This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്യുതപ്പിഷാരടി, തൃക്കണ്ടിയൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അച്യുതപ്പിഷാരടി, തൃക്കണ്ടിയൂര്‍ (1545 - 1621) = ജ്യോതിഃശാസ്ത്രം, വ്യാകരണം, വൈ...)
(അച്യുതപ്പിഷാരടി, തൃക്കണ്ടിയൂര്‍ (1545 - 1621))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
ജ്യോതിഃശാസ്ത്രം, വ്യാകരണം, വൈദ്യം, അലങ്കാരം എന്നീ വിഷയങ്ങളില്‍ വിചക്ഷണനും മേല്പത്തൂര്‍ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവുമായിരുന്ന കേരളീയപണ്ഡിതന്‍. മലപ്പുറം ജില്ലയില്‍ തിരൂരിലുള്ള തൃക്കണ്ടിയൂര്‍ പിഷാരത്ത് 1545-ല്‍ ജനിച്ചു. പല വിദ്വാന്‍മാരുടെയും ജന്‍മംകൊണ്ട് ധന്യമായിട്ടുളളതാണ് ഈ കുടുംബം. ഉദ്ദണ്ഡശാസ്ത്രികളുടെ സമകാലികനായ നാണപ്പപ്പിഷാരടി എന്ന മഹാവൈയാകരണന്റെ ഒരു പൂര്‍വികനായിരുന്നു അച്യുതപ്പിഷാരടി. ആ കുടുംബത്തില്‍പ്പെട്ട മറ്റൊരു വ്യാകരണജ്ഞനാണ് ഗോവിന്ദപ്പിഷാരടി. അച്യുതപ്പിഷാരടിക്കു ജ്യോതിശ്ശാസ്ത്രത്തില്‍ അനേകം പ്രസിദ്ധ ശിഷ്യന്‍മാരും പ്രശിഷ്യന്‍മാരും ഉണ്ടായിട്ടുണ്ട്. മേല്പത്തൂര്‍ നാരായണ ഭട്ടതിരിയായിരുന്നു ഇദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രാതഃസ്മരണീയന്‍. പത്തനംതിട്ട താലൂക്കില്‍ ചെറുകോല്‍ നെടുമ്പയില്‍ കൊച്ചുകൃഷ്ണനാശാന്‍ (1756-1812) എന്ന ജ്യോതിശ്ശാസ്ത്രജ്ഞന്‍ എഴുതിയ ആറന്‍മുളവിലാസം ഹംസപ്പാട്ടില്‍നിന്ന് ആ ശിഷ്യപരമ്പരയുടെ ഏകദേശജ്ഞാനം ലഭിക്കും. അച്യുതപ്പിഷാരടിയുടെ ഒരു ശിഷ്യനാണ് കോലത്തുനാട്ടു തൃപ്പാണിക്കരെ പൊതുവാള്‍. ഭോജചമ്പുവിന് വ്യാഖ്യാനം ചമച്ച അറുനായത്ത് കരുണാകരപ്പിഷാരടി മറ്റൊരു ശിഷ്യനാണ്.

-
ഗോളദീപിക (ഒരു പ്രാമാണിക ഗണിതശാസ്ത്ര ഗ്രന്ഥം), ഉപരാഗക്രിയാക്രമം (ഗ്രഹസ്ഫുടഗണനവും ഛായാദിഗ്രഹണവും പ്രതിപാദിക്കുന്ന ഒരു ജ്യോതിഷഗ്രന്ഥം), കരണോത്തമം (ദൃക്സമ്പ്രദായത്തിലുള്ള ഒരു ഗ്രന്ഥം), ജാതകാഭരണം (വരാഹമിഹിരന്റെ ഹോരയെ ആശ്രയിച്ചെഴുതിയ കൃതി), ഹോരാസാരോച്ചയം (ശ്രീപതി പദ്ധതിയുടെ സംക്ഷേപം), ഹോരാസാരോച്ചയ പരിഭാഷ, വേണ്വാരോഹപരിഭാഷ (ക്രിയാക്രമം വിവരിക്കുന്ന ഇരിഞ്ഞാടപ്പള്ളി മാധവന്‍ നമ്പൂതിരിയുടെ വേണ്വാരോഹത്തിന്റെ പരിഭാഷ. ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ആവശ്യപ്രകാരം രചിച്ചത്), പ്രവേശകം (വ്യാകരണശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടി എഴുതിയ ഗ്രന്ഥം) എന്നിവയാണ് പ്രധാന കൃതികള്‍.
+
ഗോളദീപിക (ഒരു പ്രാമാണിക ഗണിതശാസ്ത്ര ഗ്രന്ഥം), ഉപരാഗക്രിയാക്രമം (ഗ്രഹസ്ഫുടഗണനവും ഛായാദിഗ്രഹണവും പ്രതിപാദിക്കുന്ന ഒരു ജ്യോതിഷഗ്രന്ഥം), കരണോത്തമം (ദൃക്‍സമ്പ്രദായത്തിലുള്ള ഒരു ഗ്രന്ഥം), ജാതകാഭരണം (വരാഹമിഹിരന്റെ ഹോരയെ ആശ്രയിച്ചെഴുതിയ കൃതി), ഹോരാസാരോച്ചയം (ശ്രീപതി പദ്ധതിയുടെ സംക്ഷേപം), ഹോരാസാരോച്ചയ പരിഭാഷ, വേണ്വാരോഹപരിഭാഷ (ക്രിയാക്രമം വിവരിക്കുന്ന ഇരിഞ്ഞാടപ്പള്ളി മാധവന്‍ നമ്പൂതിരിയുടെ വേണ്വാരോഹത്തിന്റെ പരിഭാഷ. ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ആവശ്യപ്രകാരം രചിച്ചത്), പ്രവേശകം (വ്യാകരണശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടി എഴുതിയ ഗ്രന്ഥം) എന്നിവയാണ് പ്രധാന കൃതികള്‍.
    
പിഷാരടിയുടെ ജ്യോതിഃശാസ്ത്രഗുരു ജ്യേഷ്ഠദേവന്‍ എന്നൊരാളായിരുന്നുവെന്ന് ഉപരാഗക്രിയാക്രമത്തില്‍ സൂചിപ്പിച്ചുകാണുന്നു. വെള്ളനാട്ടു രവിവര്‍മത്തമ്പുരാന്‍ പുരസ്കര്‍ത്താവായിരുന്നുവെന്നു പ്രവേശകം എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ ഉപക്രമപദ്യങ്ങളിലൊന്നില്‍ നിന്നും ഗ്രഹിക്കാം.

[[Category:ജീവചരിത്രം]]

Current revision as of 11:48, 16 നവംബര്‍ 2014

അച്യുതപ്പിഷാരടി, തൃക്കണ്ടിയൂര്‍ (1545 - 1621)

ജ്യോതിഃശാസ്ത്രം, വ്യാകരണം, വൈദ്യം, അലങ്കാരം എന്നീ വിഷയങ്ങളില്‍ വിചക്ഷണനും മേല്പത്തൂര്‍ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവുമായിരുന്ന കേരളീയപണ്ഡിതന്‍. മലപ്പുറം ജില്ലയില്‍ തിരൂരിലുള്ള തൃക്കണ്ടിയൂര്‍ പിഷാരത്ത് 1545-ല്‍ ജനിച്ചു. പല വിദ്വാന്‍മാരുടെയും ജന്‍മംകൊണ്ട് ധന്യമായിട്ടുളളതാണ് ഈ കുടുംബം. ഉദ്ദണ്ഡശാസ്ത്രികളുടെ സമകാലികനായ നാണപ്പപ്പിഷാരടി എന്ന മഹാവൈയാകരണന്റെ ഒരു പൂര്‍വികനായിരുന്നു അച്യുതപ്പിഷാരടി. ആ കുടുംബത്തില്‍പ്പെട്ട മറ്റൊരു വ്യാകരണജ്ഞനാണ് ഗോവിന്ദപ്പിഷാരടി. അച്യുതപ്പിഷാരടിക്കു ജ്യോതിശ്ശാസ്ത്രത്തില്‍ അനേകം പ്രസിദ്ധ ശിഷ്യന്‍മാരും പ്രശിഷ്യന്‍മാരും ഉണ്ടായിട്ടുണ്ട്. മേല്പത്തൂര്‍ നാരായണ ഭട്ടതിരിയായിരുന്നു ഇദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രാതഃസ്മരണീയന്‍. പത്തനംതിട്ട താലൂക്കില്‍ ചെറുകോല്‍ നെടുമ്പയില്‍ കൊച്ചുകൃഷ്ണനാശാന്‍ (1756-1812) എന്ന ജ്യോതിശ്ശാസ്ത്രജ്ഞന്‍ എഴുതിയ ആറന്‍മുളവിലാസം ഹംസപ്പാട്ടില്‍നിന്ന് ആ ശിഷ്യപരമ്പരയുടെ ഏകദേശജ്ഞാനം ലഭിക്കും. അച്യുതപ്പിഷാരടിയുടെ ഒരു ശിഷ്യനാണ് കോലത്തുനാട്ടു തൃപ്പാണിക്കരെ പൊതുവാള്‍. ഭോജചമ്പുവിന് വ്യാഖ്യാനം ചമച്ച അറുനായത്ത് കരുണാകരപ്പിഷാരടി മറ്റൊരു ശിഷ്യനാണ്.

ഗോളദീപിക (ഒരു പ്രാമാണിക ഗണിതശാസ്ത്ര ഗ്രന്ഥം), ഉപരാഗക്രിയാക്രമം (ഗ്രഹസ്ഫുടഗണനവും ഛായാദിഗ്രഹണവും പ്രതിപാദിക്കുന്ന ഒരു ജ്യോതിഷഗ്രന്ഥം), കരണോത്തമം (ദൃക്‍സമ്പ്രദായത്തിലുള്ള ഒരു ഗ്രന്ഥം), ജാതകാഭരണം (വരാഹമിഹിരന്റെ ഹോരയെ ആശ്രയിച്ചെഴുതിയ കൃതി), ഹോരാസാരോച്ചയം (ശ്രീപതി പദ്ധതിയുടെ സംക്ഷേപം), ഹോരാസാരോച്ചയ പരിഭാഷ, വേണ്വാരോഹപരിഭാഷ (ക്രിയാക്രമം വിവരിക്കുന്ന ഇരിഞ്ഞാടപ്പള്ളി മാധവന്‍ നമ്പൂതിരിയുടെ വേണ്വാരോഹത്തിന്റെ പരിഭാഷ. ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ആവശ്യപ്രകാരം രചിച്ചത്), പ്രവേശകം (വ്യാകരണശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടി എഴുതിയ ഗ്രന്ഥം) എന്നിവയാണ് പ്രധാന കൃതികള്‍.

പിഷാരടിയുടെ ജ്യോതിഃശാസ്ത്രഗുരു ജ്യേഷ്ഠദേവന്‍ എന്നൊരാളായിരുന്നുവെന്ന് ഉപരാഗക്രിയാക്രമത്തില്‍ സൂചിപ്പിച്ചുകാണുന്നു. വെള്ളനാട്ടു രവിവര്‍മത്തമ്പുരാന്‍ പുരസ്കര്‍ത്താവായിരുന്നുവെന്നു പ്രവേശകം എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ ഉപക്രമപദ്യങ്ങളിലൊന്നില്‍ നിന്നും ഗ്രഹിക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍