This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്മിറാലിറ്റി ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഡ്മിറാലിറ്റി ദ്വീപുകള്‍)
 
വരി 8: വരി 8:
പട്ടണങ്ങള്‍ മനൂസ് ദ്വീപില്‍മാത്രമാണുള്ളത്. ദ്വീപിന്റെ വ.കി. കോണിലെ നൈസര്‍ഗിക തുറമുഖമായ സീഡ്ലെന്‍ ആധുനികരീതിയില്‍ വികസിപ്പിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ആസ്ഥാനമായ ലോറെന്‍ഗാ ഇതിനടുത്ത് സ്ഥിതിചെയ്യുന്നു.
പട്ടണങ്ങള്‍ മനൂസ് ദ്വീപില്‍മാത്രമാണുള്ളത്. ദ്വീപിന്റെ വ.കി. കോണിലെ നൈസര്‍ഗിക തുറമുഖമായ സീഡ്ലെന്‍ ആധുനികരീതിയില്‍ വികസിപ്പിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ആസ്ഥാനമായ ലോറെന്‍ഗാ ഇതിനടുത്ത് സ്ഥിതിചെയ്യുന്നു.
   
   
-
ഡച്ച് നാവികനായ വില്യം കോര്‍ണീലിയസ് ഷുറ്റനാണ് ഈ ദ്വീപുകള്‍ കണ്ടെത്തിയത് (1616). ഏതാണ്ട് 65 വര്‍ഷങ്ങള്‍ക്കുശേഷം യൂറോപ്യര്‍ ഇവിടെ കുടിയേറ്റം തുടങ്ങി. 1884-ല്‍ ജര്‍മന്‍കാരും 1914-ല്‍ ആസ്റ്റ്രേലിയക്കാരും 1942-ല്‍ ജപ്പാന്‍കാരും ഈ ദ്വീപുകള്‍ കൈവശപ്പെടുത്തി. 1944-ല്‍ സഖ്യകക്ഷികളുടെ അധീനതയിലായതോടെ അഡ്മിറാലിറ്റി ദ്വീപുകള്‍ അമേരിക്കന്‍ നാവികപ്പടയുടെ ഒരു സങ്കേതം ആയിത്തീര്‍ന്നു. ഐക്യരാഷ്ട്രസമിതിയുടെ നിര്‍ദേശം അനുസരിച്ച് ആസ്റ്റ്രേലിയ ഈ ദ്വീപുകളുടെ ഭരണം നിര്‍വഹിച്ചിരുന്നു. 1975-ല്‍ പപ്പുവ ന്യൂഗിനിയയ്ക്ക് സ്വാതന്ത്യ്രം ലഭിച്ചതോടെ ദ്വീപുകള്‍ അതിന്റെ ഭാഗമായി.
+
ഡച്ച് നാവികനായ വില്യം കോര്‍ണീലിയസ് ഷുറ്റനാണ് ഈ ദ്വീപുകള്‍ കണ്ടെത്തിയത് (1616). ഏതാണ്ട് 65 വര്‍ഷങ്ങള്‍ക്കുശേഷം യൂറോപ്യര്‍ ഇവിടെ കുടിയേറ്റം തുടങ്ങി. 1884-ല്‍ ജര്‍മന്‍കാരും 1914-ല്‍ ആസ്റ്റ്രേലിയക്കാരും 1942-ല്‍ ജപ്പാന്‍കാരും ഈ ദ്വീപുകള്‍ കൈവശപ്പെടുത്തി. 1944-ല്‍ സഖ്യകക്ഷികളുടെ അധീനതയിലായതോടെ അഡ്മിറാലിറ്റി ദ്വീപുകള്‍ അമേരിക്കന്‍ നാവികപ്പടയുടെ ഒരു സങ്കേതം ആയിത്തീര്‍ന്നു. ഐക്യരാഷ്ട്രസമിതിയുടെ നിര്‍ദേശം അനുസരിച്ച് ആസ്റ്റ്രേലിയ ഈ ദ്വീപുകളുടെ ഭരണം നിര്‍വഹിച്ചിരുന്നു. 1975-ല്‍ പപ്പുവ ന്യൂഗിനിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ദ്വീപുകള്‍ അതിന്റെ ഭാഗമായി.
(എസ്. ജയശങ്കര്‍)
(എസ്. ജയശങ്കര്‍)
[[Category:ദ്വീപ്]]
[[Category:ദ്വീപ്]]

Current revision as of 01:18, 21 നവംബര്‍ 2014

അഡ്മിറാലിറ്റി ദ്വീപുകള്‍

Admiralty Islands

തെ.പ. ശാന്തസമുദ്രത്തിലുള്ള നാല്പതോളം ദ്വീപുകളുടെ പൊതുനാമധേയം. തെ. അക്ഷാ. 1°50'-നും 3°-യ്ക്കുമിടയ്ക്കും കി. രേഖാ. 146°-യ്ക്കും 148°-യ്ക്കുമിടയ്ക്കും സ്ഥിതിചെയ്യുന്നു. പപ്പുവ ന്യൂഗിനിയയുടെ ഭാഗമായ അഡ്മിറാലിറ്റിദ്വീപുകള്‍ക്ക് മൊത്തം സു. 207 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ഏറ്റവും വലിയ ദ്വീപായ മനൂസിനു മാത്രം 1550 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ഇത് ഒരു അഗ്നിപര്‍വതദ്വീപാണ്; മറ്റുള്ളവ മിക്കവാറും അടോലുകളും കോറല്‍ദ്വീപുകളും. മനൂസ് ദ്വീപിന്റെ കിഴക്കരികിലെ വീതികുറഞ്ഞ കടല്‍തീരവും നദീതാഴ്വരകളുമൊഴികെ ബാക്കിയുള്ള പ്രദേശം നിമ്നോന്നതമായ നിബിഡവനങ്ങളാണ്. ഏറ്റവും കൂടിയ ഉയരം 720 മീ.

ഇവിടത്തെ ജനങ്ങള്‍ മെലേനേഷ്യന്‍ വര്‍ഗക്കാരാണ്. വെള്ളക്കാര്‍ നന്നേ കുറവാണ്. തെങ്ങുകൃഷിയാണു മുഖ്യം; മത്സ്യബന്ധനവും മുത്തുച്ചിപ്പി ശേഖരണവുമാണ് ദ്വീപുവാസികളുടെ മറ്റു പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. കൊപ്രയും ചിപ്പിയും പ്രധാന ഉത്പന്നങ്ങളാണ്.

പട്ടണങ്ങള്‍ മനൂസ് ദ്വീപില്‍മാത്രമാണുള്ളത്. ദ്വീപിന്റെ വ.കി. കോണിലെ നൈസര്‍ഗിക തുറമുഖമായ സീഡ്ലെന്‍ ആധുനികരീതിയില്‍ വികസിപ്പിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ആസ്ഥാനമായ ലോറെന്‍ഗാ ഇതിനടുത്ത് സ്ഥിതിചെയ്യുന്നു.

ഡച്ച് നാവികനായ വില്യം കോര്‍ണീലിയസ് ഷുറ്റനാണ് ഈ ദ്വീപുകള്‍ കണ്ടെത്തിയത് (1616). ഏതാണ്ട് 65 വര്‍ഷങ്ങള്‍ക്കുശേഷം യൂറോപ്യര്‍ ഇവിടെ കുടിയേറ്റം തുടങ്ങി. 1884-ല്‍ ജര്‍മന്‍കാരും 1914-ല്‍ ആസ്റ്റ്രേലിയക്കാരും 1942-ല്‍ ജപ്പാന്‍കാരും ഈ ദ്വീപുകള്‍ കൈവശപ്പെടുത്തി. 1944-ല്‍ സഖ്യകക്ഷികളുടെ അധീനതയിലായതോടെ അഡ്മിറാലിറ്റി ദ്വീപുകള്‍ അമേരിക്കന്‍ നാവികപ്പടയുടെ ഒരു സങ്കേതം ആയിത്തീര്‍ന്നു. ഐക്യരാഷ്ട്രസമിതിയുടെ നിര്‍ദേശം അനുസരിച്ച് ആസ്റ്റ്രേലിയ ഈ ദ്വീപുകളുടെ ഭരണം നിര്‍വഹിച്ചിരുന്നു. 1975-ല്‍ പപ്പുവ ന്യൂഗിനിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ദ്വീപുകള്‍ അതിന്റെ ഭാഗമായി. (എസ്. ജയശങ്കര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍