This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡിസന്‍, ജോസഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഡിസന്‍, ജോസഫ് (1672 - 1719))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
Addison,Joseph
Addison,Joseph
-
ഇംഗ്ളീഷ് ഉപന്യാസകര്‍ത്താവും സാഹിത്യവിമര്‍ശകനും. ഒരു വൈദികന്റെ പുത്രനായി 1672 മേയ് 1-ന് വില്‍റ്റ്ഷയറില്‍ ജനിച്ചു. ലണ്ടനിലെ ചാര്‍ട്ടര്‍ ഹൌസ് സ്കൂളിലും ഓക്സ്ഫോഡിലെ ക്വീന്‍സ് കോളജിലും മാഗ്ദലന്‍ കോളജിലും പഠനം നടത്തി. 1693-ല്‍ എം.എ. ബിരുദം നേടി. ഓക്സ്ഫോഡിലെ ജീവിതകാലത്ത് സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും നിരവധി ഗ്രന്ഥങ്ങള്‍ വായിക്കുകയും, ലത്തീനിലും ഇംഗ്ളീഷിലും ധാരാളം കവിതകള്‍ എഴുതുകയും ചെയ്തു. 1699-ല്‍ നയതന്ത്രസര്‍വീസിലേക്കാവശ്യമായ യോഗ്യത സമ്പാദിക്കാന്‍ യൂറോപ്പില്‍ പോയി. 1703-ല്‍ ഇംഗ്ളണ്ടില്‍ തിരിച്ചെത്തി. മാല്‍ബറോ പ്രഭുവിന്റെ വിജയത്തെ പ്രകീര്‍ത്തിച്ചെഴുതിയ ദ് കാംപെയിന്‍ (The Campaign) എന്ന കവിത വമ്പിച്ച പ്രശസ്തിയും നേട്ടങ്ങളും കൈവരുത്തി. പല ഔദ്യോഗിക സ്ഥാനങ്ങളിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
+
ഇംഗ്ലീഷ് ഉപന്യാസകര്‍ത്താവും സാഹിത്യവിമര്‍ശകനും. ഒരു വൈദികന്റെ പുത്രനായി 1672 മേയ് 1-ന് വില്‍റ്റ്ഷയറില്‍ ജനിച്ചു. ലണ്ടനിലെ ചാര്‍ട്ടര്‍ ഹൗസ് സ്കൂളിലും ഓക്‍സ്‍ഫോഡിലെ ക്വീന്‍സ് കോളജിലും മാഗ്ദലന്‍ കോളജിലും പഠനം നടത്തി. 1693-ല്‍ എം.എ. ബിരുദം നേടി. ഓക്സ്ഫോഡിലെ ജീവിതകാലത്ത് സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും നിരവധി ഗ്രന്ഥങ്ങള്‍ വായിക്കുകയും, ലത്തീനിലും ഇംഗ്ളീഷിലും ധാരാളം കവിതകള്‍ എഴുതുകയും ചെയ്തു. 1699-ല്‍ നയതന്ത്രസര്‍വീസിലേക്കാവശ്യമായ യോഗ്യത സമ്പാദിക്കാന്‍ യൂറോപ്പില്‍ പോയി. 1703-ല്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. മാല്‍ബറോ പ്രഭുവിന്റെ വിജയത്തെ പ്രകീര്‍ത്തിച്ചെഴുതിയ ദ് കാംപെയിന്‍ (The Campaign) എന്ന കവിത വമ്പിച്ച പ്രശസ്തിയും നേട്ടങ്ങളും കൈവരുത്തി. പല ഔദ്യോഗിക സ്ഥാനങ്ങളിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
[[Image:p.279B  adison joseph.jpg|thumb|150x250px|left‌|ജോസഫ് അഡിസന്‍]]  

1709 മുതല്‍ ആപ്തമിത്രമായ റിച്ചാര്‍ഡ് സ്റ്റീല്‍ പ്രസാധനം ചെയ്ത ദ് ടാട്ലര്‍ (The tatler), ദ് സ്പെക്റ്റേറ്റര്‍ (The Spectator), ഗാര്‍ഡിയന്‍ (The Guardian) എന്നീ പത്രങ്ങളില്‍ തുടരെ ലേഖനങ്ങളെഴുതി, ഒരു സാഹിത്യകാരനെന്ന നിലയില്‍ സ്ഥിരപ്രതിഷ്ഠനേടി. 1713-ല്‍ പ്രസിദ്ധീകരിച്ച കേറ്റോ (Cato) എന്ന ദുരന്തനാടകം ഇദ്ദേഹത്തിന്റെ യശസ് പൂര്‍വാധികം വര്‍ധിപ്പിച്ചു. രണ്ടു കൊല്ലം കഴിഞ്ഞു പുറത്തുവന്ന ദ് ഡ്രമ്മര്‍ (The Drummer) എന്ന ഗദ്യനാടകം ഒരു പരാജയമായിരുന്നു. സദാചാരവും സാമൂഹികജീവിതസമ്പ്രദായങ്ങളുമായിരുന്നു അഡിസന്റെ ഉപന്യാസങ്ങളുടെ മുഖ്യവിഷയം. മൃദുവായ ഉപഹാസങ്ങളും സുചിന്തിതങ്ങളായ നിരീക്ഷണങ്ങളും യുക്തിയുക്തമായ മാര്‍ഗ നിര്‍ദേശങ്ങളുംകൊണ്ട് സാന്മാര്‍ഗികനിലവാരം ഉയര്‍ത്തുകയായിരുന്നു അവയുടെ ലക്ഷ്യം. പ്രബുദ്ധമായ നിരൂപണസിദ്ധാന്തങ്ങളുടെ പിന്‍ബലമുള്ളവയാണ് അഡിസന്റെ വിമര്‍ശനങ്ങള്‍. 'സര്‍ റോജര്‍' എന്ന പ്രസിദ്ധ കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ടെഴുതിയ ഉപന്യാസങ്ങള്‍ പാത്രചിത്രീകരണപാടവത്തിനും ആഖ്യാനവൈദഗ്ധ്യത്തിനും ഉദാഹരണങ്ങളാണ്. അക്ളിഷ്ടമായ ശൈലീവിശേഷത്താല്‍ അനുഗൃഹീതമാണ് ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍. ഇംഗ്ളീഷ് ഉപന്യാസകര്‍ത്താക്കന്‍മാരില്‍ അതിശ്രദ്ധേയനായ ഒരാളാണെന്നതാണ് അഡിസന്റെ മഹത്ത്വം. ഒരു പുതിയ ജനകീയ സാഹിത്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന ബഹുമതിക്കും ഇദ്ദേഹം അര്‍ഹനാണ്.
+
1709 മുതല്‍ ആപ്തമിത്രമായ റിച്ചാര്‍ഡ് സ്റ്റീല്‍ പ്രസാധനം ചെയ്ത ദ് ടാട്ലര്‍ (The tatler), ദ് സ്പെക്റ്റേറ്റര്‍ (The Spectator), ഗാര്‍ഡിയന്‍ (The Guardian) എന്നീ പത്രങ്ങളില്‍ തുടരെ ലേഖനങ്ങളെഴുതി, ഒരു സാഹിത്യകാരനെന്ന നിലയില്‍ സ്ഥിരപ്രതിഷ്ഠനേടി. 1713-ല്‍ പ്രസിദ്ധീകരിച്ച കേറ്റോ (Cato) എന്ന ദുരന്തനാടകം ഇദ്ദേഹത്തിന്റെ യശസ് പൂര്‍വാധികം വര്‍ധിപ്പിച്ചു. രണ്ടു കൊല്ലം കഴിഞ്ഞു പുറത്തുവന്ന ദ് ഡ്രമ്മര്‍ (The Drummer) എന്ന ഗദ്യനാടകം ഒരു പരാജയമായിരുന്നു. സദാചാരവും സാമൂഹികജീവിതസമ്പ്രദായങ്ങളുമായിരുന്നു അഡിസന്റെ ഉപന്യാസങ്ങളുടെ മുഖ്യവിഷയം. മൃദുവായ ഉപഹാസങ്ങളും സുചിന്തിതങ്ങളായ നിരീക്ഷണങ്ങളും യുക്തിയുക്തമായ മാര്‍ഗ നിര്‍ദേശങ്ങളുംകൊണ്ട് സാന്മാര്‍ഗികനിലവാരം ഉയര്‍ത്തുകയായിരുന്നു അവയുടെ ലക്ഷ്യം. പ്രബുദ്ധമായ നിരൂപണസിദ്ധാന്തങ്ങളുടെ പിന്‍ബലമുള്ളവയാണ് അഡിസന്റെ വിമര്‍ശനങ്ങള്‍. 'സര്‍ റോജര്‍' എന്ന പ്രസിദ്ധ കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ടെഴുതിയ ഉപന്യാസങ്ങള്‍ പാത്രചിത്രീകരണപാടവത്തിനും ആഖ്യാനവൈദഗ്ധ്യത്തിനും ഉദാഹരണങ്ങളാണ്. അക്ളിഷ്ടമായ ശൈലീവിശേഷത്താല്‍ അനുഗൃഹീതമാണ് ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍. ഇംഗ്ലീഷ് ഉപന്യാസകര്‍ത്താക്കന്‍മാരില്‍ അതിശ്രദ്ധേയനായ ഒരാളാണെന്നതാണ് അഡിസന്റെ മഹത്ത്വം. ഒരു പുതിയ ജനകീയ സാഹിത്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന ബഹുമതിക്കും ഇദ്ദേഹം അര്‍ഹനാണ്.
-
1716-ല്‍ വാര്‍വിക്കിലെ വിധവയായ പ്രഭ്വിയെ വിവാഹം കഴിച്ചു. ഗാര്‍ഹികജീവിതം സുഖകരമായിരുന്നില്ല. 1718-ല്‍ ഉദ്യോഗത്തില്‍നിന്നു വിരമിക്കുകയും 1719 ജൂണ്‍ 17-ന് ഹോളണ്ട്ഹൌസില്‍ വച്ച് മരണമടയുകയും ചെയ്തു.
+
1716-ല്‍ വാര്‍വിക്കിലെ വിധവയായ പ്രഭ്വിയെ വിവാഹം കഴിച്ചു. ഗാര്‍ഹികജീവിതം സുഖകരമായിരുന്നില്ല. 1718-ല്‍ ഉദ്യോഗത്തില്‍നിന്നു വിരമിക്കുകയും 1719 ജൂണ്‍ 17-ന് ഹോളണ്ട്ഹൗസില്‍ വച്ച് മരണമടയുകയും ചെയ്തു.
 +
[[Category:ജീവചരിത്രം]]

Current revision as of 01:03, 21 നവംബര്‍ 2014

അഡിസന്‍, ജോസഫ് (1672 - 1719)

Addison,Joseph

ഇംഗ്ലീഷ് ഉപന്യാസകര്‍ത്താവും സാഹിത്യവിമര്‍ശകനും. ഒരു വൈദികന്റെ പുത്രനായി 1672 മേയ് 1-ന് വില്‍റ്റ്ഷയറില്‍ ജനിച്ചു. ലണ്ടനിലെ ചാര്‍ട്ടര്‍ ഹൗസ് സ്കൂളിലും ഓക്‍സ്‍ഫോഡിലെ ക്വീന്‍സ് കോളജിലും മാഗ്ദലന്‍ കോളജിലും പഠനം നടത്തി. 1693-ല്‍ എം.എ. ബിരുദം നേടി. ഓക്സ്ഫോഡിലെ ജീവിതകാലത്ത് സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും നിരവധി ഗ്രന്ഥങ്ങള്‍ വായിക്കുകയും, ലത്തീനിലും ഇംഗ്ളീഷിലും ധാരാളം കവിതകള്‍ എഴുതുകയും ചെയ്തു. 1699-ല്‍ നയതന്ത്രസര്‍വീസിലേക്കാവശ്യമായ യോഗ്യത സമ്പാദിക്കാന്‍ യൂറോപ്പില്‍ പോയി. 1703-ല്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. മാല്‍ബറോ പ്രഭുവിന്റെ വിജയത്തെ പ്രകീര്‍ത്തിച്ചെഴുതിയ ദ് കാംപെയിന്‍ (The Campaign) എന്ന കവിത വമ്പിച്ച പ്രശസ്തിയും നേട്ടങ്ങളും കൈവരുത്തി. പല ഔദ്യോഗിക സ്ഥാനങ്ങളിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജോസഫ് അഡിസന്‍

1709 മുതല്‍ ആപ്തമിത്രമായ റിച്ചാര്‍ഡ് സ്റ്റീല്‍ പ്രസാധനം ചെയ്ത ദ് ടാട്ലര്‍ (The tatler), ദ് സ്പെക്റ്റേറ്റര്‍ (The Spectator), ഗാര്‍ഡിയന്‍ (The Guardian) എന്നീ പത്രങ്ങളില്‍ തുടരെ ലേഖനങ്ങളെഴുതി, ഒരു സാഹിത്യകാരനെന്ന നിലയില്‍ സ്ഥിരപ്രതിഷ്ഠനേടി. 1713-ല്‍ പ്രസിദ്ധീകരിച്ച കേറ്റോ (Cato) എന്ന ദുരന്തനാടകം ഇദ്ദേഹത്തിന്റെ യശസ് പൂര്‍വാധികം വര്‍ധിപ്പിച്ചു. രണ്ടു കൊല്ലം കഴിഞ്ഞു പുറത്തുവന്ന ദ് ഡ്രമ്മര്‍ (The Drummer) എന്ന ഗദ്യനാടകം ഒരു പരാജയമായിരുന്നു. സദാചാരവും സാമൂഹികജീവിതസമ്പ്രദായങ്ങളുമായിരുന്നു അഡിസന്റെ ഉപന്യാസങ്ങളുടെ മുഖ്യവിഷയം. മൃദുവായ ഉപഹാസങ്ങളും സുചിന്തിതങ്ങളായ നിരീക്ഷണങ്ങളും യുക്തിയുക്തമായ മാര്‍ഗ നിര്‍ദേശങ്ങളുംകൊണ്ട് സാന്മാര്‍ഗികനിലവാരം ഉയര്‍ത്തുകയായിരുന്നു അവയുടെ ലക്ഷ്യം. പ്രബുദ്ധമായ നിരൂപണസിദ്ധാന്തങ്ങളുടെ പിന്‍ബലമുള്ളവയാണ് അഡിസന്റെ വിമര്‍ശനങ്ങള്‍. 'സര്‍ റോജര്‍' എന്ന പ്രസിദ്ധ കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ടെഴുതിയ ഉപന്യാസങ്ങള്‍ പാത്രചിത്രീകരണപാടവത്തിനും ആഖ്യാനവൈദഗ്ധ്യത്തിനും ഉദാഹരണങ്ങളാണ്. അക്ളിഷ്ടമായ ശൈലീവിശേഷത്താല്‍ അനുഗൃഹീതമാണ് ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍. ഇംഗ്ലീഷ് ഉപന്യാസകര്‍ത്താക്കന്‍മാരില്‍ അതിശ്രദ്ധേയനായ ഒരാളാണെന്നതാണ് അഡിസന്റെ മഹത്ത്വം. ഒരു പുതിയ ജനകീയ സാഹിത്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന ബഹുമതിക്കും ഇദ്ദേഹം അര്‍ഹനാണ്.

1716-ല്‍ വാര്‍വിക്കിലെ വിധവയായ പ്രഭ്വിയെ വിവാഹം കഴിച്ചു. ഗാര്‍ഹികജീവിതം സുഖകരമായിരുന്നില്ല. 1718-ല്‍ ഉദ്യോഗത്തില്‍നിന്നു വിരമിക്കുകയും 1719 ജൂണ്‍ 17-ന് ഹോളണ്ട്ഹൗസില്‍ വച്ച് മരണമടയുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍