This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജലധാവനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അജലധാവനം = ഉൃ്യ ഇഹലമിശിഴ രാസവസ്തുക്കളുപയോഗിച്ച് യന്ത്രസഹായത്താല്‍...)
വരി 1: വരി 1:
-
= അജലധാവനം  =
+
= അജലധാവനം  =  
 +
Dry Cleaning
-
ഉൃ്യ ഇഹലമിശിഴ
+
രാസവസ്തുക്കളുപയോഗിച്ച് യന്ത്രസഹായത്താല്‍ വസ്ത്രം ശുദ്ധിചെയ്യുന്ന രീതി. ഇതിന് സാധാരണ ഡ്രൈക്ളീനിങ് (dry cleaning) എന്നാണു പറയുക. നൈലോണ്‍, ടെറികോട്ടണ്‍, ടെറിലിന്‍ തുടങ്ങിയ കൃത്രിമ തുണിത്തരങ്ങളും, രോമം, പട്ട് എന്നിവയും വൃത്തിയാക്കുന്നതിന് അജലധാവനസമ്പ്രദായമാണ് ഏറ്റവും അനുയോജ്യം.
-
 
+
-
രാസവസ്തുക്കളുപയോഗിച്ച് യന്ത്രസഹായത്താല്‍ വസ്ത്രം ശുദ്ധിചെയ്യുന്ന രീതി. ഇതിന് സാധാരണ ഡ്രൈക്ളീനിങ് (റ്യൃ രഹലമിശിഴ) എന്നാണു പറയുക. നൈലോണ്‍, ടെറികോട്ടണ്‍, ടെറിലിന്‍ തുടങ്ങിയ കൃത്രിമ തുണിത്തരങ്ങളും, രോമം, പട്ട് എന്നിവയും വൃത്തിയാക്കുന്നതിന് അജലധാവനസമ്പ്രദായമാണ് ഏറ്റവും അനുയോജ്യം.
+
   
-
ഉദ്ഭവം. 1849-ല്‍ പാരീസിലെ ഒരു തുന്നല്‍ക്കാരനായ ജോളിബലിന്‍ ആണ് അജലധാവനരീതി കണ്ടുപിടിച്ചത്. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഫ്രാന്‍സില്‍ ഒട്ടാകെയും ബ്രിട്ടനിലും (1860) ഈ സമ്പ്രദായം നിലവില്‍വന്നു. നിരന്തരമായ ഗവേഷണവും യന്ത്രസാമഗ്രികളുടെ പുരോഗതിയും ഇതിന്റെ വളര്‍ച്ചയ്ക്കു സഹായകമായി ഭവിച്ചു. നാഫ്ത (ിമുവവേമ), ഗ്യാസൊലീന്‍ (ഴമീഹശില) മുതലായ ലായകങ്ങളാണ് ആദ്യകാലത്ത് അജലധാവനത്തിനുപയോഗിച്ചിരുന്നത്. എന്നാല്‍ ഇവ എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കളായതുകൊണ്ട് മറ്റു രീതികളെ ആശ്രയിക്കേണ്ടിവന്നു. 1925-ല്‍ പെട്രോളിയത്തില്‍നിന്നും ശുദ്ധിചെയ്തെടുക്കുന്ന 'സ്റ്റൊഡാര്‍ഡ്' എന്ന ലായകം (ീററമൃറ ീഹ്ലി) ഉപയോഗിച്ചുതുടങ്ങി. സുരക്ഷിതലായകം എന്നു വിശേഷിപ്പിക്കപ്പെടുന്ന മറ്റൊരു പെട്രോളിയം ഉത്പന്നവും കണ്ടുപിടിക്കപ്പെട്ടു. അജലധാവനത്തിന് ഉപയുക്തമാക്കിയ മറ്റു ചില രാസവസ്തുക്കളാണ് കാര്‍ബണ്‍ടെട്രാക്ളോറൈഡ് (രമൃയീി ലേൃമരവഹീൃശറല), ട്രൈക്ളോറോ എഥിലീന്‍ (ൃശരവഹീൃീ ലവ്യേഹലില), പെര്‍ക്ളോറോ എഥിലീന്‍ (ുലൃരവഹീൃീ ലവ്യേഹലില) എന്നിവ. കാര്‍ബണ്‍ ടെട്രാക്ളോറൈഡ് വിഷപദാര്‍ഥമായതുകൊണ്ട് ഇപ്പോള്‍ ഉപയോഗിക്കാറില്ല.
+
ഉദ്ഭവം. 1849-ല്‍ പാരീസിലെ ഒരു തുന്നല്‍ക്കാരനായ ജോളിബലിന്‍ ആണ് അജലധാവനരീതി കണ്ടുപിടിച്ചത്. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഫ്രാന്‍സില്‍ ഒട്ടാകെയും ബ്രിട്ടനിലും (1860) ഈ സമ്പ്രദായം നിലവില്‍വന്നു. നിരന്തരമായ ഗവേഷണവും യന്ത്രസാമഗ്രികളുടെ പുരോഗതിയും ഇതിന്റെ വളര്‍ച്ചയ്ക്കു സഹായകമായി ഭവിച്ചു. നാഫ്ത (naphtha), ഗ്യാസൊലീന്‍ (gasoline) മുതലായ ലായകങ്ങളാണ് ആദ്യകാലത്ത് അജലധാവനത്തിനുപയോഗിച്ചിരുന്നത്. എന്നാല്‍ ഇവ എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കളായതുകൊണ്ട് മറ്റു രീതികളെ ആശ്രയിക്കേണ്ടിവന്നു. 1925-ല്‍ പെട്രോളിയത്തില്‍നിന്നും ശുദ്ധിചെയ്തെടുക്കുന്ന 'സ്റ്റൊഡാര്‍ഡ്' എന്ന ലായകം (stoddard solvent) ഉപയോഗിച്ചുതുടങ്ങി. സുരക്ഷിതലായകം എന്നു വിശേഷിപ്പിക്കപ്പെടുന്ന മറ്റൊരു പെട്രോളിയം ഉത്പന്നവും കണ്ടുപിടിക്കപ്പെട്ടു. അജലധാവനത്തിന് ഉപയുക്തമാക്കിയ മറ്റു ചില രാസവസ്തുക്കളാണ് കാര്‍ബണ്‍ടെട്രാക്ളോറൈഡ് (carbon tetrachloride), ട്രൈക്ളോറോ എഥിലീന്‍ (trichloro ethylene), പെര്‍ക്ളോറോ എഥിലീന്‍ (perchloroethylene) എന്നിവ. കാര്‍ബണ്‍ ടെട്രാക്ളോറൈഡ് വിഷപദാര്‍ഥമായതുകൊണ്ട് ഇപ്പോള്‍ ഉപയോഗിക്കാറില്ല.
    
-
പ്രവര്‍ത്തനരീതി. അജലധാവനത്തിനുള്ള തുണിത്തരങ്ങള്‍ വിവിധരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കേണ്ടതുണ്ട്. കറ കളയുന്നതിനും ശുചിയാക്കുന്നതിനും ഇസ്തിരി ഇടുന്നതിനും എല്ലാം പ്രത്യേക വിഭാഗങ്ങളുണ്ട്. കറ, മറ്റ് അഴുക്കുകള്‍, കീറലുകള്‍ എന്നിവയനുസരിച്ചു വസ്ത്രങ്ങളെ ആദ്യം തിരിഞ്ഞുമാറ്റുന്നു. പിന്നീട് വസ്ത്രത്തില്‍ ഘടിപ്പിച്ചിട്ടുള്ള ആഭരണങ്ങള്‍, ബട്ടനുകള്‍, മറ്റ് അലങ്കാരവസ്തുക്കള്‍ എന്നിവ വേര്‍പെടുത്തുന്നു. അതിനുശേഷം ഓരോ തുണിക്കും അടയാളം കൊടുക്കുന്നു. നിറം, തരം, വലുപ്പം ഈ അടിസ്ഥാനത്തില്‍ അവയെ വീണ്ടും ഇനംതിരിച്ച് ഓരോ ഇനവും പെട്രോളിയംപോലുള്ള ലായകങ്ങള്‍ നിറച്ച ഡ്രൈക്ളീനിംഗ് യന്ത്രത്തില്‍ പ്രത്യേകം ഇടുന്നു. എണ്ണ, ഗ്രീസ് മുതലായ അഴുക്കുകള്‍ ഈ ലായകത്തില്‍ ലയിക്കും. അലേയപദാര്‍ഥങ്ങളായ അഴുക്കുകള്‍, മണ്ണ്, പൊടി, കരി മുതലായവ ലായകത്തിന്റെ സുശക്തമായ പ്രവര്‍ത്തനവും അപമാര്‍ജകങ്ങളുടെ (റലലൃേഴലി) പ്രവര്‍ത്തനവുംകൊണ്ട് ഇളകി വസ്ത്രങ്ങള്‍ ശുചിയാകുന്നു. ഇങ്ങനെ വെടിപ്പാക്കിയെടുത്ത വസ്ത്രങ്ങളെ വീണ്ടും ലായകത്തില്‍ കഴുകി ശുദ്ധമാക്കിയശേഷം അപകേന്ദ്രകശക്തി (രലിൃശളൌഴമഹ ളീൃരല) ഉപയോഗിച്ച് അവയില്‍ തങ്ങിനില്ക്കുന്ന ലായകാവശിഷ്ടങ്ങളെ പുറത്താക്കുന്നു. പിന്നീട് പ്രത്യേകം നിര്‍മിച്ചിട്ടുള്ള പെട്ടിയില്‍വച്ച് ഉണക്കുമ്പോള്‍ ലായകത്തിന്റെ അവശേഷിച്ചിട്ടുള്ള അംശവും മാറിക്കിട്ടും. ശുദ്ധിചെയ്തെടുത്ത വസ്ത്രങ്ങള്‍ക്ക് ഉറപ്പും കട്ടിയും നല്കുന്നതിന് തെര്‍മോ പ്ളാസ്റ്റിക് റെസിന്‍ (വേലൃാീ ുഹമശെേര ൃലശിെ) കലര്‍ത്തിയ ലായകത്തില്‍ ഇട്ട് വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നു. ഉപയോഗം കഴിഞ്ഞ ലായകം അരിച്ച് വീണ്ടും ഉപയുക്തമാക്കുന്നു.
+
പ്രവര്‍ത്തനരീതി. അജലധാവനത്തിനുള്ള തുണിത്തരങ്ങള്‍ വിവിധരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കേണ്ടതുണ്ട്. കറ കളയുന്നതിനും ശുചിയാക്കുന്നതിനും ഇസ്തിരി ഇടുന്നതിനും എല്ലാം പ്രത്യേക വിഭാഗങ്ങളുണ്ട്. കറ, മറ്റ് അഴുക്കുകള്‍, കീറലുകള്‍ എന്നിവയനുസരിച്ചു വസ്ത്രങ്ങളെ ആദ്യം തിരിഞ്ഞുമാറ്റുന്നു. പിന്നീട് വസ്ത്രത്തില്‍ ഘടിപ്പിച്ചിട്ടുള്ള ആഭരണങ്ങള്‍, ബട്ടനുകള്‍, മറ്റ് അലങ്കാരവസ്തുക്കള്‍ എന്നിവ വേര്‍പെടുത്തുന്നു. അതിനുശേഷം ഓരോ തുണിക്കും അടയാളം കൊടുക്കുന്നു. നിറം, തരം, വലുപ്പം ഈ അടിസ്ഥാനത്തില്‍ അവയെ വീണ്ടും ഇനംതിരിച്ച് ഓരോ ഇനവും പെട്രോളിയംപോലുള്ള ലായകങ്ങള്‍ നിറച്ച ഡ്രൈക്ളീനിംഗ് യന്ത്രത്തില്‍ പ്രത്യേകം ഇടുന്നു. എണ്ണ, ഗ്രീസ് മുതലായ അഴുക്കുകള്‍ ഈ ലായകത്തില്‍ ലയിക്കും. അലേയപദാര്‍ഥങ്ങളായ അഴുക്കുകള്‍, മണ്ണ്, പൊടി, കരി മുതലായവ ലായകത്തിന്റെ സുശക്തമായ പ്രവര്‍ത്തനവും അപമാര്‍ജകങ്ങളുടെ (detergents) പ്രവര്‍ത്തനവുംകൊണ്ട് ഇളകി വസ്ത്രങ്ങള്‍ ശുചിയാകുന്നു. ഇങ്ങനെ വെടിപ്പാക്കിയെടുത്ത വസ്ത്രങ്ങളെ വീണ്ടും ലായകത്തില്‍ കഴുകി ശുദ്ധമാക്കിയശേഷം അപകേന്ദ്രകശക്തി (centrifugal force) ഉപയോഗിച്ച് അവയില്‍ തങ്ങിനില്ക്കുന്ന ലായകാവശിഷ്ടങ്ങളെ പുറത്താക്കുന്നു. പിന്നീട് പ്രത്യേകം നിര്‍മിച്ചിട്ടുള്ള പെട്ടിയില്‍വച്ച് ഉണക്കുമ്പോള്‍ ലായകത്തിന്റെ അവശേഷിച്ചിട്ടുള്ള അംശവും മാറിക്കിട്ടും. ശുദ്ധിചെയ്തെടുത്ത വസ്ത്രങ്ങള്‍ക്ക് ഉറപ്പും കട്ടിയും നല്കുന്നതിന് തെര്‍മോ പ്ളാസ്റ്റിക് റെസിന്‍ (thermo plastic resin) കലര്‍ത്തിയ ലായകത്തില്‍ ഇട്ട് വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നു. ഉപയോഗം കഴിഞ്ഞ ലായകം അരിച്ച് വീണ്ടും ഉപയുക്തമാക്കുന്നു.
   
-
കറകള്‍ തിരിച്ചറിയുകയും മാറ്റുകയും ചെയ്യുന്നതാണ് ഏറ്റവും സൂക്ഷ്മതവേണ്ട ജോലി. ആഹാര പാനീയങ്ങളില്‍ നിന്നും മറ്റും വസ്ത്രങ്ങളില്‍ പറ്റിയ കറകള്‍ യഥായോഗ്യം ആവിയില്‍വച്ചോ രാസപദാര്‍ഥങ്ങള്‍ പുരട്ടിയോ ബ്രഷ് ചെയ്തുമാറ്റുന്നു. ഓരോ തരം തുണിക്കും പ്രത്യേകം പ്രത്യേകമായി ഏകദേശം 20 തരം അഭികര്‍മകങ്ങള്‍ (ൃലമഴലി) ഉള്ളതില്‍നിന്നും ആവശ്യമായതു തിരഞ്ഞെടുത്ത് നിര്‍ദിഷ്ടസമയം തുണിയില്‍ പ്രവര്‍ത്തിപ്പിച്ച് കറനീക്കം ചെയ്യുന്നു. അവശ്യം വേണ്ട തുന്നല്‍പ്പണികളും അജലധാവനത്തോടൊപ്പം ചെയ്തുകൊടുക്കാറുണ്ട്. വസ്ത്രങ്ങള്‍ മടക്കി പ്രസ്സ് ചെയ്തെടുക്കുന്നതിന് പ്രത്യേകം യന്ത്രങ്ങളുണ്ട്. ലോലമായ വസ്ത്രങ്ങള്‍ ഇലക്ട്രിക് തേപ്പുപെട്ടി ഉപയോഗിച്ച് ഇസ്തിരിക്കിടുകയാണ് പതിവ്.
+
കറകള്‍ തിരിച്ചറിയുകയും മാറ്റുകയും ചെയ്യുന്നതാണ് ഏറ്റവും സൂക്ഷ്മതവേണ്ട ജോലി. ആഹാര പാനീയങ്ങളില്‍ നിന്നും മറ്റും വസ്ത്രങ്ങളില്‍ പറ്റിയ കറകള്‍ യഥായോഗ്യം ആവിയില്‍വച്ചോ രാസപദാര്‍ഥങ്ങള്‍ പുരട്ടിയോ ബ്രഷ് ചെയ്തുമാറ്റുന്നു. ഓരോ തരം തുണിക്കും പ്രത്യേകം പ്രത്യേകമായി ഏകദേശം 20 തരം അഭികര്‍മകങ്ങള്‍ (reagents) ഉള്ളതില്‍നിന്നും ആവശ്യമായതു തിരഞ്ഞെടുത്ത് നിര്‍ദിഷ്ടസമയം തുണിയില്‍ പ്രവര്‍ത്തിപ്പിച്ച് കറനീക്കം ചെയ്യുന്നു. അവശ്യം വേണ്ട തുന്നല്‍പ്പണികളും അജലധാവനത്തോടൊപ്പം ചെയ്തുകൊടുക്കാറുണ്ട്. വസ്ത്രങ്ങള്‍ മടക്കി പ്രസ്സ് ചെയ്തെടുക്കുന്നതിന് പ്രത്യേകം യന്ത്രങ്ങളുണ്ട്. ലോലമായ വസ്ത്രങ്ങള്‍ ഇലക്ട്രിക് തേപ്പുപെട്ടി ഉപയോഗിച്ച് ഇസ്തിരിക്കിടുകയാണ് പതിവ്.

10:21, 14 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അജലധാവനം

Dry Cleaning

രാസവസ്തുക്കളുപയോഗിച്ച് യന്ത്രസഹായത്താല്‍ വസ്ത്രം ശുദ്ധിചെയ്യുന്ന രീതി. ഇതിന് സാധാരണ ഡ്രൈക്ളീനിങ് (dry cleaning) എന്നാണു പറയുക. നൈലോണ്‍, ടെറികോട്ടണ്‍, ടെറിലിന്‍ തുടങ്ങിയ കൃത്രിമ തുണിത്തരങ്ങളും, രോമം, പട്ട് എന്നിവയും വൃത്തിയാക്കുന്നതിന് അജലധാവനസമ്പ്രദായമാണ് ഏറ്റവും അനുയോജ്യം.

ഉദ്ഭവം. 1849-ല്‍ പാരീസിലെ ഒരു തുന്നല്‍ക്കാരനായ ജോളിബലിന്‍ ആണ് അജലധാവനരീതി കണ്ടുപിടിച്ചത്. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഫ്രാന്‍സില്‍ ഒട്ടാകെയും ബ്രിട്ടനിലും (1860) ഈ സമ്പ്രദായം നിലവില്‍വന്നു. നിരന്തരമായ ഗവേഷണവും യന്ത്രസാമഗ്രികളുടെ പുരോഗതിയും ഇതിന്റെ വളര്‍ച്ചയ്ക്കു സഹായകമായി ഭവിച്ചു. നാഫ്ത (naphtha), ഗ്യാസൊലീന്‍ (gasoline) മുതലായ ലായകങ്ങളാണ് ആദ്യകാലത്ത് അജലധാവനത്തിനുപയോഗിച്ചിരുന്നത്. എന്നാല്‍ ഇവ എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കളായതുകൊണ്ട് മറ്റു രീതികളെ ആശ്രയിക്കേണ്ടിവന്നു. 1925-ല്‍ പെട്രോളിയത്തില്‍നിന്നും ശുദ്ധിചെയ്തെടുക്കുന്ന 'സ്റ്റൊഡാര്‍ഡ്' എന്ന ലായകം (stoddard solvent) ഉപയോഗിച്ചുതുടങ്ങി. സുരക്ഷിതലായകം എന്നു വിശേഷിപ്പിക്കപ്പെടുന്ന മറ്റൊരു പെട്രോളിയം ഉത്പന്നവും കണ്ടുപിടിക്കപ്പെട്ടു. അജലധാവനത്തിന് ഉപയുക്തമാക്കിയ മറ്റു ചില രാസവസ്തുക്കളാണ് കാര്‍ബണ്‍ടെട്രാക്ളോറൈഡ് (carbon tetrachloride), ട്രൈക്ളോറോ എഥിലീന്‍ (trichloro ethylene), പെര്‍ക്ളോറോ എഥിലീന്‍ (perchloroethylene) എന്നിവ. കാര്‍ബണ്‍ ടെട്രാക്ളോറൈഡ് വിഷപദാര്‍ഥമായതുകൊണ്ട് ഇപ്പോള്‍ ഉപയോഗിക്കാറില്ല.

പ്രവര്‍ത്തനരീതി. അജലധാവനത്തിനുള്ള തുണിത്തരങ്ങള്‍ വിവിധരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കേണ്ടതുണ്ട്. കറ കളയുന്നതിനും ശുചിയാക്കുന്നതിനും ഇസ്തിരി ഇടുന്നതിനും എല്ലാം പ്രത്യേക വിഭാഗങ്ങളുണ്ട്. കറ, മറ്റ് അഴുക്കുകള്‍, കീറലുകള്‍ എന്നിവയനുസരിച്ചു വസ്ത്രങ്ങളെ ആദ്യം തിരിഞ്ഞുമാറ്റുന്നു. പിന്നീട് വസ്ത്രത്തില്‍ ഘടിപ്പിച്ചിട്ടുള്ള ആഭരണങ്ങള്‍, ബട്ടനുകള്‍, മറ്റ് അലങ്കാരവസ്തുക്കള്‍ എന്നിവ വേര്‍പെടുത്തുന്നു. അതിനുശേഷം ഓരോ തുണിക്കും അടയാളം കൊടുക്കുന്നു. നിറം, തരം, വലുപ്പം ഈ അടിസ്ഥാനത്തില്‍ അവയെ വീണ്ടും ഇനംതിരിച്ച് ഓരോ ഇനവും പെട്രോളിയംപോലുള്ള ലായകങ്ങള്‍ നിറച്ച ഡ്രൈക്ളീനിംഗ് യന്ത്രത്തില്‍ പ്രത്യേകം ഇടുന്നു. എണ്ണ, ഗ്രീസ് മുതലായ അഴുക്കുകള്‍ ഈ ലായകത്തില്‍ ലയിക്കും. അലേയപദാര്‍ഥങ്ങളായ അഴുക്കുകള്‍, മണ്ണ്, പൊടി, കരി മുതലായവ ലായകത്തിന്റെ സുശക്തമായ പ്രവര്‍ത്തനവും അപമാര്‍ജകങ്ങളുടെ (detergents) പ്രവര്‍ത്തനവുംകൊണ്ട് ഇളകി വസ്ത്രങ്ങള്‍ ശുചിയാകുന്നു. ഇങ്ങനെ വെടിപ്പാക്കിയെടുത്ത വസ്ത്രങ്ങളെ വീണ്ടും ലായകത്തില്‍ കഴുകി ശുദ്ധമാക്കിയശേഷം അപകേന്ദ്രകശക്തി (centrifugal force) ഉപയോഗിച്ച് അവയില്‍ തങ്ങിനില്ക്കുന്ന ലായകാവശിഷ്ടങ്ങളെ പുറത്താക്കുന്നു. പിന്നീട് പ്രത്യേകം നിര്‍മിച്ചിട്ടുള്ള പെട്ടിയില്‍വച്ച് ഉണക്കുമ്പോള്‍ ലായകത്തിന്റെ അവശേഷിച്ചിട്ടുള്ള അംശവും മാറിക്കിട്ടും. ശുദ്ധിചെയ്തെടുത്ത വസ്ത്രങ്ങള്‍ക്ക് ഉറപ്പും കട്ടിയും നല്കുന്നതിന് തെര്‍മോ പ്ളാസ്റ്റിക് റെസിന്‍ (thermo plastic resin) കലര്‍ത്തിയ ലായകത്തില്‍ ഇട്ട് വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നു. ഉപയോഗം കഴിഞ്ഞ ലായകം അരിച്ച് വീണ്ടും ഉപയുക്തമാക്കുന്നു.

കറകള്‍ തിരിച്ചറിയുകയും മാറ്റുകയും ചെയ്യുന്നതാണ് ഏറ്റവും സൂക്ഷ്മതവേണ്ട ജോലി. ആഹാര പാനീയങ്ങളില്‍ നിന്നും മറ്റും വസ്ത്രങ്ങളില്‍ പറ്റിയ കറകള്‍ യഥായോഗ്യം ആവിയില്‍വച്ചോ രാസപദാര്‍ഥങ്ങള്‍ പുരട്ടിയോ ബ്രഷ് ചെയ്തുമാറ്റുന്നു. ഓരോ തരം തുണിക്കും പ്രത്യേകം പ്രത്യേകമായി ഏകദേശം 20 തരം അഭികര്‍മകങ്ങള്‍ (reagents) ഉള്ളതില്‍നിന്നും ആവശ്യമായതു തിരഞ്ഞെടുത്ത് നിര്‍ദിഷ്ടസമയം തുണിയില്‍ പ്രവര്‍ത്തിപ്പിച്ച് കറനീക്കം ചെയ്യുന്നു. അവശ്യം വേണ്ട തുന്നല്‍പ്പണികളും അജലധാവനത്തോടൊപ്പം ചെയ്തുകൊടുക്കാറുണ്ട്. വസ്ത്രങ്ങള്‍ മടക്കി പ്രസ്സ് ചെയ്തെടുക്കുന്നതിന് പ്രത്യേകം യന്ത്രങ്ങളുണ്ട്. ലോലമായ വസ്ത്രങ്ങള്‍ ഇലക്ട്രിക് തേപ്പുപെട്ടി ഉപയോഗിച്ച് ഇസ്തിരിക്കിടുകയാണ് പതിവ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍