This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡയാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അഡയാര്‍ =
= അഡയാര്‍ =
-
ചെന്നൈ നഗരത്തില്‍ കടലോരത്ത് അഡയാര്‍ പുഴയുടെ തെ. വശത്തുള്ള സ്ഥലം. പുഴയും കടലും ചേരുന്നിടത്ത് സ്ഥിതിചെയ്യുന്നതിനാല്‍ 'അഡയാര്‍' എന്നു പേര്‍ സിദ്ധിച്ചു. 1747-ല്‍ ഫ്രഞ്ചുകാര്‍ ആര്‍ക്കാട്ടു നവാബിനെ തോല്പിച്ചത് ഇവിടെവച്ചാണ്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് പല പാര്‍ട്ടികളും ഇവിടെനിന്ന് ഉടലെടുത്തു. ബ്രഹ്മവിദ്യാസംഘ(TheosophicalSociety)ത്തിന്റെ ലോക തലസ്ഥാനം, ഇന്ത്യന്‍ സ്കൌട്ട് പ്രസ്ഥാനത്തിന്റെ ആസ്ഥാനം എന്നീ നിലകളില്‍ അഡയാറിനു പ്രമുഖമായ ഒരു സ്ഥാനമുണ്ട്. അന്താരാഷ്ട്രപ്രസിദ്ധിയാര്‍ജിച്ച കലാക്ഷേത്രം ഇവിടെയാണ് ആദ്യകാലത്ത് സ്ഥിതിചെയ്തിരുന്നത്; അടുത്ത കാലത്ത് അത് തെ. തിരുവാച്ചിയൂരിലേക്കു മാറ്റി. കാന്‍സര്‍ റിലീഫ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അര്‍ബുദാശുപത്രി (Cancer Institute) ഇവിടെ സ്ഥിതിചെയ്യുന്നു. അഡയാറിനു സമീപമുള്ള 'ലിറ്റില്‍ മൌണ്ടി'ല്‍ (St.Thomas Mt.) വച്ചാണ് തോമസ് അപ്പൊസ്തലന്‍ വധിക്കപ്പെട്ടതെന്നു വിശ്വസിച്ചുപോരുന്നു. ഇന്ത്യന്‍ സിനിമാവ്യവസായത്തിന് തന്നെ മുതല്‍ക്കൂട്ടായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ടെക്നോളജി അഡയാറിലാണ് പ്രവര്‍ത്തിക്കുന്നത്.
+
ചെന്നൈ നഗരത്തില്‍ കടലോരത്ത് അഡയാര്‍ പുഴയുടെ തെ. വശത്തുള്ള സ്ഥലം. പുഴയും കടലും ചേരുന്നിടത്ത് സ്ഥിതിചെയ്യുന്നതിനാല്‍ 'അഡയാര്‍' എന്നു പേര്‍ സിദ്ധിച്ചു. 1747-ല്‍ ഫ്രഞ്ചുകാര്‍ ആര്‍ക്കാട്ടു നവാബിനെ തോല്പിച്ചത് ഇവിടെവച്ചാണ്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് പല പാര്‍ട്ടികളും ഇവിടെനിന്ന് ഉടലെടുത്തു. ബ്രഹ്മവിദ്യാസംഘ(TheosophicalSociety)ത്തിന്റെ ലോക തലസ്ഥാനം, ഇന്ത്യന്‍ സ്കൌട്ട് പ്രസ്ഥാനത്തിന്റെ ആസ്ഥാനം എന്നീ നിലകളില്‍ അഡയാറിനു പ്രമുഖമായ ഒരു സ്ഥാനമുണ്ട്. അന്താരാഷ്ട്രപ്രസിദ്ധിയാര്‍ജിച്ച കലാക്ഷേത്രം ഇവിടെയാണ് ആദ്യകാലത്ത് സ്ഥിതിചെയ്തിരുന്നത്; അടുത്ത കാലത്ത് അത് തെ. തിരുവാച്ചിയൂരിലേക്കു മാറ്റി. കാന്‍സര്‍ റിലീഫ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അര്‍ബുദാശുപത്രി (Cancer Institute) ഇവിടെ സ്ഥിതിചെയ്യുന്നു. അഡയാറിനു സമീപമുള്ള 'ലിറ്റില്‍ മൗണ്ടി'ല്‍ (St.Thomas Mt.) വച്ചാണ് തോമസ്  
 +
അപ്പൊസ്തലന്‍ വധിക്കപ്പെട്ടതെന്നു വിശ്വസിച്ചുപോരുന്നു. ഇന്ത്യന്‍ സിനിമാവ്യവസായത്തിന് തന്നെ മുതല്‍ക്കൂട്ടായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ടെക്നോളജി അഡയാറിലാണ് പ്രവര്‍ത്തിക്കുന്നത്.
-
'''അഡയാര്‍ ലൈബ്രറി.''' അഡയാറിലെ ഏറ്റവും വിഖ്യാതസ്ഥാപനം. തിയോസഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകാധ്യക്ഷനായ കേണല്‍ എച്ച്.എസ്. ഓള്‍ക്കോട്ടാണ് 1886-ല്‍ ഇതു സ്ഥാപിച്ചത്. ഈ ഗ്രന്ഥശാല പൌരസ്ത്യസംസ്കാരം, തത്ത്വദര്‍ശനം, മതം എന്നിവയില്‍ ഗവേഷണം നടത്താന്‍ സഹായകമാകണമെന്ന ലക്ഷ്യത്തോടുകൂടിയാണ് സ്ഥാപിക്കപ്പെട്ടത്. പൌരസ്ത്യസാഹിത്യത്തെ പുനരുദ്ധരിക്കുക, യഥാര്‍ഥപാണ്ഡിത്യത്തെ ആദരിക്കുക, യുവജനങ്ങളില്‍ ആധ്യാത്മികചിന്തയും സാന്‍മാര്‍ഗികമൂല്യബോധവും വളര്‍ത്തുക, പാശ്ചാത്യര്‍ക്കും പൌരസ്ത്യര്‍ക്കും തമ്മില്‍ ഉറച്ച ധാരണയുളവാക്കുക മുതലായവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.
+
'''അഡയാര്‍ ലൈബ്രറി.''' അഡയാറിലെ ഏറ്റവും വിഖ്യാതസ്ഥാപനം. തിയോസഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകാധ്യക്ഷനായ കേണല്‍ എച്ച്.എസ്. ഓള്‍ക്കോട്ടാണ് 1886-ല്‍ ഇതു സ്ഥാപിച്ചത്. ഈ ഗ്രന്ഥശാല പൗരസ്ത്യസംസ്കാരം, തത്ത്വദര്‍ശനം, മതം എന്നിവയില്‍ ഗവേഷണം നടത്താന്‍ സഹായകമാകണമെന്ന ലക്ഷ്യത്തോടുകൂടിയാണ് സ്ഥാപിക്കപ്പെട്ടത്. പൗരസ്ത്യസാഹിത്യത്തെ പുനരുദ്ധരിക്കുക, യഥാര്‍ഥപാണ്ഡിത്യത്തെ ആദരിക്കുക, യുവജനങ്ങളില്‍ ആധ്യാത്മികചിന്തയും സാന്‍മാര്‍ഗികമൂല്യബോധവും വളര്‍ത്തുക, പാശ്ചാത്യര്‍ക്കും പൗരസ്ത്യര്‍ക്കും തമ്മില്‍ ഉറച്ച ധാരണയുളവാക്കുക മുതലായവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.
   
-
ഗ്രന്ഥശാലയില്‍ 17,300-ഓളം കൈയെഴുത്തുഗ്രന്ഥങ്ങള്‍ (താളിയോലയിലും കടലാസിലും എഴുതിയവ) ശേഖരിച്ചിട്ടുണ്ട്. വിഭിന്നഭാഷകളിലുണ്ടായ വിശിഷ്ടകൃതികളാണിവ. അച്ചടിച്ച ഗ്രന്ഥങ്ങളുടെ എണ്ണം ഒരു ലക്ഷം കവിയും. അവയില്‍ ഒരു നല്ല ഭാഗം പഴയതും അസുലഭവും പൌരസ്ത്യ വിദ്യാപ്രതിപാദകവുമാണ്. വിവിധമതങ്ങളെയും തത്ത്വസംഹിതകളെയും അധികരിച്ച് സംസ്കൃതം, ചൈനീസ്, ജാപ്പനീസ്, തിബത്തന്‍, ലത്തീന്‍, ഇംഗ്ളീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഡച്ച് മുതലായ ഭാഷകളില്‍ രചിക്കപ്പട്ടവയാണ് ഈ ഗ്രന്ഥങ്ങള്‍. ചൈനീസ് ത്രിപിടകങ്ങളും വിജ്ഞാനകോശങ്ങളും ഇന്നു കിട്ടാനില്ലാത്ത നിരവധി പഴയ ഗവേഷണപ്രസിദ്ധീകരണങ്ങളും അക്കൂട്ടത്തിലുണ്ട്. കൈയെഴുത്തുഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ തികച്ചും അലഭ്യങ്ങളായ ഒട്ടേറെ കൃതികള്‍ ശ്രീലങ്ക, ചൈന, പേര്‍ഷ്യ മുതലായ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ചവയാണ്. താളിയോലഗ്രന്ഥങ്ങള്‍ എയര്‍ കണ്ടിഷന്‍ ചെയ്ത മുറികളില്‍ സൂക്ഷിച്ചിരിക്കുന്നു.
+
ഗ്രന്ഥശാലയില്‍ 17,300-ഓളം കൈയെഴുത്തുഗ്രന്ഥങ്ങള്‍ (താളിയോലയിലും കടലാസിലും എഴുതിയവ) ശേഖരിച്ചിട്ടുണ്ട്. വിഭിന്നഭാഷകളിലുണ്ടായ വിശിഷ്ടകൃതികളാണിവ. അച്ചടിച്ച ഗ്രന്ഥങ്ങളുടെ എണ്ണം ഒരു ലക്ഷം കവിയും. അവയില്‍ ഒരു നല്ല ഭാഗം പഴയതും അസുലഭവും പൗരസ്ത്യ വിദ്യാപ്രതിപാദകവുമാണ്. വിവിധമതങ്ങളെയും തത്ത്വസംഹിതകളെയും അധികരിച്ച് സംസ്കൃതം, ചൈനീസ്, ജാപ്പനീസ്, തിബത്തന്‍, ലത്തീന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഡച്ച് മുതലായ ഭാഷകളില്‍ രചിക്കപ്പട്ടവയാണ് ഈ ഗ്രന്ഥങ്ങള്‍. ചൈനീസ് ത്രിപിടകങ്ങളും വിജ്ഞാനകോശങ്ങളും ഇന്നു കിട്ടാനില്ലാത്ത നിരവധി പഴയ ഗവേഷണപ്രസിദ്ധീകരണങ്ങളും അക്കൂട്ടത്തിലുണ്ട്. കൈയെഴുത്തുഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ തികച്ചും അലഭ്യങ്ങളായ ഒട്ടേറെ കൃതികള്‍ ശ്രീലങ്ക, ചൈന, പേര്‍ഷ്യ മുതലായ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ചവയാണ്. താളിയോലഗ്രന്ഥങ്ങള്‍ എയര്‍ കണ്ടിഷന്‍ ചെയ്ത മുറികളില്‍ സൂക്ഷിച്ചിരിക്കുന്നു.
   
പ്രസിദ്ധപണ്ഡിതന്‍മാരായ ഡോ. ഓട്ടോ എഫ്. ഷ്രാഡര്‍, യൊഹന്‍ വാന്‍ മാന്‍ (പില്ക്കാലത്തു ബംഗാളിലെ ഏഷ്യാറ്റിക് സൊസൈറ്റിയുമായി ബന്ധപ്പെട്ട വിജ്ഞാനി), പാലി ടെക്സ്റ്റ് സൊസൈറ്റിയിലെ എഫ്.എല്‍. വുഡ്വേഡ്, ഡോ. ജെ.എച്ച്. കസിന്‍സ്, പണ്ഡിറ്റ് മഹാദേവശാസ്ത്രി, ഡോ. സി. കുഞ്ഞന്‍ രാജാ, ഡോ. വി. രാഘവന്‍, ഡോ. കെ. കുഞ്ചുണ്ണി രാജാ എന്നിവരുടെ സേവനം ഈ സ്ഥാപനത്തിനു ലഭിച്ചിട്ടുണ്ട്.

[[Image:P.276    adayar library.jpg|thumb|350x200px|centre|adyar library]]   
+
 
 +
[[Image:P.276    adayar library.jpg|thumb|350x200px|left|അഡയാര്‍ ലൈബ്രറി]]   
 +
 
ഗ്രന്ഥശാലയുടെ സേവനങ്ങളിലൊന്ന് അപൂര്‍വവും അപ്രകാശിതവുമായ വിശിഷ്ടഗ്രന്ഥങ്ങളുടെ മാതൃകായോഗ്യമായ പ്രസിദ്ധീകരണമാണ്. കൈയെഴുത്തുഗ്രന്ഥങ്ങളുടെ വിവരണപ്പട്ടിക, വൈദികകൃതികള്‍, വേദാന്തഗ്രന്ഥങ്ങള്‍, സംഗീതകൃതികള്‍, വിവര്‍ത്തനങ്ങള്‍ മുതലായവ അക്കൂട്ടത്തില്‍പെടുന്നു.

1937 മുതല്‍ ബ്രഹ്മവിദ്യ എന്നൊരു ത്രൈമാസിക ഇവിടെനിന്നു പ്രസിദ്ധീകരണം ആരംഭിച്ചു. മതം, തത്ത്വശാസ്ത്രം, സംസ്കൃതസാഹിത്യം മുതലായവ സംബന്ധിച്ചു വിജ്ഞേയങ്ങളായ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ത്രൈമാസികയും, മറ്റു പ്രസിദ്ധീകരണങ്ങളും പൌരസ്ത്യഗവേഷണശാഖയില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്കുന്നവയാണ്. അവ ലോകമൊട്ടുക്കുള്ള ഗവേഷണസ്ഥാപനങ്ങളില്‍ സൂക്ഷിച്ചുപോരുന്നു.എത്രയും ശാന്തമായ ചുറ്റുപാടുള്ള വിശാലമായ സ്ഥലത്താണ് ഗ്രന്ഥശാല സ്ഥാപിച്ചിരിക്കുന്നത്.
+
1937 മുതല്‍ ബ്രഹ്മവിദ്യ എന്നൊരു ത്രൈമാസിക ഇവിടെനിന്നു പ്രസിദ്ധീകരണം ആരംഭിച്ചു. മതം, തത്ത്വശാസ്ത്രം, സംസ്കൃതസാഹിത്യം മുതലായവ സംബന്ധിച്ചു വിജ്ഞേയങ്ങളായ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ത്രൈമാസികയും, മറ്റു പ്രസിദ്ധീകരണങ്ങളും പൗരസ്ത്യഗവേഷണശാഖയില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്കുന്നവയാണ്. അവ ലോകമൊട്ടുക്കുള്ള ഗവേഷണസ്ഥാപനങ്ങളില്‍ സൂക്ഷിച്ചുപോരുന്നു.
 +
 
 +
എത്രയും ശാന്തമായ ചുറ്റുപാടുള്ള വിശാലമായ സ്ഥലത്താണ് ഗ്രന്ഥശാല സ്ഥാപിച്ചിരിക്കുന്നത്.
(വി.ആര്‍. പരമേശ്വരന്‍പിള്ള, സ.പ.)
(വി.ആര്‍. പരമേശ്വരന്‍പിള്ള, സ.പ.)
 +
[[Category:സ്ഥലം]]

Current revision as of 06:58, 8 ഏപ്രില്‍ 2008

അഡയാര്‍

ചെന്നൈ നഗരത്തില്‍ കടലോരത്ത് അഡയാര്‍ പുഴയുടെ തെ. വശത്തുള്ള സ്ഥലം. പുഴയും കടലും ചേരുന്നിടത്ത് സ്ഥിതിചെയ്യുന്നതിനാല്‍ 'അഡയാര്‍' എന്നു പേര്‍ സിദ്ധിച്ചു. 1747-ല്‍ ഫ്രഞ്ചുകാര്‍ ആര്‍ക്കാട്ടു നവാബിനെ തോല്പിച്ചത് ഇവിടെവച്ചാണ്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് പല പാര്‍ട്ടികളും ഇവിടെനിന്ന് ഉടലെടുത്തു. ബ്രഹ്മവിദ്യാസംഘ(TheosophicalSociety)ത്തിന്റെ ലോക തലസ്ഥാനം, ഇന്ത്യന്‍ സ്കൌട്ട് പ്രസ്ഥാനത്തിന്റെ ആസ്ഥാനം എന്നീ നിലകളില്‍ അഡയാറിനു പ്രമുഖമായ ഒരു സ്ഥാനമുണ്ട്. അന്താരാഷ്ട്രപ്രസിദ്ധിയാര്‍ജിച്ച കലാക്ഷേത്രം ഇവിടെയാണ് ആദ്യകാലത്ത് സ്ഥിതിചെയ്തിരുന്നത്; അടുത്ത കാലത്ത് അത് തെ. തിരുവാച്ചിയൂരിലേക്കു മാറ്റി. കാന്‍സര്‍ റിലീഫ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അര്‍ബുദാശുപത്രി (Cancer Institute) ഇവിടെ സ്ഥിതിചെയ്യുന്നു. അഡയാറിനു സമീപമുള്ള 'ലിറ്റില്‍ മൗണ്ടി'ല്‍ (St.Thomas Mt.) വച്ചാണ് തോമസ് അപ്പൊസ്തലന്‍ വധിക്കപ്പെട്ടതെന്നു വിശ്വസിച്ചുപോരുന്നു. ഇന്ത്യന്‍ സിനിമാവ്യവസായത്തിന് തന്നെ മുതല്‍ക്കൂട്ടായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ടെക്നോളജി അഡയാറിലാണ് പ്രവര്‍ത്തിക്കുന്നത്.

അഡയാര്‍ ലൈബ്രറി. അഡയാറിലെ ഏറ്റവും വിഖ്യാതസ്ഥാപനം. തിയോസഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകാധ്യക്ഷനായ കേണല്‍ എച്ച്.എസ്. ഓള്‍ക്കോട്ടാണ് 1886-ല്‍ ഇതു സ്ഥാപിച്ചത്. ഈ ഗ്രന്ഥശാല പൗരസ്ത്യസംസ്കാരം, തത്ത്വദര്‍ശനം, മതം എന്നിവയില്‍ ഗവേഷണം നടത്താന്‍ സഹായകമാകണമെന്ന ലക്ഷ്യത്തോടുകൂടിയാണ് സ്ഥാപിക്കപ്പെട്ടത്. പൗരസ്ത്യസാഹിത്യത്തെ പുനരുദ്ധരിക്കുക, യഥാര്‍ഥപാണ്ഡിത്യത്തെ ആദരിക്കുക, യുവജനങ്ങളില്‍ ആധ്യാത്മികചിന്തയും സാന്‍മാര്‍ഗികമൂല്യബോധവും വളര്‍ത്തുക, പാശ്ചാത്യര്‍ക്കും പൗരസ്ത്യര്‍ക്കും തമ്മില്‍ ഉറച്ച ധാരണയുളവാക്കുക മുതലായവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.

ഗ്രന്ഥശാലയില്‍ 17,300-ഓളം കൈയെഴുത്തുഗ്രന്ഥങ്ങള്‍ (താളിയോലയിലും കടലാസിലും എഴുതിയവ) ശേഖരിച്ചിട്ടുണ്ട്. വിഭിന്നഭാഷകളിലുണ്ടായ വിശിഷ്ടകൃതികളാണിവ. അച്ചടിച്ച ഗ്രന്ഥങ്ങളുടെ എണ്ണം ഒരു ലക്ഷം കവിയും. അവയില്‍ ഒരു നല്ല ഭാഗം പഴയതും അസുലഭവും പൗരസ്ത്യ വിദ്യാപ്രതിപാദകവുമാണ്. വിവിധമതങ്ങളെയും തത്ത്വസംഹിതകളെയും അധികരിച്ച് സംസ്കൃതം, ചൈനീസ്, ജാപ്പനീസ്, തിബത്തന്‍, ലത്തീന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഡച്ച് മുതലായ ഭാഷകളില്‍ രചിക്കപ്പട്ടവയാണ് ഈ ഗ്രന്ഥങ്ങള്‍. ചൈനീസ് ത്രിപിടകങ്ങളും വിജ്ഞാനകോശങ്ങളും ഇന്നു കിട്ടാനില്ലാത്ത നിരവധി പഴയ ഗവേഷണപ്രസിദ്ധീകരണങ്ങളും അക്കൂട്ടത്തിലുണ്ട്. കൈയെഴുത്തുഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ തികച്ചും അലഭ്യങ്ങളായ ഒട്ടേറെ കൃതികള്‍ ശ്രീലങ്ക, ചൈന, പേര്‍ഷ്യ മുതലായ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ചവയാണ്. താളിയോലഗ്രന്ഥങ്ങള്‍ എയര്‍ കണ്ടിഷന്‍ ചെയ്ത മുറികളില്‍ സൂക്ഷിച്ചിരിക്കുന്നു.

പ്രസിദ്ധപണ്ഡിതന്‍മാരായ ഡോ. ഓട്ടോ എഫ്. ഷ്രാഡര്‍, യൊഹന്‍ വാന്‍ മാന്‍ (പില്ക്കാലത്തു ബംഗാളിലെ ഏഷ്യാറ്റിക് സൊസൈറ്റിയുമായി ബന്ധപ്പെട്ട വിജ്ഞാനി), പാലി ടെക്സ്റ്റ് സൊസൈറ്റിയിലെ എഫ്.എല്‍. വുഡ്വേഡ്, ഡോ. ജെ.എച്ച്. കസിന്‍സ്, പണ്ഡിറ്റ് മഹാദേവശാസ്ത്രി, ഡോ. സി. കുഞ്ഞന്‍ രാജാ, ഡോ. വി. രാഘവന്‍, ഡോ. കെ. കുഞ്ചുണ്ണി രാജാ എന്നിവരുടെ സേവനം ഈ സ്ഥാപനത്തിനു ലഭിച്ചിട്ടുണ്ട്.

അഡയാര്‍ ലൈബ്രറി

ഗ്രന്ഥശാലയുടെ സേവനങ്ങളിലൊന്ന് അപൂര്‍വവും അപ്രകാശിതവുമായ വിശിഷ്ടഗ്രന്ഥങ്ങളുടെ മാതൃകായോഗ്യമായ പ്രസിദ്ധീകരണമാണ്. കൈയെഴുത്തുഗ്രന്ഥങ്ങളുടെ വിവരണപ്പട്ടിക, വൈദികകൃതികള്‍, വേദാന്തഗ്രന്ഥങ്ങള്‍, സംഗീതകൃതികള്‍, വിവര്‍ത്തനങ്ങള്‍ മുതലായവ അക്കൂട്ടത്തില്‍പെടുന്നു.

1937 മുതല്‍ ബ്രഹ്മവിദ്യ എന്നൊരു ത്രൈമാസിക ഇവിടെനിന്നു പ്രസിദ്ധീകരണം ആരംഭിച്ചു. മതം, തത്ത്വശാസ്ത്രം, സംസ്കൃതസാഹിത്യം മുതലായവ സംബന്ധിച്ചു വിജ്ഞേയങ്ങളായ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ത്രൈമാസികയും, മറ്റു പ്രസിദ്ധീകരണങ്ങളും പൗരസ്ത്യഗവേഷണശാഖയില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്കുന്നവയാണ്. അവ ലോകമൊട്ടുക്കുള്ള ഗവേഷണസ്ഥാപനങ്ങളില്‍ സൂക്ഷിച്ചുപോരുന്നു.

എത്രയും ശാന്തമായ ചുറ്റുപാടുള്ള വിശാലമായ സ്ഥലത്താണ് ഗ്രന്ഥശാല സ്ഥാപിച്ചിരിക്കുന്നത്.

(വി.ആര്‍. പരമേശ്വരന്‍പിള്ള, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A1%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍