This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഞ്ഞൂറ്റവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഞ്ഞൂറ്റവര്‍ = പ്രാചീനകേരളത്തില്‍ അഞ്ഞൂറുപേരടങ്ങിയ നാട്ടുകൂട്ടങ്ങ...)
(അഞ്ഞൂറ്റവര്‍)
വരി 1: വരി 1:
= അഞ്ഞൂറ്റവര്‍ =
= അഞ്ഞൂറ്റവര്‍ =
-
പ്രാചീനകേരളത്തില്‍ അഞ്ഞൂറുപേരടങ്ങിയ നാട്ടുകൂട്ടങ്ങള്‍ക്ക് നല്കിവന്ന പേര്. ഭാരതത്തില്‍ വൈദികകാലത്തും ബൌദ്ധകാലത്തും ഗ്രാമസമിതികള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. ഇംഗ്ളീഷുഭരണം സ്ഥാപിതമാകുന്നതുവരെ ദക്ഷിണേന്ത്യയിലെ പ്രധാന ഭരണഘടകം ഗ്രാമസഭകളായിരുന്നു. വിജയനഗര രാജാക്കന്‍മാര്‍ പ്രാദേശികഭരണം മുഴുവന്‍ ഗ്രാമസഭകളെയായിരുന്നു ഏല്പിച്ചിരുന്നത്. കേരളീയരും ഇത്തരം ഗ്രാമസഭകളെ ആദരിച്ചിരുന്നു. നാട്ടുകൂട്ടങ്ങളില്‍പെട്ട അഞ്ഞൂറ്റവരുടെ ശക്തി ദിവാന്‍ ഉമ്മിണിത്തമ്പിയുടെ കാലംവരെ നിലനിന്നു. കേണല്‍ മണ്‍റോയുടെ കാലത്താണ് (1811-19) ഇവിടത്തെ പ്രാചീന ജനകീയസംഘടനകളുടെ ശക്തി പൂര്‍ണമായും അവസാനിച്ചത്; കൂട്ടത്തില്‍ അഞ്ഞൂറ്റവരുടെയും. നോ: അറുന്നൂറ്റുവര്‍; കൂട്ടങ്ങള്‍
+
പ്രാചീനകേരളത്തില്‍ അഞ്ഞൂറുപേരടങ്ങിയ നാട്ടുകൂട്ടങ്ങള്‍ക്ക് നല്കിവന്ന പേര്. ഭാരതത്തില്‍ വൈദികകാലത്തും ബൗദ്ധകാലത്തും ഗ്രാമസമിതികള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. ഇംഗ്ലീഷുഭരണം സ്ഥാപിതമാകുന്നതുവരെ ദക്ഷിണേന്ത്യയിലെ പ്രധാന ഭരണഘടകം ഗ്രാമസഭകളായിരുന്നു. വിജയനഗര രാജാക്കന്‍മാര്‍ പ്രാദേശികഭരണം മുഴുവന്‍ ഗ്രാമസഭകളെയായിരുന്നു ഏല്പിച്ചിരുന്നത്. കേരളീയരും ഇത്തരം ഗ്രാമസഭകളെ ആദരിച്ചിരുന്നു. നാട്ടുകൂട്ടങ്ങളില്‍പെട്ട അഞ്ഞൂറ്റവരുടെ ശക്തി ദിവാന്‍ ഉമ്മിണിത്തമ്പിയുടെ കാലംവരെ നിലനിന്നു. കേണല്‍ മണ്‍റോയുടെ കാലത്താണ് (1811-19) ഇവിടത്തെ പ്രാചീന ജനകീയസംഘടനകളുടെ ശക്തി പൂര്‍ണമായും അവസാനിച്ചത്; കൂട്ടത്തില്‍ അഞ്ഞൂറ്റവരുടെയും. നോ: അറുന്നൂറ്റുവര്‍; കൂട്ടങ്ങള്‍
(വി.ആര്‍. പരമേശ്വരന്‍ പിള്ള)
(വി.ആര്‍. പരമേശ്വരന്‍ പിള്ള)

06:14, 2 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍