This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്യുതാനന്ദ ദാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അച്യുതാനന്ദ ദാസ് = 15-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒഡിയ (ഒറിയ) ദാര്‍ശനിക ക...)
 
വരി 4: വരി 4:
    
ഈ കവി 36 'സംഹിത'കളും 78 ഗീതങ്ങളും 100 മാലികകളും രചിച്ചു എന്ന് പരാമര്‍ശങ്ങളുണ്ടെങ്കിലും 12 സംഹിതകളും 6 ഗീതങ്ങളും മാത്രമേ കണ്ടുകിട്ടിയിട്ടുള്ളു. ഇവയില്‍ അനാകാരസംഹിതയാണ് അച്യുതാനന്ദദാസിന്റെ പ്രകൃഷ്ടകൃതിയായി കരുതപ്പെടുന്നത്. നിര്‍ഗുണബ്രഹ്മത്തെ പുരസ്കരിച്ചു രചിക്കപ്പെട്ട ഒരു ദാര്‍ശനിക കാവ്യമാണിത്. ഹരിവംശപുരാണം (സംസ്കൃതത്തിലെ ഹരിവംശപുരാണത്തിന്റെ സ്വതന്ത്ര ഒറിയാ പരിഭാഷ), ഗോപാലങ്ക ഒഗല (ഗോപാലവചനങ്ങള്‍) എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റു രണ്ടു കൃതികള്‍. ഒറിയാ ഭക്തിസാഹിത്യത്തിന് അച്യുതാനന്ദദാസ് നല്‍കിയ സംഭാവനകള്‍ വളരെ കനപ്പെട്ടതാണ്.

 +
[[Category:ജീവചരിത്രം]]

Current revision as of 05:21, 8 ഏപ്രില്‍ 2008

അച്യുതാനന്ദ ദാസ്

15-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒഡിയ (ഒറിയ) ദാര്‍ശനിക കവി. ഘട്ടക്ക് ജില്ലയില്‍പ്പെട്ട തിലകന എന്ന സ്ഥലത്ത് ദീനബന്ധു ലുന്ത്യായുടെയും പദ്മാവതിയുടെയും പുത്രനായി 1489-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ മരണകാലത്തെപ്പറ്റി വ്യക്തമായ പരാമര്‍ശങ്ങള്‍ കാണുന്നില്ല.

ഈ കവി 36 'സംഹിത'കളും 78 ഗീതങ്ങളും 100 മാലികകളും രചിച്ചു എന്ന് പരാമര്‍ശങ്ങളുണ്ടെങ്കിലും 12 സംഹിതകളും 6 ഗീതങ്ങളും മാത്രമേ കണ്ടുകിട്ടിയിട്ടുള്ളു. ഇവയില്‍ അനാകാരസംഹിതയാണ് അച്യുതാനന്ദദാസിന്റെ പ്രകൃഷ്ടകൃതിയായി കരുതപ്പെടുന്നത്. നിര്‍ഗുണബ്രഹ്മത്തെ പുരസ്കരിച്ചു രചിക്കപ്പെട്ട ഒരു ദാര്‍ശനിക കാവ്യമാണിത്. ഹരിവംശപുരാണം (സംസ്കൃതത്തിലെ ഹരിവംശപുരാണത്തിന്റെ സ്വതന്ത്ര ഒറിയാ പരിഭാഷ), ഗോപാലങ്ക ഒഗല (ഗോപാലവചനങ്ങള്‍) എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റു രണ്ടു കൃതികള്‍. ഒറിയാ ഭക്തിസാഹിത്യത്തിന് അച്യുതാനന്ദദാസ് നല്‍കിയ സംഭാവനകള്‍ വളരെ കനപ്പെട്ടതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍