This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടിയന്തിര പ്രമേയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അടിയന്തിര പ്രമേയം)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
അടിയന്തിരവും പൊതുപ്രാധാന്യമുള്ളതുമായ ഒരു സമീപകാലസംഭവത്തെ ആസ്പദമാക്കി നിയമസഭകളില്‍ ചര്‍ച്ചയ്ക്ക് അവതരിപ്പിക്കുന്ന പ്രമേയം. ഗവണ്‍മെന്റിന്റെ ഭരണസംബന്ധമായ നടപടികളെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരിക്കും സാധാരണ അടിയന്തിര പ്രമേയങ്ങള്‍. സഭയുടെ ഭൂരിപക്ഷാഭിപ്രായത്തോടുകൂടി പ്രസ്തുത പ്രമേയം പാസ്സാകുന്നപക്ഷം നിയമസഭയ്ക്ക് മന്ത്രിസഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പരിഗണിച്ച് മന്ത്രിസഭ രാജി സമര്‍പ്പിക്കുവാന്‍ ബാധ്യസ്ഥമാണ്.

-
നടപടിക്രമം. നിയമസഭയിലെ ഏതൊരു അംഗത്തിനും അടിയന്തിര പ്രമേയം അവതരിപ്പിക്കാവുന്നതാണ്. നിയമസഭാധ്യക്ഷന്റെ അനുവാദവും സഭയുടെ അനുമതിയും ലഭിക്കുന്നപക്ഷം പ്രമേയം ചര്‍ച്ചചെയ്ത് വോട്ടിനിട്ട് തീരുമാനമെടുക്കുന്നു. ലോക്സഭയുടെ അനുമതി ലഭിക്കുന്നതിനായി 50 അംഗങ്ങളില്‍ കുറയാത്ത ഒരു സംഖ്യ (കേരള നിയമസഭയില്‍ 15) അനുകൂലിച്ചിരിക്കേണ്ടതാണ്. സഭാനടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ അടിയന്തിരപ്രമേയത്തെപ്പറ്റിയുള്ള നോട്ടീസ് സഭാധ്യക്ഷനും ബന്ധപ്പെട്ട വകുപ്പുമന്ത്രിക്കും നിയമസഭാസെക്രട്ടറിക്കും രേഖാമൂലം നല്കിയിരിക്കണം. നോട്ടീസ് ഹ്രസ്വവും പ്രമേയത്തെപ്പറ്റിയുള്ള ചര്‍ച്ച ഉള്‍ക്കൊള്ളാത്തതുമായിരിക്കണം. നിയമസഭാചട്ടങ്ങള്‍ക്ക് അനുസൃതമാണെന്നുള്ള സഭാധ്യക്ഷന്റെ അഭിപ്രായവും അനുമതിയും ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ പ്രമേയം അവതരിപ്പിക്കുവാന്‍ പാടുള്ളു. പ്രമേയാവതരണത്തിനുള്ള അനുവാദം നിഷേധിക്കുകയോ ക്രമപ്രകാരമല്ലെന്നു തീരുമാനിക്കുകയോ ചെയ്താല്‍ സഭാധ്യക്ഷന്‍ പ്രസ്തുത വിവരം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതും തീരുമാനത്തിന് ആസ്പദമായ കാരണങ്ങള്‍ വിശദീകരിക്കുന്നതുമാണ്.
+
'''നടപടിക്രമം.''' നിയമസഭയിലെ ഏതൊരു അംഗത്തിനും അടിയന്തിര പ്രമേയം അവതരിപ്പിക്കാവുന്നതാണ്. നിയമസഭാധ്യക്ഷന്റെ അനുവാദവും സഭയുടെ അനുമതിയും ലഭിക്കുന്നപക്ഷം പ്രമേയം ചര്‍ച്ചചെയ്ത് വോട്ടിനിട്ട് തീരുമാനമെടുക്കുന്നു. ലോക്‍സഭയുടെ അനുമതി ലഭിക്കുന്നതിനായി 50 അംഗങ്ങളില്‍ കുറയാത്ത ഒരു സംഖ്യ (കേരള നിയമസഭയില്‍ 15) അനുകൂലിച്ചിരിക്കേണ്ടതാണ്. സഭാനടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ അടിയന്തിരപ്രമേയത്തെപ്പറ്റിയുള്ള നോട്ടീസ് സഭാധ്യക്ഷനും ബന്ധപ്പെട്ട വകുപ്പുമന്ത്രിക്കും നിയമസഭാസെക്രട്ടറിക്കും രേഖാമൂലം നല്കിയിരിക്കണം. നോട്ടീസ് ഹ്രസ്വവും പ്രമേയത്തെപ്പറ്റിയുള്ള ചര്‍ച്ച ഉള്‍ക്കൊള്ളാത്തതുമായിരിക്കണം. നിയമസഭാചട്ടങ്ങള്‍ക്ക് അനുസൃതമാണെന്നുള്ള സഭാധ്യക്ഷന്റെ അഭിപ്രായവും അനുമതിയും ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ പ്രമേയം അവതരിപ്പിക്കുവാന്‍ പാടുള്ളു. പ്രമേയാവതരണത്തിനുള്ള അനുവാദം നിഷേധിക്കുകയോ ക്രമപ്രകാരമല്ലെന്നു തീരുമാനിക്കുകയോ ചെയ്താല്‍ സഭാധ്യക്ഷന്‍ പ്രസ്തുത വിവരം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതും തീരുമാനത്തിന് ആസ്പദമായ കാരണങ്ങള്‍ വിശദീകരിക്കുന്നതുമാണ്.
ഇതിനെ സംബന്ധിക്കുന്ന വ്യവസ്ഥകള്‍ ലോക്സഭാചട്ടം 58-ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നിയമസഭകളിലും അടിയന്തിര പ്രമേയാവതരണം സംബന്ധിച്ചു വ്യവസ്ഥകള്‍ ഉണ്ട്. കേരള നിയമസഭാചട്ടം 51-ല്‍ ഇതിനെക്കുറിച്ചുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

വരി 15: വരി 15:
(കെ. മാധവന്‍പിള്ള)
(കെ. മാധവന്‍പിള്ള)
 +
 +
[[Category:ഭരണം]]

Current revision as of 15:55, 17 നവംബര്‍ 2014

അടിയന്തിര പ്രമേയം

Adjournment Motion

അടിയന്തിരവും പൊതുപ്രാധാന്യമുള്ളതുമായ ഒരു സമീപകാലസംഭവത്തെ ആസ്പദമാക്കി നിയമസഭകളില്‍ ചര്‍ച്ചയ്ക്ക് അവതരിപ്പിക്കുന്ന പ്രമേയം. ഗവണ്‍മെന്റിന്റെ ഭരണസംബന്ധമായ നടപടികളെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരിക്കും സാധാരണ അടിയന്തിര പ്രമേയങ്ങള്‍. സഭയുടെ ഭൂരിപക്ഷാഭിപ്രായത്തോടുകൂടി പ്രസ്തുത പ്രമേയം പാസ്സാകുന്നപക്ഷം നിയമസഭയ്ക്ക് മന്ത്രിസഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പരിഗണിച്ച് മന്ത്രിസഭ രാജി സമര്‍പ്പിക്കുവാന്‍ ബാധ്യസ്ഥമാണ്.

നടപടിക്രമം. നിയമസഭയിലെ ഏതൊരു അംഗത്തിനും അടിയന്തിര പ്രമേയം അവതരിപ്പിക്കാവുന്നതാണ്. നിയമസഭാധ്യക്ഷന്റെ അനുവാദവും സഭയുടെ അനുമതിയും ലഭിക്കുന്നപക്ഷം പ്രമേയം ചര്‍ച്ചചെയ്ത് വോട്ടിനിട്ട് തീരുമാനമെടുക്കുന്നു. ലോക്‍സഭയുടെ അനുമതി ലഭിക്കുന്നതിനായി 50 അംഗങ്ങളില്‍ കുറയാത്ത ഒരു സംഖ്യ (കേരള നിയമസഭയില്‍ 15) അനുകൂലിച്ചിരിക്കേണ്ടതാണ്. സഭാനടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ അടിയന്തിരപ്രമേയത്തെപ്പറ്റിയുള്ള നോട്ടീസ് സഭാധ്യക്ഷനും ബന്ധപ്പെട്ട വകുപ്പുമന്ത്രിക്കും നിയമസഭാസെക്രട്ടറിക്കും രേഖാമൂലം നല്കിയിരിക്കണം. നോട്ടീസ് ഹ്രസ്വവും പ്രമേയത്തെപ്പറ്റിയുള്ള ചര്‍ച്ച ഉള്‍ക്കൊള്ളാത്തതുമായിരിക്കണം. നിയമസഭാചട്ടങ്ങള്‍ക്ക് അനുസൃതമാണെന്നുള്ള സഭാധ്യക്ഷന്റെ അഭിപ്രായവും അനുമതിയും ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ പ്രമേയം അവതരിപ്പിക്കുവാന്‍ പാടുള്ളു. പ്രമേയാവതരണത്തിനുള്ള അനുവാദം നിഷേധിക്കുകയോ ക്രമപ്രകാരമല്ലെന്നു തീരുമാനിക്കുകയോ ചെയ്താല്‍ സഭാധ്യക്ഷന്‍ പ്രസ്തുത വിവരം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതും തീരുമാനത്തിന് ആസ്പദമായ കാരണങ്ങള്‍ വിശദീകരിക്കുന്നതുമാണ്.

ഇതിനെ സംബന്ധിക്കുന്ന വ്യവസ്ഥകള്‍ ലോക്സഭാചട്ടം 58-ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നിയമസഭകളിലും അടിയന്തിര പ്രമേയാവതരണം സംബന്ധിച്ചു വ്യവസ്ഥകള്‍ ഉണ്ട്. കേരള നിയമസഭാചട്ടം 51-ല്‍ ഇതിനെക്കുറിച്ചുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പ്രമേയാവതരണത്തിന് അനുവാദം ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട അംഗത്തോട് പ്രമേയം അവതരിപ്പിക്കുവാന്‍ സഭാധ്യക്ഷന്‍ ആവശ്യപ്പെടുന്നു. പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുശേഷം, സഭ ഏകകണ്ഠമായോ അഥവാ നിര്‍ദിഷ്ടമായ അംഗസംഖ്യയോടുകൂടിയോ പ്രമേയത്തെ അനുകൂലിക്കുന്നപക്ഷം പ്രമേയം പാസ്സാകുന്നതാണ്. നിര്‍ദിഷ്ടമായ അംഗസംഖ്യയുടെ അനുവാദം ലഭിക്കാത്തപക്ഷം പ്രമേയം തള്ളപ്പെടും.

അടിയന്തിര പ്രമേയത്തിനു നിദാനമായ പ്രശ്നം ഒരു നിശ്ചിതസംഭവമായിരിക്കണം. പ്രശ്നം അടിയന്തിരസ്വഭാവമുള്ളതും സഭയുടെ മുന്‍പിലുള്ള മറ്റു പ്രശ്നങ്ങളെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നതുമായിരിക്കണം. പൊതുസ്വഭാവമില്ലാത്തതിനാല്‍ നിരാകരിക്കപ്പെട്ടതോ, വ്യക്തിപരമോ ആയ കാര്യങ്ങള്‍ അടിയന്തിര പ്രമേയത്തിന്റെ വ്യാപ്തിയില്‍ പെടുന്നതല്ല. ഒന്നില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ പ്രമേയത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ പാടില്ല. നിയമസഭയുടെ ഒരേ സമ്മേളനത്തില്‍ ഒന്നിലധികം അടിയന്തിര പ്രമേയങ്ങള്‍ അവതരിപ്പിക്കുവാന്‍ അനുവദിക്കുന്നതല്ല. അതേ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതോ, മറ്റുവിധത്തില്‍ പരിഗണിക്കുന്നതിനു മാറ്റിവച്ചിട്ടുള്ളതോ, കോടതിയുടെ പരിഗണനയിലിരിക്കുന്നതോ, കോടതിപോലുള്ള അധികാരസ്ഥാപനങ്ങളില്‍ (Quasi judicial bodies) തീര്‍ച്ചയ്ക്കിരിക്കുന്നതോ ആയ പ്രശ്നങ്ങളും അടിയന്തിര പ്രമേയത്തിലൂടെ അവതരിപ്പിക്കുവാന്‍ പാടില്ല. പ്രമേയത്തെപ്പറ്റിയുള്ള ചര്‍ച്ച സഭയുടെ അനുവാദത്തിന് അനുസരണമായി പ്രശ്നത്തില്‍മാത്രം ഒതുക്കിനിര്‍ത്തുന്നു.

അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ പ്രമേയാവതാരകന് മറുപടി പറയുന്നതിനുള്ള സമയം ലഭിക്കുന്നതാണ്. ചര്‍ച്ചകള്‍ക്കുശേഷം നിശ്ചിത സമയത്തുതന്നെ സഭാധ്യക്ഷന്‍ പ്രമേയത്തിലടങ്ങിയിരിക്കുന്ന പ്രശ്നത്തെപ്പറ്റി തീര്‍പ്പ് കല്പിക്കുവാന്‍ സഭയ്ക്ക് അവസരം നല്കുന്നതായിരിക്കും.

(കെ. മാധവന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍