This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്ചിസന്‍, ഡീന്‍ ഗുഡെര്‍ഹാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അച്ചിസന്‍, ഡീന്‍ ഗുഡെര്‍ഹാം (1893 - 1971))
 
വരി 6: വരി 6:
അമേരിക്കയിലെ കണക്റ്റികട്ടില്‍ മിഡില്‍ടൌണില്‍ 1893 ഏ. 11-ന് ജനനം. ഗ്രോറ്റണ്‍ സ്കൂള്‍, യേല്‍ സര്‍വകലാശാല, ഹാര്‍വാര്‍ഡ് ലോ സ്കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1933-ല്‍ ട്രഷറി അണ്ടര്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടെങ്കിലും ആറ് മാസക്കാലം മാത്രമേ ആ സ്ഥാനത്ത് പ്രവര്‍ത്തിച്ചുള്ളൂ. പിന്നീട് 1941-ല്‍ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിലാണ് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെത്തിയത്.

-
ആണവോര്‍ജത്തിനുമേല്‍ അന്താരാഷ്ട്ര നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടുള്ള 1946-ലെ അച്ചിസണ്‍-ലിലിന്‍തല്‍ റിപ്പോര്‍ട്ടാണ് 1949-ലെ നോര്‍ത്ത് അത്ലാന്തിക് ട്രീറ്റി സംഘടനയുടെ (ചഅഠഛ) രൂപീകരണത്തിലേക്ക് നയിച്ചത്. 1948-ലെ മാര്‍ഷല്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ രണ്ടാംലോക യുദ്ധത്തിനുശേഷം യൂറോപ്പിന്റെ [[Image:p.207 Acheson.jpg|thumb|200x300px|right|ഡീന്‍ ഗുഡെര്‍ഹാം അച്ചിസന്‍]]
+
ആണവോര്‍ജത്തിനുമേല്‍ അന്താരാഷ്ട്ര നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടുള്ള 1946-ലെ അച്ചിസണ്‍-ലിലിന്‍തല്‍ റിപ്പോര്‍ട്ടാണ് 1949-ലെ നോര്‍ത്ത് അത്‍ലാന്തിക് ട്രീറ്റി സംഘടനയുടെ (NATO) രൂപീകരണത്തിലേക്ക് നയിച്ചത്. 1948-ലെ മാര്‍ഷല്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ രണ്ടാംലോക യുദ്ധത്തിനുശേഷം യൂറോപ്പിന്റെ [[Image:p.207 Acheson.jpg|thumb|200x300px|right|ഡീന്‍ ഗുഡെര്‍ഹാം അച്ചിസന്‍]]
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുവേണ്ട സഹായങ്ങള്‍ നല്കി. സോവിയറ്റ് യൂണിയനെതിരായ പല  നടപടികളും കൈക്കൊള്ളുവാനും യൂറോപ്യന്‍ രാഷ്ട്രങ്ങളെ കമ്യൂണിസ്റ്റ് സ്വാധീനത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും ഉള്ള ശ്രമങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കിയെങ്കിലും കമ്യൂണിസ്റ്റുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തികൊടുക്കുന്നുവെന്ന വിമര്‍ശനം ഇദ്ദേഹത്തിന് നേരിടേണ്ടി വന്നു. ദക്ഷിണ കൊറിയയിലും ചൈനയിലും കമ്മ്യൂണിസ്റ്റു ഭരണകൂടം നിലവില്‍ വന്നതും ഇദ്ദേഹത്തിന്റെ പോരായ്മയാണെന്ന ആരോപണം ഉണ്ടായി. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം പിന്നീട് ചരിത്രകാരന്‍മാരും തള്ളികളഞ്ഞിട്ടുണ്ട്.  

Current revision as of 11:45, 16 നവംബര്‍ 2014

അച്ചിസന്‍, ഡീന്‍ ഗുഡെര്‍ഹാം (1893 - 1971)

Acheson,Dean Gooderham

പുലിറ്റ്സര്‍ ജേതാവായ അമേരിക്കന്‍ നയതന്ത്രജ്ഞന്‍. 1949 മുതല്‍ 1953 വരെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു.

അമേരിക്കയിലെ കണക്റ്റികട്ടില്‍ മിഡില്‍ടൌണില്‍ 1893 ഏ. 11-ന് ജനനം. ഗ്രോറ്റണ്‍ സ്കൂള്‍, യേല്‍ സര്‍വകലാശാല, ഹാര്‍വാര്‍ഡ് ലോ സ്കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1933-ല്‍ ട്രഷറി അണ്ടര്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടെങ്കിലും ആറ് മാസക്കാലം മാത്രമേ ആ സ്ഥാനത്ത് പ്രവര്‍ത്തിച്ചുള്ളൂ. പിന്നീട് 1941-ല്‍ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിലാണ് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെത്തിയത്.

ആണവോര്‍ജത്തിനുമേല്‍ അന്താരാഷ്ട്ര നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടുള്ള 1946-ലെ അച്ചിസണ്‍-ലിലിന്‍തല്‍ റിപ്പോര്‍ട്ടാണ് 1949-ലെ നോര്‍ത്ത് അത്‍ലാന്തിക് ട്രീറ്റി സംഘടനയുടെ (NATO) രൂപീകരണത്തിലേക്ക് നയിച്ചത്. 1948-ലെ മാര്‍ഷല്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ രണ്ടാംലോക യുദ്ധത്തിനുശേഷം യൂറോപ്പിന്റെ
ഡീന്‍ ഗുഡെര്‍ഹാം അച്ചിസന്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുവേണ്ട സഹായങ്ങള്‍ നല്കി. സോവിയറ്റ് യൂണിയനെതിരായ പല നടപടികളും കൈക്കൊള്ളുവാനും യൂറോപ്യന്‍ രാഷ്ട്രങ്ങളെ കമ്യൂണിസ്റ്റ് സ്വാധീനത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും ഉള്ള ശ്രമങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കിയെങ്കിലും കമ്യൂണിസ്റ്റുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തികൊടുക്കുന്നുവെന്ന വിമര്‍ശനം ഇദ്ദേഹത്തിന് നേരിടേണ്ടി വന്നു. ദക്ഷിണ കൊറിയയിലും ചൈനയിലും കമ്മ്യൂണിസ്റ്റു ഭരണകൂടം നിലവില്‍ വന്നതും ഇദ്ദേഹത്തിന്റെ പോരായ്മയാണെന്ന ആരോപണം ഉണ്ടായി. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം പിന്നീട് ചരിത്രകാരന്‍മാരും തള്ളികളഞ്ഞിട്ടുണ്ട്.

1951-ല്‍ രണ്ടാം ലോകയുദ്ധം അവസാനിപ്പിക്കുന്നതിന് ജപ്പാനുമായി സമാധാനക്കരാറുണ്ടാക്കുന്നതില്‍ അച്ചിസന്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മികച്ച ഒരു ഗ്രന്ഥകാരന്‍ കൂടിയായ അച്ചിസന്റെ പ്രസന്റ് അറ്റ് ദ ക്രിയേഷന്‍ (Present at the Creation-1969) എന്ന കൃതിക്ക് 1970-ല്‍ മികച്ച ചരിത്രഗ്രന്ഥത്തിനുള്ള പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു. പവര്‍ ആന്‍ഡ് ഡിപ്ളൊമസി (Power and Diplomacy-1958) മോണിങ്ങ് ആന്‍ഡ് നൂണ്‍ (Morning and Noon-1965) പ്രൈവറ്റ് തോട്ട്സ് ഓണ്‍ പബ്ളിക് അഫേഴ്സ് (Private Thoughts on Public Affairs-1967) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍. 1971 ഒ. 12-ന് അച്ചിസന്‍ അന്തരിച്ചു. (രാധിക ഒ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍