This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിഭീമ നക്ഷത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:05, 1 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.247 (സംവാദം)

അതിഭീമ നക്ഷത്രം

ടൌുലൃ ഴശമി മൃെേ

സൂര്യനെക്കാള്‍ 10 മുതല്‍ 70 വരെ മടങ്ങു ഭാരമുള്ളതും പ്രകാശ തീവ്രത 30,000 മുതല്‍ 1,00,000 വരെ കൂടുതലുള്ളതുമായ നക്ഷത്രങ്ങള്‍. നക്ഷത്ര പരിണാമദശയിലെ ഒരു ഘട്ടമാണ് ഭീമനക്ഷത്രങ്ങള്‍. ഇവയെക്കാളും വലുപ്പം കൂടുതലുള്ളതും പ്രകാശതീവ്രത ഏറിയതുമായ നക്ഷത്രങ്ങളാണ് അതിഭീമതാരകളുടെ ഗണത്തില്‍പ്പെടുന്നത്. നഭോമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്ന നിരവധി താരകളില്‍ പരിമിതമായ ഒരു സംഖ്യ അതിഭീമഗണത്തില്‍പ്പെടുന്നു. വലുപ്പത്തെയും പ്രകാശത്തെയും അടിസ്ഥാനമാക്കി താരകളെ വെള്ളക്കുള്ളന്‍ (ംവശലേ റംമൃള), ഉപവെള്ളക്കുള്ളന്‍ (ൌയറംമൃള), പ്രധാന അനുക്രമതാര (ാമശി ലൂൌെലിരല മൃെേ), ഭീമന്‍ (ഴശമി), അതിഭീമന്‍ (ൌുലൃ ഴശമി) എന്നിങ്ങനെ തരംതിരിക്കാം. എണ്ണത്തില്‍ വളരെ കുറവാണെങ്കിലും, പേരില്‍നിന്ന് വ്യക്തമാകുന്നതുപോലെ വലുപ്പത്തില്‍ ഏറ്റവും മികച്ചതാണ് അതിഭീമ നക്ഷത്രം. വലുപ്പക്കൂടുതല്‍ മൂലം വിസാരിതമായ പ്രകൃതിയാണ് ഇത്തരം താരകള്‍ക്കുള്ളത്. ഉപരിതലതാപനില താരതമ്യേന കുറവാണെങ്കിലും വിസ്തീര്‍ണക്കൂടുതല്‍ നിമിത്തം, ഇവയില്‍നിന്നുള്ള വികിരണത്തിന്റെ അളവ് കൂടിയിരിക്കും. അതിനാല്‍ 'അത്യന്തദീപ്ത നക്ഷത്രങ്ങള്‍' എന്നും ഇവയെ വിശേഷിപ്പിക്കാം. ചില അതിഭീമ നക്ഷത്രങ്ങള്‍ക്ക് സൂര്യനോളം മാത്രമേ ദ്രവ്യമാനം ഉള്ളൂ. എങ്കിലും അതിന്റെ അനേകമടങ്ങ് വ്യാപ്തമുള്ളതായി കാണാം. അതിനാല്‍ അവയുടെ സാന്ദ്രത വളരെക്കുറവായിരിക്കണം.

വര്‍ണരാജി പരിശോധിച്ചാല്‍ അതിഭീമ നക്ഷത്രങ്ങളുടെ ഘടന, സാധാരണ നക്ഷത്രകളുടേതില്‍നിന്ന് വിഭിന്നമാണെന്നു മനസ്സിലാക്കാം. പ്രതലതാപമാനം കുറവാണെങ്കിലും ഊര്‍ജോത്പാദനം നടക്കുന്നത് 'കാര്‍ബണ്‍-നൈട്രജന്‍ ചക്രം' മൂലമോ 'പ്രോട്ടോണ്‍-പ്രോട്ടോണ്‍ പ്രക്രിയ' മൂലമോ ആയിരിക്കണം. മൂന്നു സംകേന്ദ്രീയഷെല്ലുകള്‍ (രീിരലിൃശര വെലഹഹ) ഉള്‍ക്കൊള്ളുന്ന ഒരു ഗോളമാണ് അതിഭീമ നക്ഷത്രം: (1) ഊര്‍ജോത്പാദനം നടക്കുന്ന ഉയര്‍ന്ന താപനിലയിലുള്ള ഹൃദയഭാഗം, (2) ഊര്‍ജപ്രേഷണം ചെയ്യുന്ന ഷെല്‍, (3) ഘടന വ്യത്യസ്തവും താപനില താഴ്ന്നതുമായ ഉപരിതലഭാഗം. കനോപസ് (രമിീുൌ), അന്റാരസ് (മിമൃേല), ബീറ്റല്‍ജൂസ് (യലലേഹലഴൌലലെ), ഡെനെബ് (റലിലയ), റീഗല്‍ (ഞശഴലഹ) മുതലായവ അതിഭീമ നക്ഷത്രങ്ങളാകുന്നു. അവയില്‍ ഏറ്റവും വലുത്-കനോപസ്-സൂര്യനെക്കാള്‍ 80,000 മടങ്ങ് പ്രകാശമുള്ളതും 200 മടങ്ങ് വ്യാപ്തമുള്ളതുമാകുന്നു.

അതിഭീമ നക്ഷത്രങ്ങളുടെ ഒരു പ്രത്യേകത, അവ നഭസ്സില്‍ എല്ലാ ഭാഗങ്ങളിലും ഒരുപോലെ കാണുന്നില്ല എന്നതാണ്. സൂര്യപാതയില്‍ നിന്ന് അകന്ന, പോപ്പുലേഷന്‍ കക (ുീുൌഹമശീിേ കക) എന്ന ഭാഗത്ത് ഇത്തരത്തിലൊന്നുപോലും കാണപ്പെടുന്നില്ല.

(പ്രൊഫ. എസ്.എല്‍. തോമസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍