This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്തര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:10, 1 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.19 (സംവാദം)

അത്തര്‍

റോസാദളത്തില്‍നിന്നും വാറ്റി എടുക്കുന്ന സുഗന്ധതൈലം. സാധാരണ ഊഷ്മാവില്‍ കുഴമ്പുപാകത്തിലുള്ളതും ബാഷ്പശീലമുള്ളതുമായ ഇതിന്റെ നിറം മഞ്ഞയോ മങ്ങിയ ചുവപ്പോ ആയിരിക്കും. രുചി മധുരമാണ്.

പുഷ്പങ്ങള്‍ വാറ്റി എടുക്കുന്ന സുഗന്ധദ്രാവകങ്ങള്‍ക്കെല്ലാം പൊതുവേ അത്തര്‍ എന്നു പറയാറുണ്ട്. ഇത് ഒരു പേര്‍ഷ്യന്‍ പദമാണ്. അറബി ഭാഷയില്‍ 'അത്തര്‍' എന്ന വാക്കിന് മരുന്നു വ്യാപാരി, സുഗന്ധവസ്തു വില്പനക്കാരന്‍ എന്നീ അര്‍ഥങ്ങളുണ്ട്.

പൂക്കളില്‍നിന്ന് അത്തര്‍ ഉത്പാദിപ്പിക്കുന്നതിന് 4 മാര്‍ഗങ്ങളാണ് സ്വീകരിച്ചുവരുന്നത്: വാറ്റുക (സ്വേദനം), ചൂടുള്ള കൊഴുപ്പുപയോഗിച്ച് തൈലം വേര്‍തിരിച്ചെടുക്കുക, ബാഷ്പനസ്വഭാവമുള്ള ലായകങ്ങള്‍ ഉപയോഗിച്ച് നിഷ്കര്‍ണം ചെയ്യുക, മണമില്ലാത്ത എണ്ണയിലോ കൊഴുപ്പിലോ പൂക്കളില്‍നിന്നും തൈലം പിടിപ്പിക്കുക. സ്വേദനമാണ് ഏറ്റവും പ്രചാരമുള്ള രീതി. ജലം ഉപയോഗിച്ച്, ജലവും നീരാവിയുമുപയോഗിച്ച്, നീരാവി ഉപയോഗിച്ച്- എന്നിങ്ങനെ മൂന്നു വിധത്തിലാണ് സ്വേദനം നടത്തുന്നത്.


പൂവിതളുകള്‍ (മുല്ല, പിച്ചി മുതലായവയുടെ അത്തര്‍ എടുക്കേണ്ടിവരുമ്പോള്‍ പൂക്കള്‍ മുഴുവനും ഉപയോഗിക്കാം) വാറ്റു പാത്രത്തില്‍ സംഭരിച്ച് വേണ്ടിടത്തോളം വെള്ളം ഒഴിച്ച് തിളപ്പിക്കുന്നു. ജലാംശവും തൈലവും കലര്‍ന്നുള്ള ബാഷ്പമിശ്രിതം ഒരു കുഴലില്‍ക്കൂടി ശക്തിയായി പ്രവഹിപ്പിച്ച് കണ്ടന്‍സറില്‍ എത്തിച്ച് തണുപ്പിച്ചശേഷം തൈലം ഉപരിതലത്തില്‍നിന്നും വേര്‍തിരിച്ചെടുക്കുന്നു. തൈലം മുഴുവന്‍ ലഭ്യമാകുന്നതുവരെ വാറ്റു പാത്രത്തില്‍ വീണ്ടും വെള്ളം ഒഴിച്ച് സ്വേദനപ്രക്രിയ ആവര്‍ത്തിക്കണം. കണ്ടന്‍സറില്‍ അവശേഷിച്ച പനിനീരില്‍ (ൃീലെംമലൃേ) അത്തര്‍ കുറെ അലിഞ്ഞുചേര്‍ന്നിരിക്കും. ഇത് വീണ്ടും സ്വേദനവിധേയമാക്കി തൈലം ലഭ്യമാക്കാം. 3500 കി.ഗ്രാം റോസാദളത്തില്‍ നിന്ന് 1 കി.ഗ്രാം അത്തര്‍ ഉത്പാദിപ്പിക്കാം.

  പുരാതനകാലം മുതല്ക്കേ രണ്ടാമത്തെ മാര്‍ഗമാണ് ഫ്രാന്‍സില്‍ സ്വീകരിച്ചുവരുന്നത്. കൊഴുപ്പ് ചൂടാക്കി പുഷ്പങ്ങളിലോ പൂവിതളുകളിലോ ഒഴിക്കുന്നു. ഈ കൊഴുപ്പു ശേഖരിച്ച് വീണ്ടും ചൂടാക്കി പുതിയ അട്ടികളില്‍ ഒഴിക്കുമ്പോള്‍ പൂത്തൈലംകൊണ്ട് കൊഴുപ്പ് സാന്ദ്രമാകും. റോസാപൂക്കള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ കൊഴുപ്പ് 'പൊമാദ് ദെ റോസ്' (ജീാമറല റല ഞീലെ) എന്ന പേരില്‍ അറിയപ്പെടുന്നു.
  അത്തര്‍കൊണ്ടു സാന്ദ്രമാക്കപ്പെട്ട കൊഴുപ്പ് ആല്‍ക്കഹോള്‍ ഉപയോഗിച്ച് നിഷ്കര്‍ഷണം ചെയ്യുന്നതാണ് മൂന്നാമത്തെ രീതി. ഇങ്ങനെ കിട്ടുന്ന അത്തറിന് 'എക്സ്ട്രയ് ദെ റോസ്' (റോസിന്റെ സത്ത്) എന്നു പറയുന്നു.
  കണ്ണാടിത്തട്ടില്‍ പൂവിതളുകള്‍ വിതറി, അത് ശുദ്ധീകരിച്ച കൊഴുപ്പുകൊണ്ടുമൂടി ഒരു ദിവസം സൂക്ഷിച്ചശേഷം പൂവിതള്‍ എടുത്തുമാറ്റുന്നു. വീണ്ടും പുതിയ പൂക്കള്‍ വിതറി ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു. ഇങ്ങനെ തൈലം കൊഴുപ്പില്‍ പിടിപ്പിക്കുന്നതാണ് നാലാമത്തെ രീതി.
  ബാള്‍ക്കന്‍ പര്‍വതപ്രദേശത്തുള്ള റോസ്താഴ്വരയിലാണ് അത്തര്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കാവുന്ന റോസാ ചെടികള്‍ വളരുന്നത്. അവിടത്തെ മണ്ണും കാലാവസ്ഥയും ഇവയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും പറ്റിയതാണ്. ബള്‍ഗേറിയയിലും തുര്‍ക്കിയിലും ഒരു ദേശീയ വ്യവസായം എന്ന നിലയില്‍ അത്തര്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു. 
  സുഗന്ധദ്രവ്യങ്ങള്‍, വ്യഞ്ജനങ്ങള്‍, അംഗരാഗങ്ങള്‍ എന്നിവയില്‍ അത്തര്‍ ചേര്‍ക്കാറുണ്ട്. മുസ്ളിങ്ങള്‍ക്ക് അത്തര്‍ വളരെ പ്രാധാന്യമുള്ള ഒരു അംഗരാഗമാണ്.

അത്താത്തുര്‍ക്ക്, മുസ്തഫാ കമാല്‍ (1881 - 1938)

അമേൌൃസ, ങൌമെേളമ ഗലാമഹ

ആധുനിക തുര്‍ക്കിയുടെ രാഷ്ട്രപിതാവും തുര്‍ക്കി റിപ്പബ്ളിക്കിന്റെ പ്രസിഡന്റും. അത്താത്തുര്‍ക്ക് (പ്രഥമ - തുര്‍ക്കികളുടെ പിതാവ്) എന്ന ബഹുമതി തുര്‍ക്കിയിലെ നാഷനല്‍ അസംബ്ളി 1935 ജനു. 1-ന് കമാല്‍ പാഷയ്ക്ക് നല്കി.

  ഗ്രീസില്‍, സലോണിക്ക നഗരത്തിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന അലി റിസയുടെയും, സുബെയിദയുടെയും മകനായി 1881-ല്‍ കമാല്‍ ജനിച്ചു. സലോണിക്കയിലും മൊണാസ്റ്റിറ്റിലും ആദ്യകാല വിദ്യാഭ്യാസം നടത്തി. അനന്തരം ഇസ്താംബൂളിലെ ഹര്‍ബിയെ സ്റ്റാഫ് കോളജില്‍ ചേര്‍ന്നു പഠിച്ചു; ഗണിതശാസ്ത്രത്തില്‍ അസാമാന്യസാമര്‍ഥ്യം പ്രകടിപ്പിക്കുകയുണ്ടായി. അനിതരസാധാരണമായ ബുദ്ധിസാമര്‍ഥ്യത്തിനുള്ള അംഗീകാരം എന്ന നിലയില്‍ 'കമാല്‍' (പരിപൂര്‍ണത) എന്ന സ്ഥാനം ഇദ്ദേഹത്തിനു അധ്യാപകര്‍ നല്കി. 1906-ല്‍ 'ക്യാപ്റ്റന്‍' പദവി നേടിയ ഇദ്ദേഹം ഡമാസ്കസിലെ കുതിരപ്പട്ടാളത്തെ നയിക്കാന്‍ നിയുക്തനായി. അവിടെ ഇദ്ദേഹം 'വതന്‍' എന്ന രഹസ്യ സംഘടനയുടെ ശാഖ സ്ഥാപിച്ചു. ഇക്കാലത്ത് ഇദ്ദേഹം ഫ്രഞ്ച് ഭാഷ പഠിക്കുകയും യൂറോപ്യന്‍ വിപ്ളവകാരികളുടെ ഗ്രന്ഥങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചു മനസിലാക്കുകയും ചെയ്തു. അന്നത്തെ തുര്‍ക്കി സുല്‍ത്താനായിരുന്ന അബ്ദല്‍ ഹമീദ് കക-ന്റെ ഭരണത്തിനെതിരായി വിപ്ളവം സംഘടിപ്പിച്ച യുവതുര്‍ക്കികളില്‍പ്പെട്ട മൌലിക പരിവര്‍ത്തനവാദികളുടെ (ഞമറശരമഹ) സംഘത്തിലായിരുന്നു കമാല്‍. കുറെക്കാലം ഇദ്ദേഹം രാഷ്ട്രീയകാര്യങ്ങളില്‍ നിന്നകന്നുനിന്നു. 1907 സെപ്.-ല്‍ സലോണിക്കയിലെ മൂന്നാം സേനാവിഭാഗത്തില്‍ സ്റ്റാഫ് ഉദ്യോഗസ്ഥനായും 1909 ഏ.-ല്‍ സേനാനായകനായ മുഹമ്മദ് ഷൌക്കത്ത് പാഷയുടെ സ്റ്റാഫില്‍ ഒരംഗമായും നിയമിതനായി. 1911-ല്‍ തുര്‍ക്കി യുദ്ധകാര്യമന്ത്രി ആയിരുന്ന മുഹമ്മദ് ഷൌക്കത്ത് തന്റെ യുദ്ധകാര്യാലയത്തില്‍ കമാലിനെ നിയമിച്ചു. ഇറ്റലിയും തുര്‍ക്കിയും തമ്മില്‍ യുദ്ധം ഉണ്ടായപ്പോള്‍ (1911-12) കമാല്‍ ലിബിയയില്‍ ഏതാനും മാസക്കാലം യുദ്ധസേവനം ചെയ്തു. 1911 ഒ. 12-ന് ബാള്‍ക്കന്‍ ശക്തികള്‍ തുര്‍ക്കിയെ ആക്രമിച്ചതിനെ തുടര്‍ന്ന് കമാല്‍ ഇസ്താംബൂളിലേക്കു മടങ്ങി. അവിടെനിന്നും ഇദ്ദേഹം ഗാലിപ്പോളിയിലെ ഒരു സൈനികവിഭാഗത്തിന്റെ മേധാവിയായി ഉയര്‍ത്തപ്പെട്ടു. രണ്ടാം ബാള്‍ക്കന്‍ യുദ്ധകാലത്ത് (1913) കമാല്‍, ത്രേസില്‍ സൈന്യസേവനം നടത്തി. ഇദ്ദേഹം ലഫ്. കേണലായി ഉയര്‍ന്നു.
  ഒന്നാം ലോകയുദ്ധത്തില്‍ (1914-18) ജര്‍മനിയുടെ വിജയസാധ്യതയെപ്പറ്റി കമാലിന് ബലമായ സംശയമുണ്ടായിരുന്നതിനാല്‍ യുദ്ധത്തില്‍ തുര്‍ക്കി നിഷ്പക്ഷത പാലിക്കുകയാണ് നല്ലതെന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. അപ്പോള്‍ ഇദ്ദേഹം ഗാലിപ്പോളിയിലെ 19-ാം സേനാവിഭാഗത്തിന്റെ മേധാവിയായിരുന്നു. ഗാലിപ്പോളി യുദ്ധത്തില്‍ തുര്‍ക്കിയുടെ വിജയത്തിനു പ്രധാനകാരണം കമാലിന്റെ ധൈര്യവും യുദ്ധതന്ത്രജ്ഞതയുമായിരുന്നു. 1916-ല്‍ വാന്‍ തടാകത്തിന്റെ പരിസരത്തുവച്ച് നടന്ന മ്യൂസ്, ബിത്ലിസ് യുദ്ധങ്ങളില്‍ കമാലിന്റെ നേതൃത്വത്തിലണിനിരന്ന തുര്‍ക്കി സൈന്യം റഷ്യയെ തോല്പിച്ചു. ഇതിനിടയില്‍ തുര്‍ക്കി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അറബി സംസ്ഥാനങ്ങളില്‍ ലഹള പൊട്ടിപ്പുറപ്പെടുകയാല്‍, ഡിയാര്‍ബക്കീര്‍ എന്ന സ്ഥലത്തെ രണ്ടാം സേനാവിഭാഗത്തിന്റെ നായകനായി കമാല്‍ നിയുക്തനായി. 1917 ഡി.-ല്‍ കമാല്‍ പാഷ പൂര്‍വസമരമുഖത്തെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിവരങ്ങള്‍ തുര്‍ക്കി ഭരണമേധാവികളെ അറിയിച്ചു.  ജര്‍മന്‍കാരെ തുര്‍ക്കിപ്പട്ടാളത്തിന്റെ സേനാനായകന്മാരായി നിയമിക്കരുതെന്നും അവരെ കേവലം ഉപദേശകരായി മാത്രമേ എടുക്കാവൂ എന്നും, ഒരൊറ്റ തുര്‍ക്കി ഭടനേയും സാമ്രാജ്യത്വത്തിനുവേണ്ടി കുരുതി കൊടുക്കാതെ തുര്‍ക്കിയുടെ സംരക്ഷണത്തിനുവേണ്ടി കരുതിവയ്ക്കണമെന്നുമായിരുന്നു കമാല്‍ പാഷയുടെ അഭിപ്രായം. യുദ്ധകാര്യമന്ത്രി അന്‍വര്‍പാഷ, കമാലിന്റെ അഭിപ്രായങ്ങളെ ആദരിച്ചില്ലെന്നു മാത്രമല്ല, ഇദ്ദേഹത്തിനെ അനിശ്ചിതകാലത്തേയ്ക്കു 'രോഗാവധി'യില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷേ, സമരമുഖത്ത് സ്ഥിതിഗതികള്‍ വഷളായിത്തീര്‍ന്നതിനാല്‍ കമാല്‍ പാഷയുടെ സേവനം അനുപേക്ഷണീയമായിത്തീര്‍ന്നു. അതിനാല്‍ ഇദ്ദേഹത്തെ അവധിയില്‍ നിന്നും തിരിച്ചുവിളിച്ച് പലസ്തീനില്‍ 7-ാം സേനാവിഭാഗത്തിന്റെ തലവനായി നിയമിച്ചു. ഇദ്ദേഹം സ്വസൈന്യത്തെ ശത്രുക്കളില്‍നിന്നു രക്ഷപ്പെടുത്തി ആലപ്പോവിലേക്കു പിന്‍വാങ്ങി. 1918 ഒ. 26-നു ഇദ്ദേഹവും സൈന്യവും അവിടെനിന്നും അനത്തോളിയയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിലയുറപ്പിച്ചു. സിറിയന്‍ സൈന്യത്തിന്റെ കമാണ്ടറും ഇദ്ദേഹമായിരുന്നു. മുഡ്രോസ് (ങൌറൃീ) യുദ്ധവിരാമക്കരാറി (1918 ഒ. 30) നെ തുടര്‍ന്ന് കമാല്‍ ഇസ്താംബൂളിലെത്തി. കരാര്‍ വ്യവസ്ഥകള്‍ നടപ്പില്‍ വരുത്താന്‍ തുര്‍ക്കിയില്‍ ഒരു പുതിയ ഭരണകൂടം അധികാരത്തില്‍ വന്നു. ഇവിടം മുതല്ക്കാണ് കമാലിന്റെ സജീവ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. സഖ്യശക്തികളെ ചെറുക്കാന്‍ ജനങ്ങളെ സംഘടിപ്പിക്കുന്ന ഉദ്യമത്തില്‍ ഇദ്ദേഹം വ്യാപൃതനായി. പുതുതായി ഭരണമേറ്റ സുല്‍ത്താന്‍ മുഹമ്മദ് ഢക കമാലിനെ അനത്തോളിയയുടെ കി. വ. കിഴക്കും പ്രദേശങ്ങളില്‍ താവളമുറപ്പിച്ചിരുന്ന സൈന്യങ്ങളുടെ ഇന്‍സ്പെക്ടര്‍ ജനറലായി നിയമിച്ചു. മേജര്‍ നിയാസി, അന്‍വര്‍ബേ എന്നീ നേതാക്കളുമൊരുമിച്ച് തുര്‍ക്കിയെ വിദേശാധിപത്യത്തില്‍നിന്ന് മോചിപ്പിക്കാനുള്ള പ്രഖ്യാപനത്തില്‍ കമാല്‍ പാഷ ഒപ്പുവച്ചു. ഈ ആശയത്തോടു യോജിപ്പുള്ള എല്ലാ സംഘടനകളുടേയും ഒരു സംയുക്ത സമ്മേളനം എര്‍സറം (ഋൃ്വൌൃൌാ) എന്ന സ്ഥലത്തു വിളിച്ചുകൂട്ടി. 1919 ജൂല. 23 മുതല്‍ ആഗ. 6 വരെ നടന്ന ഈ സമ്മേളനത്തിന്റെ അധ്യക്ഷനായി കമാല്‍ പാഷ തെരഞ്ഞെടുക്കപ്പെട്ടു. 1919 സെപ്. 4-ന് നടന്ന സിവാസ് (ടശ്മ) സമ്മേളനത്തില്‍വച്ച് ഒരു സ്വതന്ത്ര തുര്‍ക്കിക്ക് ജന്മമരുളുന്നതിനുള്ള 'ദേശീയകരാര്‍' അംഗീകരിക്കപ്പെട്ടു. കമാലിനെ, 1920 ഏ. 22-ന് നാഷനല്‍ അസംബ്ളി തുര്‍ക്കി പ്രസിഡന്റായി തെരഞ്ഞെടുത്തു.
  തുര്‍ക്കി സുല്‍ത്താന്‍ 1920 ആഗ. 10-ന് സഖ്യകക്ഷികളുമായി ഒപ്പുവച്ച 'സെവേഴ്സ് ഉടമ്പടി' (ഠൃലമ്യ ീള ടല്ൃല) തുര്‍ക്കി ജനതയ്ക്ക് അപമാനകരമായിരുന്നു. അതിനാല്‍ കമാല്‍ പാഷയുടെ നേതൃത്വത്തില്‍ അങ്കാറായിലെ നാഷണല്‍ അസംബ്ളി പ്രസ്തുത ഉടമ്പടി നിരാകരിച്ചു. ബ്രിട്ടീഷുകാരുടെ പ്രേരണയോടുകൂടി, ഗ്രീസിലെ രാജാവായ കോണ്‍സ്റ്റന്റീന്‍ 1921 ജൂല.-ല്‍ തുര്‍ക്കിക്കെതിരായി സൈനികാക്രമണം നടത്തി. എന്നാല്‍ കമാലിന്റെ നേതൃത്വത്തില്‍ തുര്‍ക്കി ദേശീയവാദികള്‍ സകാറിയ (ടമസമ്യൃമ) യുദ്ധത്തില്‍ ഗ്രീക് സൈന്യത്തെ പരാജയപ്പെടുത്തി. തിരിച്ച് അങ്കാറായിലെത്തിയ കമാലിന് ജനങ്ങള്‍ ജേതാവെന്നര്‍ഥം വരുന്ന 'ഘാസി' എന്ന സ്ഥാനപ്പേരു നല്കി. നാഷണല്‍ അസംബ്ളി, മുമ്മൂന്നു മാസം കഴിയുമ്പോള്‍ പുതുക്കത്തക്ക വ്യവസ്ഥയില്‍ ഏകാധിപത്യാധികാരം കമാലിനു നല്‍കി. തുര്‍ക്കിയിലെ സുല്‍ത്താന്‍ സ്ഥാനം റദ്ദുചെയ്തുകൊണ്ടുള്ള കല്പന കമാല്‍ (1922 ന. 1-ന്) പുറപ്പെടുവിച്ചു. സുല്‍ത്താനായിരുന്ന മുഹമ്മദ് ഢക, കോണ്‍സ്റ്റാന്റിനോപ്പിളില്‍നിന്ന് ഒരു ബ്രിട്ടിഷ് കപ്പലില്‍ രാജ്യംവിട്ടു. സ്ഥാനത്യാഗം ചെയ്ത സുല്‍ത്താന്റെ സഹോദരനായ അബ്ദുല്‍ മജീദ് ഖലീഫയായി അവരോധിക്കപ്പെട്ടു. 1923 ജൂല. 23-ന് തുര്‍ക്കിക്കനുകൂലമായ ലോസന്‍ (ഘമൌമിിെല) ഉടമ്പടിയില്‍ തുര്‍ക്കിയും സഖ്യശക്തികളും ഒപ്പുവച്ചു. പഴയ ഒട്ടോമന്‍ (ഉസ്മാനിയ) സാമ്രാജ്യത്തില്‍പ്പെട്ട പല രാജ്യ വിഭാഗങ്ങളും തുര്‍ക്കിക്ക് നഷ്ടപ്പെട്ടെങ്കിലും, യൂറോപ്യന്‍ ശക്തികളുടെ സ്വാധീനവലയത്തില്‍പ്പെടാത്ത ഒരു സ്വതന്ത്ര ദേശീയ തുര്‍ക്കി ഉടലെടുക്കാനിടയായത് ലോസന്‍ ഉടമ്പടി മൂലമാണ്. 1923 ഒ. 29-ന് തുര്‍ക്കി ഒരു റിപ്പബ്ളിക്കായി ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടു. റിപ്പബ്ളിക്കിന്റെ പ്രസിഡന്റായി മുസ്തഫാ കമാലും, പ്രധാനമന്ത്രിയായി ഇസ്മത്ത് പാഷയും തെരഞ്ഞെടുക്കപ്പെട്ടു. മരണംവരെ കമാല്‍ ആ പദവിയില്‍ തുടര്‍ന്നു.
  ദേശീയ വിമോചന പ്രസ്ഥാനത്തില്‍ പങ്കെടുത്ത വിവിധ ജനകീയ സംഘടനകളെ സംയോജിപ്പിച്ച് 'റിപ്പബ്ളിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി' എന്നൊരു പുതിയ കക്ഷി രൂപവത്കരിച്ചപ്പോള്‍ കമാല്‍ ആ പാര്‍ട്ടിയുടെയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഖലീഫാ സ്ഥാനം നിര്‍ത്തല്‍ ചെയ്തുകൊണ്ടും തുര്‍ക്കിയെ ഒരു മതേതരറിപ്പബ്ളിക്കായി പ്രഖ്യാപനം ചെയ്തുകൊണ്ടും കമാലിന്റെ പ്രേരണയാല്‍ 1924 മാ. 3-ന് നാഷനല്‍ അസംബ്ളി നിയമം പാസാക്കി. രാജകുടുംബാംഗങ്ങളെയെല്ലാം നാടുകടത്തി. 1924-ല്‍ വിപുലമായ ഒരു ഭരണഘടനയുണ്ടാക്കി. അതനുസരിച്ച് പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തുര്‍ക്കിയിലെ പൌരന്മാര്‍ തെരഞ്ഞെടുക്കുന്ന നാഷണല്‍ അസംബ്ളിയും അസംബ്ളി തെരഞ്ഞെടുക്കുന്ന പ്രസിഡന്റുമാണ് ഭരണത്തിലെ പ്രധാന ഘടകങ്ങള്‍. അസംബ്ളിയുടെയും പ്രസിഡന്റിന്റെയും കാലാവധി നാലുകൊല്ലത്തേക്കായി നിശ്ചയിച്ചു. തത്ത്വത്തില്‍ റിപ്പബ്ളിക്കന്‍ ഭരണമാണെങ്കിലും യഥാര്‍ഥത്തില്‍ കമാല്‍ പാഷയുടെ ഏകാധിപത്യഭരണമാണ് തുര്‍ക്കിയില്‍ നടന്നിരുന്നത്. ഇദ്ദേഹം തുര്‍ക്കി സൈന്യത്തിന്റെയും തുര്‍ക്കിയിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന പീപ്പിള്‍സ് പാര്‍ട്ടിയുടെയും അനിഷേധ്യനേതാവായിരുന്നു. പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഇദ്ദേഹം അസംബ്ളിയെ നിയന്ത്രിക്കുകയും റിപ്പബ്ളിക്കിലെ പ്രസിഡന്റുസ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് എല്ലാ പ്രധാന ഉദ്യോഗസ്ഥന്മാരെയും ഇദ്ദേഹം നിയമിച്ചു.
  ഭരണപരിഷ്ക്കാരങ്ങള്‍. ദേശസാത്കരണംമൂലം തുര്‍ക്കിയുടെ സാമ്പത്തിക മേഖലയില്‍ വമ്പിച്ച പുരോഗതി കൈവന്നു. 1934 ജനു.-ല്‍ വ്യവസായവികസനത്തിന് ഒരു പഞ്ചവത്സരപദ്ധതി കമാല്‍ ആരംഭിച്ചു. ഗവ. ഉടമയില്‍ വ്യവസായങ്ങള്‍ തുടങ്ങുക, കൃഷി അഭിവൃദ്ധിപ്പെടുത്തുക, ഖനികള്‍ തുറക്കുക, വന്‍തോതില്‍ റെയില്‍പാതകളും റോഡുകളും നിര്‍മിക്കുക എന്നിവയെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഗവ. വകയായി പരുത്തിമില്ലുകളും കമ്പിളി വസ്ത്രനിര്‍മാണശാലകളും, കൃത്രിമപ്പട്ടു നിര്‍മാണ ഫാക്ടറികളും മറ്റും ആരംഭിച്ച് വന്‍തോതില്‍ വ്യവസായവത്കരണം നടത്തി. കൂടാതെ കാര്‍ഷികകോളജുകളും, മാതൃക കൃഷിത്തോട്ടങ്ങളും, കൃഷിക്കാര്‍ക്ക് പണം കടംകൊടുക്കാനുള്ള ബാങ്കുകളും സ്ഥാപിച്ചു. 'കൃഷിഭൂമി കര്‍ഷകന്' എന്നുള്ള അടിസ്ഥാനത്തില്‍ ചെറുകിട കര്‍ഷകര്‍ക്ക് ഭൂമി വിലയ്ക്കുവാങ്ങി കൃഷി ചെയ്യാന്‍ പ്രോത്സാഹനം നല്കി. പഞ്ചസാര, പുകയില, തീപ്പെട്ടി, വെടിക്കോപ്പുകള്‍, ഉപ്പ്, മദ്യം എന്നിവയുടെ മേല്‍ ഗവ. കുത്തക സ്ഥാപിക്കുകയും ചെയ്തു.
  തുര്‍ക്കികളുടെ ആചാരാനുഷ്ഠാനങ്ങളിലും വേഷവിധാനങ്ങളിലും മൌലികമായ മാറ്റങ്ങള്‍ വരുത്തി. 1925 ആഗ.-ല്‍ ബഹുഭാര്യാത്വം നിരോധിക്കുകയും വിവാഹമോചനത്തിന് വ്യവസ്ഥ ചെയ്യുകയും ഉണ്ടായി. 1925 ന.-ല്‍ 'ഫെസ്' തൊപ്പി നിരോധിക്കപ്പെട്ടു. സ്ത്രീകള്‍ മൂടുപടം ധരിക്കുന്നത് അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തു. എന്നിരുന്നാലും പൊതുവേ 'പര്‍ദാ' സമ്പ്രദായത്തെ നിരുത്സാഹപ്പെടുത്തി. 1926-ല്‍ സ്വിസ് നിയമത്തിന്റെ മാതൃകയില്‍ സിവില്‍ നിയമമവും ഇറ്റാലിയന്‍ നിയമത്തിന്റെ മാതൃകയില്‍ ക്രിമിനല്‍ നിയമവും, ജര്‍മന്‍ നിയമത്തിന്റെ മാതൃകയില്‍ വാണിജ്യനിയമവും പരിഷ്കരിച്ചു. ഇസ്ളാംമതം സര്‍ക്കാര്‍ മതമാണെന്നുള്ള ഭരണഘടനയിലെ വകുപ്പ് 1928 ഏ. 1-ന് റദ്ദു ചെയ്തു. അറബി അക്ഷരമാലയ്ക്കു പകരം ലത്തീന്‍ അക്ഷരമാല പതിനഞ്ചു വര്‍ഷത്തിനകം സാര്‍വത്രികമായി ഉപയോഗിക്കണമെന്ന് 1928 ന. 2-ന് ഉത്തരവ് പുറപ്പെടുവിച്ചു. നിരക്ഷരത നിര്‍മാര്‍ജനം ചെയ്യാന്‍ ഇദ്ദേഹം യത്നിച്ചു. നാല്പതു വയസ്സിനു താഴെയുള്ള എല്ലാ തുര്‍ക്കി പൌരന്മാരും സ്കൂളില്‍ ഹാജരായി ലത്തീന്‍ അക്ഷരമാല പഠിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധിതമാക്കി. കമാല്‍ പാഷ തന്നെ പ്രസ്തുത അക്ഷരമാല പഠിക്കുകയും പഠിച്ചതിനുശേഷം മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. 1930 മാ. 18-ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന പേര്‍ ഇസ്താംബൂള്‍ എന്നും, അഗോറ അങ്കാറാ എന്നും, സ്മെര്‍ന ഇസ്മിര്‍ എന്നും, ഏഡ്രിയനോപ്പിള്‍ എഡിര്‍നെ എന്നും മാറ്റി. 1930 മേയ് മാസത്തില്‍ ലിബറല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി എന്ന പേരില്‍ ഒരു പുതിയ പ്രതിപക്ഷ കക്ഷി പ്രവര്‍ത്തിക്കാന്‍ താത്കാലികമായിട്ടെങ്കിലും ഇദ്ദേഹം അനുവാദം നല്കി. 1934 ഡി. 24-ന് സ്ത്രീകള്‍ക്ക് അസംബ്ളി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം അനുവദിച്ചു. തന്മൂലം 1935 മാ.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സ്ത്രീകള്‍ക്ക് അസംബ്ളിയില്‍ അംഗത്വം ലഭിച്ചു.
  'നമ്മുടെ നാട്ടിലും ലോകത്തിലും സമാധാനം' എന്നതായിരുന്നു കമാല്‍ പാഷയുടെ വിദേശനയത്തിന്റെ കാതല്‍. 1930 ഒ. 30-ന്, തുര്‍ക്കിയുടെ ശത്രുവായിരുന്ന ഗ്രീസുമായി 'അങ്കാറാ ഉടമ്പടി' വഴി സൌഹാര്‍ദബന്ധം സ്ഥാപിച്ചു. ബ്രിട്ടീഷുകാരോടും കമാല്‍ പാഷ സൌഹൃദമനോഭാവം പ്രകടിപ്പിച്ചു. ബാള്‍ക്കന്‍ രാജ്യങ്ങള്‍, റഷ്യ, ഇറാക്ക്, ഇറാന്‍, അഫ്ഗാനിസ്താന്‍ എന്നീ അയല്‍ രാജ്യങ്ങളോടും ഇദ്ദേഹം മൈത്രിയില്‍ പെരുമാറി.
  തുര്‍ക്കി പ്രസിഡന്റായിരിക്കവേ, 1938 ന. 10-ന് ഇദ്ദേഹം ഇസ്താംബൂളില്‍വച്ച് നിര്യാതനായി. അങ്കാറയില്‍ ഇദ്ദേഹത്തിന്റെ സ്മാരകമായി വലിയൊരു ശവകുടീരം നിര്‍മിച്ചിട്ടുണ്ട്. ഈ ശവകുടീരം സ്ഥിതിചെയ്യുന്ന പൂന്തോട്ടം തുര്‍ക്കിയിലെ എല്ലാ പ്രവിശ്യകളില്‍നിന്നും ശേഖരിച്ച മണ്ണുകൊണ്ടു നിര്‍മിതമാണ്.
  സ്മിര്‍ണക്കാരിയായ ലത്തീഫയുമായുള്ള ഇദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ ദാമ്പത്യ ജീവിതത്തില്‍ സന്താനങ്ങള്‍ ഉണ്ടായില്ല. അതുകൊണ്ട് രണ്ടു പെണ്‍കുട്ടികളെ ഇദ്ദേഹം ദത്തെടുത്തു വളര്‍ത്തി. നോ: തുര്‍ക്കി, യുവതുര്‍ക്കി പ്രസ്ഥാനം

(പ്രൊഫ. പി.എസ്. വേലായുധന്‍)

അത്താനാസിയോസ്, വിശുദ്ധ (295 - 373)

അവേമിമശൌെ, ടമശി

ക്രൈസ്തവര്‍ വേദവിപരീതമെന്നു ഗണിക്കുന്ന ആരിയൂസ് മതത്തെ ഉഗ്രമായി എതിര്‍ത്ത ക്രൈസ്തവ വേദശാസ്ത്രപണ്ഡിതന്‍. ഇദ്ദേഹം ഈജിപ്തില്‍ അലക്സാന്‍ഡ്രിയയ്ക്കടുത്ത് എ.ഡി. 295-ല്‍ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.

  ചെറുപ്പത്തില്‍ തന്നെ വേദശാസ്ത്രസിദ്ധാന്തങ്ങളില്‍ 

അവഗാഹം നേടിയിരുന്ന ഇദ്ദേഹം സഭാപിതാക്കന്മാരുടെ ശ്രദ്ധയ്ക്കു പാത്രമായി. എ.ഡി. 315-ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി നിഖ്യായില്‍ വിളിച്ചുകൂട്ടിയ ഒന്നാമത്തെ പൊതുസുന്നഹദോസില്‍ വച്ചാണ് ക്രൈസ്തവസഭകളുടെ വിശ്വാസപ്രമാണം രൂപം കൊണ്ടത്. അലക്സാന്‍ഡ്രിയായിലെ സഭാപിതാവിനോടൊപ്പം അത്താനാസിയോസും ഈ സുന്നഹദോസില്‍ സംബന്ധിക്കുകയും വിശ്വാസപ്രമാണത്തിന്റെ നിര്‍മിതിയില്‍ സഹായിക്കുകയും ചെയ്തതായി പറയപ്പെടുന്നു. ബിഷപ്പ് അലക്സാണ്ടറുടെ കാലശേഷം 30 വയസ്സുകാരനായ അത്താനാസിയോസും അലക്സാന്‍ഡ്രിയയിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. 'ആറിയൂസിന്റെ പാഷണ്ഡവാദങ്ങള്‍ക്കെതിരായുള്ള പ്രഭാഷണങ്ങള്‍', 'വചനം ജഡമായി' എന്നീ ലേഖനങ്ങള്‍ രചിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം പലരുടെയും വിമര്‍ശനത്തിനു വിധേയനായി. ആര്യന്‍ വിശ്വാസികളുടെ എതിര്‍പ്പിനു വിധേയനായി പലപ്പോഴും അത്താനാസിയോസിന് അലക്സാന്‍ഡ്രിയയില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്.

  വിശ്വാസപ്രമാണത്തിന്റെ പരിപൂര്‍ണതയ്ക്കും നിലനില്പിനുമായി, ഭൂരിപക്ഷം വരുന്ന എതിരാളികളുടെ നേരെ ഒറ്റയ്ക്കുനിന്ന് വിശ്വാസസംരക്ഷണം നേടുവാന്‍ ശ്രമിച്ച ഇദ്ദേഹത്തിന്റെ നിലപാട്, റോമില്‍ ചേര്‍ന്ന വൈദിക സമിതി സാധൂകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആദര്‍ശധീരത 'അത്തനേഷ്യസ് കോണ്‍ട്രാമൂന്‍ഡം' (ലോകത്തിനെതിരെ അത്താനാസിയോസ് ഒറ്റയ്ക്ക്) എന്നൊരു ശൈലിതന്നെ ലാറ്റിന്‍ ഭാഷയില്‍ ഉണ്ടാകുവാനിടയാക്കിയിട്ടുണ്ട്. 373 മെയ് 21-ന് ഇദ്ദേഹം അന്തരിച്ചു. എല്ലാവര്‍ഷവും മെയ് 2-ന് ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആചരിച്ചുവരുന്നു.

അത്താലസ്

അമേേഹൌ

പ്രാചീന പെര്‍ഗമം (ഏഷ്യാമൈനര്‍) ഭരിച്ച അത്താലിദ് വംശത്തിലെ മൂന്നു രാജാക്കന്മാര്‍.

  അത്താലസ് ക (ബി.സി. 269-197). ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര് അത്താലസ് സോട്ടര്‍ എന്നായിരുന്നു. യൂമെനസ് ക-നെ തുടര്‍ന്ന് ബി.സി. 235-ലാണ് അത്താലസ് രാജാവായതെന്നു കരുതപ്പെടുന്നു. ഒരു യുദ്ധത്തില്‍ ഗലേഷ്യന്മാരെ തോല്പിച്ച് ഇദ്ദേഹം തന്റെ രാജപദവി ഉറപ്പിക്കുകയും അന്റിയോക്കസ് ഹൈറാക്ളിസിനെ (ബി.സി. 263-226) തോല്പിച്ച് ഏഷ്യാമൈനറിലെ സെല്യൂസിദ് പ്രദേശങ്ങള്‍ മുഴുവന്‍ പെര്‍ഗമം സാമ്രാജ്യത്തോട് ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം മാസിഡോണ്‍കാര്‍, റോമക്കാര്‍, ഈറ്റോലിയന്‍മാര്‍, അക്കീയര്‍ എന്നിവരോടു യുദ്ധം ചെയ്തു. ബി.സി. 197-ല്‍ അത്താലസ് അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് പെര്‍ഗമം ഗ്രീക് സംസ്കാരത്തിന്റെ കേന്ദ്രമായിരുന്നു. സാഹിത്യം, പ്രതിമാനിര്‍മാണം, ഗ്രന്ഥരചന, സ്റ്റോയിക് അക്കാദമി പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ഇദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.
  അത്താലസ് കക (ബി.സി. 220-138). അത്താലസ് ഹിലാഡെല്‍ഫസ് എന്ന പേരിലാണറിയപ്പെടുന്നത്. ബി.സി. 220-ല്‍ ജനിച്ചു. ഗ്രീക് (171), ഗലേഷ്യന്‍ (189) ആക്രമണങ്ങളില്‍ ഇദ്ദേഹം അത്താലിദ് സേനകളെ നയിച്ചിട്ടുണ്ട്. യൂമെനസ് കക-ാമന്റെ സഹോദരനായ ഇദ്ദേഹം കുറച്ചുകാലം റോമില്‍, പെര്‍ഗമം പ്രതിപുരുഷനായിരുന്നു. ബി.സി. 159-ല്‍ പെര്‍ഗമത്തിലെ രാജാവായി. ഇദ്ദേഹം റോമുമായി വളരെ സൌഹാര്‍ദത്തില്‍ കഴിഞ്ഞു. കിഴക്കന്‍ രാജ്യങ്ങളുമായി നടന്ന യുദ്ധത്തില്‍ ബിത്തീനിയയിലെ പ്രഷ്യസ് കക ഇദ്ദേഹത്തിന്റെ തലസ്ഥാനം വളഞ്ഞു. ഈ ദുര്‍ഘടസന്ധിയില്‍ റോമിന്റെ സഹായംമൂലമാണ് അത്താലസ് കക രക്ഷപ്പെട്ടത്. ഗ്രീക് സംസ്കാരകേന്ദ്രമെന്ന പാരമ്പര്യം പെര്‍ഗമം, അത്താലസ് കക-ാമന്റെ കാലത്തും നിലനിര്‍ത്തി. ബി.സി. 138-ല്‍ ഇദ്ദേഹം അന്തരിച്ചു.
  അത്താലസ് കകക (ഭ.കാ.ബി.സി. 138-133). അത്താലസ് കക-ാമനെ തുടര്‍ന്ന് അത്താലസ് ഫിലോമെറ്റര്‍ ബി.സി. 138-ല്‍ പെര്‍ഗമം രാജാവായി. ഇദ്ദേഹം ഒരു ഏകാധിപതിയായിരുന്നു. പൂന്തോട്ടനിര്‍മാണത്തിലും പ്രതിമാനിര്‍മാണത്തിലും ഇദ്ദേഹം താത്പര്യം കാണിച്ചു. ഇദ്ദേഹത്തിന്റെ മരണപത്രത്തിന് ചരിത്രപ്രാധാന്യമുണ്ട്. ഈ വില്പത്രപ്രകാരം തന്റെ നിര്യാണാനന്തരം പെര്‍ഗമം, റോമിന്റേതായിരിക്കുമെന്ന് ഇദ്ദേഹം വ്യവസ്ഥ ചെയ്തു. ബി.സി. 133-ല്‍ അത്താലസ് അന്തരിച്ചപ്പോള്‍ റോമാക്കാര്‍ പെര്‍ഗമം പിടിച്ചെടുത്തു. ഇതിനെതിരായി അരിസ്റ്റോണിക്കസ് അവകാശം പുറപ്പെടുവിച്ചെങ്കിലും, റോമാക്കാര്‍ അദ്ദേഹത്തെ തോല്പിച്ചു. ഇതോടെ പെര്‍ഗമത്തിന്റെ സ്വാതന്ത്യ്രം അവസാനിച്ചു. പെര്‍ഗമം ആധുനികകാലത്ത് ബെര്‍ഗമം എന്ന പേരിലാണറിയപ്പെടുന്നത്. തുര്‍ക്കിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. നോ: അത്താലിദ് വംശം, പെര്‍ഗമം

അത്താലിദ് വംശം

അമേേഹശറ ഉ്യിമ്യ

ബി.സി. മൂന്നും രണ്ടും ശ.-ങ്ങളില്‍ മൈസിയായിലെ ഗ്രീക് നഗരമായ പെര്‍ഗമം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജവംശം. പെര്‍ഗമം അക്കാലത്ത് ഗ്രീക് സംസ്കാരത്തിന്റെ സിരാകേന്ദ്രമായിരുന്നു. ഫിലറേറ്റസ് (ബി.സി. 343-263) ആയിരുന്നു ഈ വംശസ്ഥാപകന്‍. അദ്ദേഹം ബി.സി. 302 വരെ ആന്റിഗോണസ്സി (382-301) നുവേണ്ടി ഫ്രിജിയയില്‍ സേവനം ചെയ്തു. തുടര്‍ന്ന് സേവനം ലിസി മാക്കസിന്റെ (355-281) കീഴിലായി. ഈ കാലഘട്ടത്തില്‍ പെര്‍ഗമവും വമ്പിച്ച സ്വത്തും ഫിലറേറ്റസിനധീനമായി. 282-ല്‍ ഇദ്ദേഹം സെല്യൂക്കസ് ക-ന്റെ ഭാഗം ചേര്‍ന്ന് കൂടുതല്‍ പ്രദേശങ്ങളില്‍ ആധിപത്യം ഉറപ്പിച്ചു. അങ്ങനെ ഫിലറേറ്റസ് പെര്‍ഗമവും സമീപപ്രദേശങ്ങളും സെല്യൂസിദ് രാജാക്കന്മാരുടെ ആശീര്‍വാദത്തോടെ ഭരിക്കാന്‍ തുടങ്ങി.

  ബി.സി. 280-ല്‍ സെല്യൂക്കസ് ക നിര്യാതനായതോടെ ഫിലറേറ്റസ് സാമ്രാജ്യവിസ്തൃതി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. ഫിലറേറ്റസിന്റെ പിന്‍ഗാമിയായ യൂമെനസ് ക-ാമനായിരുന്നു അടുത്ത അത്താലിദ് രാജാവ്. ബി.സി. 263-ല്‍ മാതുലനായിരുന്ന ഫിലറേറ്റസിനെ തുടര്‍ന്ന് യൂമെനസ് പെര്‍ഗമം രാജാവായി. സാര്‍ഡിസിനടുത്തുവച്ച് അന്റിയോക്കസ് സോട്ടറെ (324-262) തോല്പിച്ചതാണ് അദ്ദേഹത്തിന്റെ ഏക നേട്ടം. തത്ഫലമായി തലസ്ഥാനത്തിനു ചുറ്റുമുള്ള ചില സ്ഥലങ്ങള്‍കൂടി അദ്ദേഹത്തിനു ലഭിച്ചു. അടുത്ത അത്താലിദ് രാജാവ് അത്താലസ് ക-ാമന്‍ (ബി.സി. 269-197) ആയിരുന്നു. അദ്ദേഹം മാതുലനായ യൂമെനസ് ക-ാമനു ശേഷം ബി.സി. 235-ല്‍ പെര്‍ഗമം രാജാവായി. ഏഷ്യാമൈനറിന്റെ മധ്യഭാഗത്ത് കുടിയേറിപ്പാര്‍ത്തിരുന്ന ഗലേഷ്യന്‍മാരെ അദ്ദേഹം തോല്‍പ്പിച്ചു. ഈ വിജയത്തിന്റെ സ്മാരകമായി രാജാവെന്ന പദവി അദ്ദേഹം സ്വീകരിച്ചു. മൂന്നു യുദ്ധങ്ങള്‍ മൂലം അന്റിയോക്കസ് ഹൈറാക്ളിസിനെ (ബി.സി. 263-226) അത്താലസ് തോല്പിച്ചു. ഏഷ്യാമൈനറിലെ സെല്യൂസിദ് സാമ്രാജ്യത്തിന്റെ സിംഹഭാഗവും പെര്‍ഗമത്തോടു കൂട്ടിച്ചേര്‍ത്തു. 197 വരെ അദ്ദേഹം രാജ്യം ഭരിച്ചു.
  അത്താലസ് ക-ന്റെ പുത്രനായ യൂമെനസ് കക-ാമന്‍ ബി.സി. 197-ല്‍ അത്താലിദ് രാജാവായി. റോമാക്കാര്‍ സിറിയയിലെ അന്റിയോക്കസിനെ മഗ്നീഷ്യായുദ്ധത്തില്‍ (190) തോല്പിച്ചു. ഇത് യൂമെനസിന്റെ സഹായത്തോടെയായിരുന്നു. അദ്ദേഹം പെര്‍ഗമം നഗരത്തെ മനോഹരമാക്കുന്നതില്‍ മുന്‍കൈയെടുത്തു. കലാകാരന്മാരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പെര്‍ഗമത്തിലെ 'വിമര്‍ശനസാഹിത്യപിതാവായ' മാലസി ലെക്രേറ്റ്സ് അവരിലൊരാളായിരുന്നു. യൂമെനസ് സ്ഥാപിച്ച ഗ്രന്ഥശാലയാണ് അദ്ദേഹത്തിന്റെ ശാശ്വതമായ നേട്ടം.
  അത്താലസ് ക-ന്റെ രണ്ടാമത്തെ പുത്രനായിരുന്നു അത്താലസ് കക-ാമന്‍ (220-138). ബി.സി. 160 മുതല്‍ 138 വരെ അദ്ദേഹം അത്താലിദ് സാമ്രാജ്യം ഭരിച്ചു. ഗലേഷ്യ (189), ഗ്രീസ് (171) എന്നീ ആക്രമണങ്ങളില്‍ അദ്ദേഹം പെര്‍ഗമം സൈന്യത്തെ നയിച്ചു. അദ്ദേഹവും റോമാക്കാരുമായി സൌഹാര്‍ദത്തിലായിരുന്നു വര്‍ത്തിച്ചത്. അത്താലിദ് വംശത്തിലെ അവസാനത്തെ രാജാവായ അത്താലസ് കകക-ാമന്‍ യൂമെനസ് കക-ാമന്റെ പുത്രനായിരുന്നു. ബി.സി. 138 മുതല്‍ 133 വരെ അദ്ദേഹം അത്താലിദ് സാമ്രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് (133) അത്താലിദ് രാജ്യം റോമാസാമ്രാജ്യത്തില്‍ ലയിച്ചു; അതോടൊപ്പം അത്താലിദ് വംശവും അവസാനിച്ചു. നോ: അന്റിയോക്കസ്, അത്താലസ്, ആന്റിഗോണസ്, പെര്‍ഗമം, യൂമെനസ് ക, യൂമെനസ് കക, സെല്യൂസിദ് വംശം

അല്‍-അത്താസി, ഹാഷിം (1875 - 1960)

മഹഅമേശെ, ഒമവെശാ

സിറിയന്‍ സ്വാതന്ത്യ്രസമരനേതാവ്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹോംസില്‍ 1875-ല്‍ ജനിച്ചു. ചെറുപ്പത്തില്‍ ഒട്ടോമന്‍ ഭരണകൂടത്തില്‍ ഉദ്യോഗം വഹിച്ചിരുന്നു. ഒന്നാം ലോകയുദ്ധാനന്തരം അമീര്‍ ഫൈസലിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച താത്കാലിക ഗവ.-ല്‍ അംഗമായി. സിറിയയിലെ ഫ്രഞ്ച് ആധിപത്യത്തിനെതിരായി ഇദ്ദേഹം സമരം നയിച്ചു. സിറിയന്‍ സ്വാതന്ത്യ്രം വാഗ്ദാനം ചെയ്തിരുന്ന ഫ്രാങ്കോ-സിറിയന്‍ കരാറിന്റെ മുഖ്യശില്പികളിലൊരാളായിരുന്നുഅത്താസി. 1936-ല്‍ സിറിയന്‍ റിപ്പബ്ളിക്കിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാങ്കോ-സിറിയന്‍ കരാര്‍ ലംഘിക്കപ്പെട്ടതിന്റെ ഫലമായി 1939-ല്‍ തത്സ്ഥാനം രാജിവച്ചു. 1949-ലെ സൈനിക കലാപത്തെ തുടര്‍ന്ന് അത്താസി പ്രധാനമന്ത്രിയും പ്രസിഡണ്ടുമായിത്തീര്‍ന്നു. താമസിയാതെ സിറിയന്‍ ഭരണം അദിബ്ഷിഷാക്ളി പിടിച്ചെടുത്തുവെങ്കിലും അത്താസി പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. ഭരണാധികാരം മുഴുവന്‍ ഷിഷാക്ളി കൈയടക്കിയതിനാല്‍ 1951-ല്‍ അത്താസി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. 1954-ലെ മറ്റൊരു വിപ്ളവം മൂലം അത്താസി വീണ്ടും സിറിയന്‍ പ്രസിഡണ്ടായി. 1955-ലെ തെരഞ്ഞെടുപ്പിനുശേഷം അത്താസി പൊതുജീവിതത്തില്‍നിന്നും വിരമിച്ചു. 1960-ല്‍ ഇദ്ദേഹം അന്തരിച്ചു.

അത്താഴം

രാത്രിയിലെ ഭക്ഷണം. 'അല്ലിലെ തായം', (അതായത് രാത്രിയിലെ പങ്ക്) എന്നതാണ് അത്താഴം എന്ന പദത്തിന്റെ മൂലരൂപം. സംസ്കൃതത്തില്‍ 'സായമാശം' എന്നും തമിഴില്‍ 'അത്താളം' എന്നും പറയുന്നു.

  അത്താഴം ലഘുവായിരിക്കണമെന്ന അര്‍ഥത്തില്‍ 'അത്താഴം അത്തിപ്പഴത്തോളം' എന്നും 'അത്താഴമുണ്ടാല്‍ അര വയറേ നിറയാവൂ' എന്നും മറ്റും പഴഞ്ചൊല്ലുകളുണ്ട്. എന്നാല്‍ സാധാരണക്കാരുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനമായ ആഹാരം അത്താഴമാണ്. താഴ്ന്ന വരുമാനക്കാരില്‍ ഭൂരിഭാഗവും പ്രാതലിനും കൂടി ഉദ്ദേശിച്ചുകൊണ്ടാണ് അത്താഴം തയ്യാറാക്കുന്നത്.
  ആയുര്‍വേദ വിധിയനുസരിച്ച് സന്ധ്യയ്ക്ക് അല്പം മുമ്പായിട്ടാണ് അത്താഴം കഴിക്കേണ്ടത്. ഉച്ചയ്ക്കുള്ള ആഹാരമാണ് 'മുത്താഴം'. 'മുത്താഴം കഴിച്ചാല്‍ മുള്ളിലും കിടക്കണം' എന്നും 'അത്താഴം ഉണ്ടാല്‍ അരക്കാതം നടക്കണം' എന്നും പഴമൊഴികള്‍ ഉണ്ട്.
  അത്താഴത്തെപ്പറ്റി പല നാടന്‍പാട്ടുകളിലും, ആട്ടപ്രകാരത്തിലും ധാരാളം പരാമര്‍ശങ്ങളുണ്ട്. 'അത്താഴത്തിനു കണ്ണിമാങ്ങ പുളിയന്‍ മോരും കരിങ്കാളനും' എന്നാണ് ആട്ടപ്രകാരത്തിലുള്ള വര്‍ണന. സ്ത്രീകളുടെ സദസ്സിനെ 'അത്താഴക്കോടതി' എന്നും  ദാരിദ്യ്രത്തെ സൂചിപ്പിക്കുന്നതിന് 'അത്താഴപ്പട്ടിണി' എന്നും പറയാറുണ്ട്. 'അത്താഴം മുട്ടിക്കുക' എന്നാല്‍ ചെറിയ ഉപദ്രവങ്ങള്‍ വരുത്തിവയ്ക്കുക എന്നാണ് അര്‍ഥം. പുളവന്‍, നീര്‍ക്കോലി മുതലായവ കടിച്ചാല്‍ അത്താഴം കഴിക്കാന്‍ പാടില്ലാത്തതുകൊണ്ട് ഇവയെ 'അത്താഴം മുടക്കികള്‍' എന്നു പറയാറുണ്ട്. അത്താഴത്തിന് ഇംഗ്ളീഷില്‍ സപ്പര്‍ (ടൌുുലൃ) എന്നു പറയുമെങ്കിലും രാത്രിയില്‍ നടത്തുന്ന വിരുന്നുകള്‍ ഡിന്നര്‍ (ഉശിിലൃ) എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത്. ശ്രീയേശുവിന്റെ അന്ത്യവിരുന്നാണ് 'തിരുവത്താഴം.' ക്ഷേത്രങ്ങളില്‍ രാത്രിയില്‍ നടത്തുന്ന ദേവപൂജയ്ക്ക് 'അത്താഴശീവേലി' എന്നാണ് പറയുന്നത്. റംസാന്‍ നോമ്പുകാലങ്ങളില്‍ അര്‍ധരാത്രിക്കുശേഷം അത്താഴം കഴിക്കാനായി ഓരോ ഗൃഹത്തിലും ചെന്ന് വ്രതക്കാരെ വിളിച്ചുണര്‍ത്തുന്ന ആളാണ് 'അത്താഴപക്കീര്'. വിവാഹം മുതലായ അടിയന്തിരങ്ങളുടെ തലേദിവസം നടത്തുന്ന സദ്യയ്ക്ക് 'അത്താഴമൂട്ട്', 'അത്താഴസദ്യ' എന്നെല്ലാം പറയാറുണ്ട്. ക്ഷണിക്കാതെ അത്താഴമുണ്ണാന്‍ ചെല്ലുന്നതിനെ ഉദ്ദേശിച്ച് 'അത്താഴം കേറുക' എന്നൊരു ശൈലിയും പ്രചാരത്തിലുണ്ട്.

അത്തി

എശഴ

അര്‍ട്ടിക്കേസി (ഡൃശേരമരലമല) സസ്യകുടുംബത്തില്‍പ്പെടുന്ന വൃക്ഷം. ശാ.നാ.: ഫൈക്കസ് കാരിക്ക (എശരൌ രമൃശരമ). കാതലില്ലാത്ത (ീളംീീറലറ), ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തില്‍ വളരും. കട്ടിയുള്ള ഇലകളുടെ പര്‍ണവൃന്തങ്ങള്‍ (ുലശീേഹല) നീളമുള്ളവയാണ്. ഇലകള്‍ക്ക് 10-20 സെ.മീ. നീളം കാണും. ഏഷ്യയാണ് ഇതിന്റെ ജന്മദേശം. അനുകൂലസാഹചര്യങ്ങളില്‍ 10ബ്ബഇ മുതല്‍ 20ബ്ബഇ വരെ ശൈത്യം നേരിടാന്‍ ഇവയ്ക്കു കഴിവുണ്ട്. എന്നാല്‍ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. വ. അമേരിക്കയില്‍ വളരെക്കാലം മുമ്പേ ഇവയെ നട്ടുവളര്‍ത്തി തുടങ്ങിയിരുന്നെങ്കിലും വ്യാവസായിക ലക്ഷ്യത്തോടെ വളര്‍ത്താന്‍ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളു.

  അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിലാണ് പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാക്കുന്നത്. തണ്ടിന്റെ വശത്തുനിന്നും ശാഖകള്‍പോലെ ഇവ വളരുന്നു. ഇവയുടെ അകം പൊള്ളയാണ്. ഉള്ളില്‍ അനേകം ചെറിയ വിത്തുകളുണ്ട്.
  'ഗ്ളാസ് ഹൌസി'നുള്ളിലും അത്തികള്‍ വളര്‍ത്താറുണ്ട്. ഇവയില്‍നിന്നും വര്‍ഷത്തില്‍ രണ്ടോ അതിലധികമോ വിളഫലങ്ങള്‍ കിട്ടും. പാശ്ചാത്യര്‍ പാകം ചെയ്യാത്ത അത്തിപ്പഴങ്ങള്‍ ഭക്ഷിക്കുന്നു. ഉണക്കിയെടുത്ത പഴങ്ങള്‍ക്കു വാണിജ്യപ്രാധാന്യമുണ്ട്. മൂപ്പെത്തിയ കമ്പുകള്‍ മുറിച്ചുനട്ട് പുതിയ അത്തിച്ചെടികള്‍ വളര്‍ത്തിയെടുക്കാം. പാര്‍ശ്വമുകുളത്തിനു തൊട്ടു താഴെ ചരിച്ചു വെട്ടിയാണ് കമ്പുകള്‍ എടുക്കേണ്ടത്. ഇത്തരത്തിലുള്ള ചെടികള്‍ 2-4 വര്‍ഷത്തിനകം കായ്ച്ചു തുടങ്ങും. എന്നാല്‍ ചിലയിനം അത്തികള്‍ വിത്തുകളില്‍നിന്നു മാത്രമേ വളര്‍ത്തിയെടുക്കാനാകൂ.
  കമ്പുകള്‍ മുറിച്ചുനട്ട് അത്തികള്‍ വളര്‍ത്തുന്നത് വ്യവസായോദ്ദേശ്യത്തോടെയാണ്. കുരങ്ങ്, അണ്ണാന്‍, വവ്വാല്‍, കാക്ക തുടങ്ങിയവ അത്തിപ്പഴത്തോടൊപ്പം അതിന്റെ വിത്തുകളും അകത്താക്കും. ദഹിക്കാതെ പുറത്തുവരുന്ന ഈ വിത്തുകള്‍ തെങ്ങിന്റെയോ മറ്റു വൃക്ഷങ്ങളുടെയോ മുകളിലിരുന്നു വളരാന്‍ തുടങ്ങുന്നു. ഇവ കുറെ വളര്‍ന്നു കഴിയുമ്പോള്‍ ആധാരവൃക്ഷത്തിനു ചുറ്റുമായി വേരുകള്‍ പുറപ്പെടുവിച്ചും ഇലകളാല്‍ മറച്ചും അതിനെ നശിപ്പിക്കും. അതിനുശേഷം ഇവ സ്വതന്ത്രമായി വളരാന്‍ തുടങ്ങും. ഫൈക്കസ് റിലിജിയോസ (എ. ൃലഹശഴശീമെ) എന്നറിയപ്പെടുന്ന അരയാല്‍ ഇത്തരത്തിലാണ് വളരുന്നത്. ഇന്ത്യയില്‍ വളരുന്ന ഫൈ. ബംഗാളന്‍സിസ് (എ. യലിഴമഹലിശെ) എന്ന ഇനവും ഈ പ്രത്യേകതയുള്ളതാണ്. ഇതിന്റെ ഇല ആനയ്ക്കു പ്രിയങ്കരമായ ഒരു ഭക്ഷണപദാര്‍ഥമാണ്.
  'ഇന്ത്യാ-റബര്‍' ഉത്പാദിപ്പിച്ചിരുന്ന ഫൈ. എലാ
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍