This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്ജുഡിക്കേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഡ്ജുഡിക്കേഷന്‍ = അറഷൌറശരമശീിേ രണ്ടോ അതിലധികമോ കക്ഷികള്‍ തമ്മിലുള്...)
വരി 1: വരി 1:
= അഡ്ജുഡിക്കേഷന്‍ =
= അഡ്ജുഡിക്കേഷന്‍ =
 +
Adjudication
-
അറഷൌറശരമശീിേ
+
രണ്ടോ അതിലധികമോ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കത്തിന് നിയമപരമായി തീര്‍പ്പുണ്ടാക്കുന്ന പ്രക്രിയ. 'ന്യായനിര്‍ണയനം' എന്നു മലയാളം. ഇന്ത്യന്‍നിയമത്തില്‍ ഇത് പലഭാഗത്തും കാണാമെങ്കിലും പ്രധാനമായി പരിഗണിക്കപ്പെട്ടിരിക്കുന്നത് ഭരണഘടനയിലും തൊഴില്‍ത്തര്‍ക്കനിയമത്തിലും നിര്‍ധനത്ത്വനിയമ(Bank-ruptcy Law)ത്തിലും ആകുന്നു.
-
 
+
-
രണ്ടോ അതിലധികമോ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കത്തിന് നിയമപരമായി തീര്‍പ്പുണ്ടാക്കുന്ന പ്രക്രിയ. 'ന്യായനിര്‍ണയനം' എന്നു മലയാളം. ഇന്ത്യന്‍നിയമത്തില്‍ ഇത് പലഭാഗത്തും കാണാമെങ്കിലും പ്രധാനമായി പരിഗണിക്കപ്പെട്ടിരിക്കുന്നത് ഭരണഘടനയിലും തൊഴില്‍ത്തര്‍ക്കനിയമത്തിലും നിര്‍ധനത്ത്വനിയമ(ആമിസൃൌുര്യേ ഘമം)ത്തിലും ആകുന്നു.
+
    
-
ഭരണഘടനയിലെ 262-ാം അനുഛേദത്തില്‍ ഏതെങ്കിലും അന്തഃസംസ്ഥാന (കിലൃേമെേലേ) നദിയിലെയോ നദീതടത്തിലെയോ ജലത്തിന്റെ ഉപയോഗം, വിതരണം, നിയന്ത്രണം എന്നിവ സംബന്ധിച്ചുള്ള ഏതെങ്കിലും തര്‍ക്കത്തിന്റെയോ പരാതിയുടെയോ ന്യായനിര്‍ണയനത്തില്‍ പാര്‍ലമെന്റിന് നിയമംവഴി വ്യവസ്ഥചെയ്യാവുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല സുപ്രീംകോടതിയോ മറ്റേതെങ്കിലും കോടതിയോ അങ്ങനെയുളള ഒരു സംഗതിയിലും സ്വാധികാരം പ്രയോഗിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്യാനുളള അധികാരവും പാര്‍ലമെന്റിന് നല്കിയിട്ടുണ്ട്.
+
ഭരണഘടനയിലെ 262-ാം അനുഛേദത്തില്‍ ഏതെങ്കിലും അന്തഃസംസ്ഥാന (Inter-state) നദിയിലെയോ നദീതടത്തിലെയോ ജലത്തിന്റെ ഉപയോഗം, വിതരണം, നിയന്ത്രണം എന്നിവ സംബന്ധിച്ചുള്ള ഏതെങ്കിലും തര്‍ക്കത്തിന്റെയോ പരാതിയുടെയോ ന്യായനിര്‍ണയനത്തില്‍ പാര്‍ലമെന്റിന് നിയമംവഴി വ്യവസ്ഥചെയ്യാവുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല സുപ്രീംകോടതിയോ മറ്റേതെങ്കിലും കോടതിയോ അങ്ങനെയുളള ഒരു സംഗതിയിലും സ്വാധികാരം പ്രയോഗിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്യാനുളള അധികാരവും പാര്‍ലമെന്റിന് നല്കിയിട്ടുണ്ട്.
തൊഴില്‍ത്തര്‍ക്കനിയമത്തിലെ 10-ാം വകുപ്പനുസരിച്ച് ഒരു  തൊഴില്‍ത്തര്‍ക്കം നിലവിലുണ്ടെന്നോ ഉണ്ടാകാനിടയുണ്ടെന്നോ കാണുന്നിടത്ത് ബന്ധപ്പെട്ട ഗവണ്‍മെന്റിന് 2-ാം പട്ടികയില്‍ നിര്‍ദിഷ്ടമായ ഏതെങ്കിലും കാര്യം സംബന്ധിച്ച സംഗതിയില്‍ ഒരുതൊഴില്‍ കോടതിയുടെയും, 3-ാം പട്ടികയില്‍ നിര്‍ദിഷ്ടമായ ഏതെങ്കിലും കാര്യം സംബന്ധിച്ച സംഗതിയില്‍ ഒരു ട്രൈബ്യൂണലിന്റെയും ന്യായനിര്‍ണയത്തിന് അയയ്ക്കാവുന്നതാണ്. നിലവിലുള്ളതോ ഉണ്ടാകാനിടയുള്ളതോ ആയ ഒരു തൊഴില്‍ത്തര്‍ക്കം ദേശീയ പ്രാധാന്യമുള്ളതോ ഒന്നിലധികം സ്റ്റേറ്റുകള്‍ക്ക് താത്പര്യമുള്ളതോ ആകുന്നിടത്ത് ആ തര്‍ക്കം 2-ാം പട്ടികയിലോ 3-ാംപട്ടികയിലോ നിര്‍ദിഷ്ടമായതായാലും, കേന്ദ്രഗവണ്‍മെന്റിന് ഒരു നാഷണല്‍ ട്രൈബ്യൂണലിന്റെ ന്യായനിര്‍ണയത്തിന് 'റഫര്‍' ചെയ്യാം. ഈ കാര്യങ്ങളില്‍ ലേബര്‍ കോടതിയും ട്രൈബ്യൂണലും നാഷനല്‍ ട്രൈബ്യൂണലും അതത് സംഗതിപോലെ അവയ്ക്ക് ഏതെല്ലാം സംഗതികളാണോ റഫര്‍ ചെയ്തിട്ടുള്ളത് അവയും, അവയോട് ആനുഷംഗികമായ കാര്യങ്ങളും സംബന്ധിച്ചു ന്യായനിര്‍ണയനം ചെയ്യേണ്ടതാണ്.

വരി 11: വരി 10:
സ്വകാര്യമേഖലകളിലോ അല്ലാത്തപക്ഷം ഗവണ്‍മെന്റിന്റെ പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലോ മാനേജുമെന്റുെം തൊഴിലാളികളും തമ്മില്‍ തൊഴില്‍ത്തര്‍ക്കം ഉദ്ഭവിക്കുന്നപക്ഷം നീതിനിര്‍ണയനം ചെയ്യുന്നതിനുവേണ്ടി തര്‍ക്കത്തിന് ആസ്പദമായ വസ്തുതകള്‍ ഏതെങ്കിലും ട്രൈബ്യൂണലിലോ, ലേബര്‍ കോടതിയിലോ, അല്ലെങ്കില്‍ അധികാരപ്പെട്ട മറ്റേതെങ്കിലും ന്യായാസനത്തിലോ സമര്‍പ്പിക്കാവുന്നതാണ്. ഇപ്രകാരം ഉണ്ടാകുന്ന തര്‍ക്കങ്ങളില്‍ കോടതി ഇരുഭാഗങ്ങളിലുമുള്ള കക്ഷികളെ വരുത്തി ആവശ്യാനുസരണം സാക്ഷികളെ വിസ്തരിച്ചും പ്രസക്തമായ രേഖകള്‍ പരിശോധിച്ചും ഒരു മധ്യസ്ഥനെന്നുള്ള നിലയില്‍ നീതിനിര്‍ണയനം ചെയ്യുന്നതാണ്.

ഇന്ത്യയില്‍ ഉണ്ടാകുന്ന തൊഴില്‍ത്തര്‍ക്കങ്ങള്‍ 1947-ലെ വ്യവസായത്തര്‍ക്ക നിയമം (കിറൌൃശമഹ ഉശുൌലേ അര ീള 1947) അനുസരിച്ചാണ് തീരുമാനിക്കപ്പെടുക.
+
ഇന്ത്യയില്‍ ഉണ്ടാകുന്ന തൊഴില്‍ത്തര്‍ക്കങ്ങള്‍ 1947-ലെ വ്യവസായത്തര്‍ക്ക നിയമം (Industrial Disputes Act of1947) അനുസരിച്ചാണ് തീരുമാനിക്കപ്പെടുക.
പ്രൊവിന്‍ഷ്യല്‍ ഇന്‍സാള്‍വന്‍സി നിയമത്തിലെയും, കേരള ഇന്‍സാള്‍വന്‍സി നിയമത്തിലെയും 7-ാം വകുപ്പിന്‍ കീഴില്‍ ഋണബാധ്യതയുള്ള ഒരാള്‍ പ്രസ്തുത ബാധ്യതകള്‍ തീര്‍ക്കുന്നതിനു പ്രാപ്തനല്ലാതെ വരികയാണെങ്കില്‍, അയാള്‍ക്കോ അയാളുടെ ഉത്തമര്‍ണനോ, അയാളെ ഒരു നിര്‍ധനന്‍ ആയി ന്യായനിര്‍ണയനം ചെയ്യുന്നതിനു ബന്ധപ്പെട്ട ജില്ലാക്കോടതി മുമ്പാകെ ഹര്‍ജികൊടുക്കാവുന്നതും കോടതിനിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചു ന്യായനിര്‍ണയനം ചെയ്യേണ്ടതും ആകുന്നു. നോ: അന്താരാഷ്ട്ര ന്യായനിര്‍ണയനം; തൊഴില്‍ നിയമങ്ങള്‍; വ്യവസായത്തര്‍ക്കനിയമം

09:42, 15 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഡ്ജുഡിക്കേഷന്‍

Adjudication

രണ്ടോ അതിലധികമോ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കത്തിന് നിയമപരമായി തീര്‍പ്പുണ്ടാക്കുന്ന പ്രക്രിയ. 'ന്യായനിര്‍ണയനം' എന്നു മലയാളം. ഇന്ത്യന്‍നിയമത്തില്‍ ഇത് പലഭാഗത്തും കാണാമെങ്കിലും പ്രധാനമായി പരിഗണിക്കപ്പെട്ടിരിക്കുന്നത് ഭരണഘടനയിലും തൊഴില്‍ത്തര്‍ക്കനിയമത്തിലും നിര്‍ധനത്ത്വനിയമ(Bank-ruptcy Law)ത്തിലും ആകുന്നു.

ഭരണഘടനയിലെ 262-ാം അനുഛേദത്തില്‍ ഏതെങ്കിലും അന്തഃസംസ്ഥാന (Inter-state) നദിയിലെയോ നദീതടത്തിലെയോ ജലത്തിന്റെ ഉപയോഗം, വിതരണം, നിയന്ത്രണം എന്നിവ സംബന്ധിച്ചുള്ള ഏതെങ്കിലും തര്‍ക്കത്തിന്റെയോ പരാതിയുടെയോ ന്യായനിര്‍ണയനത്തില്‍ പാര്‍ലമെന്റിന് നിയമംവഴി വ്യവസ്ഥചെയ്യാവുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല സുപ്രീംകോടതിയോ മറ്റേതെങ്കിലും കോടതിയോ അങ്ങനെയുളള ഒരു സംഗതിയിലും സ്വാധികാരം പ്രയോഗിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്യാനുളള അധികാരവും പാര്‍ലമെന്റിന് നല്കിയിട്ടുണ്ട്.

തൊഴില്‍ത്തര്‍ക്കനിയമത്തിലെ 10-ാം വകുപ്പനുസരിച്ച് ഒരു തൊഴില്‍ത്തര്‍ക്കം നിലവിലുണ്ടെന്നോ ഉണ്ടാകാനിടയുണ്ടെന്നോ കാണുന്നിടത്ത് ബന്ധപ്പെട്ട ഗവണ്‍മെന്റിന് 2-ാം പട്ടികയില്‍ നിര്‍ദിഷ്ടമായ ഏതെങ്കിലും കാര്യം സംബന്ധിച്ച സംഗതിയില്‍ ഒരുതൊഴില്‍ കോടതിയുടെയും, 3-ാം പട്ടികയില്‍ നിര്‍ദിഷ്ടമായ ഏതെങ്കിലും കാര്യം സംബന്ധിച്ച സംഗതിയില്‍ ഒരു ട്രൈബ്യൂണലിന്റെയും ന്യായനിര്‍ണയത്തിന് അയയ്ക്കാവുന്നതാണ്. നിലവിലുള്ളതോ ഉണ്ടാകാനിടയുള്ളതോ ആയ ഒരു തൊഴില്‍ത്തര്‍ക്കം ദേശീയ പ്രാധാന്യമുള്ളതോ ഒന്നിലധികം സ്റ്റേറ്റുകള്‍ക്ക് താത്പര്യമുള്ളതോ ആകുന്നിടത്ത് ആ തര്‍ക്കം 2-ാം പട്ടികയിലോ 3-ാംപട്ടികയിലോ നിര്‍ദിഷ്ടമായതായാലും, കേന്ദ്രഗവണ്‍മെന്റിന് ഒരു നാഷണല്‍ ട്രൈബ്യൂണലിന്റെ ന്യായനിര്‍ണയത്തിന് 'റഫര്‍' ചെയ്യാം. ഈ കാര്യങ്ങളില്‍ ലേബര്‍ കോടതിയും ട്രൈബ്യൂണലും നാഷനല്‍ ട്രൈബ്യൂണലും അതത് സംഗതിപോലെ അവയ്ക്ക് ഏതെല്ലാം സംഗതികളാണോ റഫര്‍ ചെയ്തിട്ടുള്ളത് അവയും, അവയോട് ആനുഷംഗികമായ കാര്യങ്ങളും സംബന്ധിച്ചു ന്യായനിര്‍ണയനം ചെയ്യേണ്ടതാണ്.

സ്വകാര്യമേഖലകളിലോ അല്ലാത്തപക്ഷം ഗവണ്‍മെന്റിന്റെ പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലോ മാനേജുമെന്റുെം തൊഴിലാളികളും തമ്മില്‍ തൊഴില്‍ത്തര്‍ക്കം ഉദ്ഭവിക്കുന്നപക്ഷം നീതിനിര്‍ണയനം ചെയ്യുന്നതിനുവേണ്ടി തര്‍ക്കത്തിന് ആസ്പദമായ വസ്തുതകള്‍ ഏതെങ്കിലും ട്രൈബ്യൂണലിലോ, ലേബര്‍ കോടതിയിലോ, അല്ലെങ്കില്‍ അധികാരപ്പെട്ട മറ്റേതെങ്കിലും ന്യായാസനത്തിലോ സമര്‍പ്പിക്കാവുന്നതാണ്. ഇപ്രകാരം ഉണ്ടാകുന്ന തര്‍ക്കങ്ങളില്‍ കോടതി ഇരുഭാഗങ്ങളിലുമുള്ള കക്ഷികളെ വരുത്തി ആവശ്യാനുസരണം സാക്ഷികളെ വിസ്തരിച്ചും പ്രസക്തമായ രേഖകള്‍ പരിശോധിച്ചും ഒരു മധ്യസ്ഥനെന്നുള്ള നിലയില്‍ നീതിനിര്‍ണയനം ചെയ്യുന്നതാണ്.

ഇന്ത്യയില്‍ ഉണ്ടാകുന്ന തൊഴില്‍ത്തര്‍ക്കങ്ങള്‍ 1947-ലെ വ്യവസായത്തര്‍ക്ക നിയമം (Industrial Disputes Act of1947) അനുസരിച്ചാണ് തീരുമാനിക്കപ്പെടുക.

പ്രൊവിന്‍ഷ്യല്‍ ഇന്‍സാള്‍വന്‍സി നിയമത്തിലെയും, കേരള ഇന്‍സാള്‍വന്‍സി നിയമത്തിലെയും 7-ാം വകുപ്പിന്‍ കീഴില്‍ ഋണബാധ്യതയുള്ള ഒരാള്‍ പ്രസ്തുത ബാധ്യതകള്‍ തീര്‍ക്കുന്നതിനു പ്രാപ്തനല്ലാതെ വരികയാണെങ്കില്‍, അയാള്‍ക്കോ അയാളുടെ ഉത്തമര്‍ണനോ, അയാളെ ഒരു നിര്‍ധനന്‍ ആയി ന്യായനിര്‍ണയനം ചെയ്യുന്നതിനു ബന്ധപ്പെട്ട ജില്ലാക്കോടതി മുമ്പാകെ ഹര്‍ജികൊടുക്കാവുന്നതും കോടതിനിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചു ന്യായനിര്‍ണയനം ചെയ്യേണ്ടതും ആകുന്നു. നോ: അന്താരാഷ്ട്ര ന്യായനിര്‍ണയനം; തൊഴില്‍ നിയമങ്ങള്‍; വ്യവസായത്തര്‍ക്കനിയമം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍