This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രിപ്പ ഫൊണ്‍ നെറ്റസ്ഹൈം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:53, 30 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.219 (സംവാദം)

അഗ്രിപ്പ ഫൊണ്‍ നെറ്റസ്ഹൈം (1486 - 1535)

അഴൃശുുമ ്ീി ചലലേേവെലശാ

ജര്‍മന്‍ സാഹിത്യകാരന്‍. സൈനികന്‍, വൈദ്യന്‍, മാന്ത്രികന്‍ എന്നീ നിലകളിലും ഇദ്ദേഹത്തിനു പ്രസിദ്ധിയുണ്ട്. ഇദ്ദേഹം കുറെക്കാലം വിശുദ്ധ റോമന്‍ ചക്രവര്‍ത്തിയായ മാക്സിമിലിയന്‍ ഒന്നാമന്റെ (1459-1519) സേവകനായിരുന്നു. 1511 മുതല്‍ 1518 വരെ ഇറ്റലിയില്‍ മൊണ്‍ഫെററ്റോയിലെ വില്യം ആറാമന്റെയും സാവോയിയിലെ ചാള്‍സ് മൂന്നാമന്റെയും കീഴില്‍ സേവനമനുഷ്ഠിച്ചു. മന്ത്രവാദം തുടങ്ങിയ നിഗൂഢവിദ്യകളിലുള്ള താത്പര്യം നിമിത്തം സഭയുടെ എതിര്‍പ്പിനു പാത്രീഭവിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം വൈദ്യവൃത്തിയില്‍ ഏര്‍പ്പെട്ടു. സാവോയിയിലെ മാര്‍ഗററ്റ് പ്രഭ്വി, ആസ്ഥാനഗ്രന്ഥപ്പുര സൂക്ഷിപ്പുകാരനായും ഔദ്യോഗിക ചരിത്രകാരനായും അഗ്രിപ്പയെ നിയമിച്ചു. പ്രഭ്വിയുടെ മരണത്തോടുകൂടി കൊട്ടാരത്തിലുള്ള അഗ്രിപ്പയുടെ സ്വാധീനം കുറഞ്ഞു. പിന്നീട് കൊളോണിലെ ആര്‍ച്ച് ബിഷപ്പ് ഹെര്‍മന്‍ വീഡിന്റെ സംരക്ഷണയില്‍ അവിടെയും ബോണിലും താമസിച്ചു. ഫ്രാന്‍സില്‍വച്ച് ഫ്രാന്‍സിസ് ഒന്നാമന്റെ കല്പനപ്രകാരം രാജദ്രോഹക്കുറ്റത്തിനു അറസ്റ്റു ചെയ്യപ്പെട്ടു. എങ്കിലും പെട്ടെന്നു വിമുക്തനായി.

അഗ്രിപ്പയുടെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നാണ് 'മതദ്രോഹവിചാരണസഭ'യുടെ (കിൂൌശശെശീിേ) എതിര്‍പ്പിന് ശരവ്യമായ ദ ഒക്കള്‍ട്ടാ ഫിലോസഫിയാ (ഉല ഛരരൌഹമേ ജവശഹീീുവശമ). 1510-ലാണ് ഇതു രചിച്ചതെങ്കിലും 1513-ലാണ് പ്രസിദ്ധീകരിച്ചത്. പ്രകൃതിയെയും ദൈവത്തെയും അറിയാന്‍ മനുഷ്യര്‍ക്കുള്ള ഉത്തമോപായം നിഗൂഢവിദ്യയാണെന്ന് സ്ഥാപിക്കാന്‍ ഇദ്ദേഹം ഇതില്‍ ശ്രമിച്ചു. ഗ്രന്ഥകാരന്റെ പ്രപഞ്ചസങ്കല്പവും ഇതില്‍ ആവിഷ്കരിച്ചിട്ടുണ്ട്. മറ്റൊരു പ്രധാനകൃതിയാണ് ദ ഇന്‍സേര്‍റ്റിറ്റ്യൂഡിന്‍ എറ്റ് വാനിറ്റാറ്റ് സൈന്റിയാറം എറ്റ് ആര്‍റ്റിയം അറ്റ്ക് എക്സലന്‍ഷ്യ വെര്‍ബെദിയെ ഡിക്ളമേഷ്യോ (ഉല കിരലൃശേൌറശില ല ഢമിശമേലേ ടരശലിശേമൃൌാ ല അൃശൌാേ അൂൌല ഋഃരലഹഹലിശേമ ഢലൃയല റശല ഉലരഹമാമശീേ). അതില്‍ ലളിതമായ ക്രൈസ്തവപ്രമാണങ്ങള്‍ക്കുചുറ്റും വളര്‍ന്നുവന്നിട്ടുള്ള വിശ്വാസാഭാസങ്ങളെ അപലപിക്കുകയും ആദ്യകാലസഭയുടെ വിശ്വാസങ്ങളിലേക്കു മടങ്ങിപ്പോകുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. അഗ്രിപ്പയുടെ കൃതികള്‍ സമാഹരിച്ച് ആദ്യം 1550-ല്‍ ലേഡിനില്‍നിന്നു പ്രസിദ്ധീകരിച്ചു. പിന്നീടു പല പതിപ്പുകളും അതിനുണ്ടായിട്ടുണ്ട്. 1535-ല്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍