ഒരു പ്രത്യേകതരം വായവവേരുകള്‍ കൂടിയുണ്ട്. കാണ്ഡത്തിന്റെ ഏതുഭാഗത്തുനിന്നും ഉദ്ഭവിച്ച് വായുവില്‍ സ്വതന്ത്രമായി തൂങ്ങിക്കിടക്കുന്ന ഈ വേരുകള്‍ അന്തരീക്ഷത്തിലെ നീരാവി ആഗിരണം ചെയ്യുന്നു. ഈ വേരുകളുടെ ബഹിര്‍ഭാഗത്തു സ്ഥിതിചെയ്യുന്ന വെലാമിന്‍ ടിഷ്യുവാണ് പ്രധാനമായും ഈ ധര്‍മം വഹിക്കുന്നത്. വെലാമിന്‍ ടിഷ്യുവിലെ കോശങ്ങളില്‍ പ്രോട്ടോപ്ളാസം കാണാറില്ല. കട്ടികൂടിയ ഭിത്തികളാണുള്ളത്. വരണ്ട കാലാവസ്ഥയില്‍ ഈ വേരുകള്‍ക്ക് മിക്കവാറും പച്ചകലര്‍ന്ന ചാരനിറമായിരിക്കും. ജലാംശം കൂടുതല്‍ ലഭ്യമാകുമ്പോള്‍ അവ ഒരുവിധം കടുംപച്ചയായി മാറുന്നു. ഓര്‍ക്കിഡേസീ കുടുംബത്തിലെ അധിപാദപങ്ങളിലാണ് ഇത്തരത്തിലുള്ള വേരുകള്‍ സുലഭമായി കണ്ടുവരുന്നത്. അധിജീവിസസ്യങ്ങളായ വാന്‍ഡ (്മിറമ), ബള്‍ബോഫില്ലം (യൌഹയീുവ്യഹഹൌാ), സാക്കോലോബിയം (ടമരരീഹീയശൌാ) തുടങ്ങിയ ചെടികള്‍ ഈ കുടുംബത്തില്‍പ്പെട്ടവയാണ്.


അപുഷ്പികളിലും ധാരാളം അധിപാദപങ്ങളുണ്ട്. ഡ്രൈനേറിയ (ഉൃ്യിമൃശമ), ഡ്രൈമോഗ്ളോസം (ഉൃ്യാീഴഹീൌാ) തുടങ്ങിയ പന്നല്‍ ചെടികളും പോളിട്രൈക്കം (ജീഹ്യൃശരവൌാ), ഫ്യൂണേറിയ (എൌിമൃശമ), പോറെല്ല (ജീൃലഹഹമ) തുടങ്ങിയവയും സയാനോഫൈസീ, ക്ളോറോഫൈസീ തുടങ്ങിയ വര്‍ഗങ്ങളിലെ പല ആല്‍ഗകളും അധിജീവിസസ്യങ്ങളാണ്.


ആല്‍ (എശരൌ) തുടങ്ങിയ പല വൃക്ഷങ്ങളും അവയുടെ ജീവിതം ആരംഭിക്കുന്നത് പലപ്പോഴും അധിപാദപങ്ങളായിട്ടാണ്. പന മുതലായ വൃക്ഷങ്ങളുടെ മുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും ഇവയുടെ തൈകള്‍ വളരുന്നത് അസാധാരണമല്ല. കാലക്രമത്തില്‍ അവയുടെ വേരുകള്‍ മണ്ണില്‍ എത്തുകയും അവ സാധാരണ ജീവിതക്രമം ആരംഭിക്കുകയും ചെയ്യുന്നു. ഇതുപോലെ പ്രകൃത്യാ അധിപാദപങ്ങളായ പല സസ്യങ്ങളും സാധാരണരീതിയില്‍ മണ്ണില്‍ വളരുന്നതിനു കഴിവുള്ളവയാണ്.

(ഡോ. ജോസ് കെ. മംഗലി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍