This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രിജന്തോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:51, 16 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഗ്രിജന്തോ

Agrigento

സിസിലിദ്വീപിന്റെ തെ. ഭാഗത്തുള്ള അഗ്രിജന്തോ എന്ന പ്രവിശ്യയുടെ തലസ്ഥാനമായ തുറമുഖനഗരം. ഗ്രീക്കുകാര്‍ അക്രഗാസ് എന്നും റോമാക്കര്‍ അഗ്രിജന്തം എന്നും വിളിച്ചിരുന്ന ഈ പട്ടണം ഗിര്‍ജന്തി എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. 1927-ലാണ് ഗിര്‍ജന്തി എന്ന പേരു മാറ്റി മുന്‍പ് റോമാക്കാര്‍ ഇതിനു നല്കിയിരുന്ന അഗ്രിജന്തം എന്ന പേരിനോടു സാദൃശ്യമുള്ള അഗ്രിജന്തോ എന്ന പേരിട്ടത്. ബി.സി. 582-ല്‍ ഗലായില്‍ നിന്നുള്ള ഗ്രീക് കുടിയേറ്റക്കാരാണ് ഈ നഗരം സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ക്രമേണ അഭിവൃദ്ധി പ്രാപിച്ചുവന്ന ഈ നഗരം ബി.സി. 480 ആയപ്പോഴേക്കും ഐശ്വര്യത്തിന്റെ ഉച്ചകോടിയിലെത്തി. അക്കാലത്ത് ടെറോണ്‍ (488-472) സിറാക്കൂസുമായി ചേര്‍ന്ന് കാര്‍ത്തേജുകാര്‍ക്കെതിരായി ഹിമറായില്‍വച്ചു നടന്ന നിര്‍ണായകയുദ്ധത്തില്‍ ഈ നഗരം പിടിച്ചെടുത്തു. ബി.സി. 4-ാം ശ.-ത്തില്‍ ഒരു ജനായത്തഭരണം സ്ഥാപിതമാകുന്നതുവരെ ഈ നഗരം വൈദേശികാധിപത്യത്തിനു വിധേയമായി. ദാര്‍ശനികനും രാഷ്ട്രതന്ത്രജ്ഞനുമായ എമ്പിദോക്ളിസിന്റെയും പ്രസിദ്ധ നാടകകൃത്തായ ലൂഗി പിറാന്‍ ദലോയുടെയും ജന്മനാടാണ് അഗ്രിജന്തോ. വിദേശാധിപത്യത്തിലിരുന്നപ്പോഴും വാസ്തുവിദ്യ, ശില്പവേല എന്നീ സുകുമാരകലകളുടെ ഒരു പ്രമുഖകേന്ദ്രമായിരുന്നു ഇവിടം. 'നശ്വരനഗരങ്ങളില്‍ മനോഹരമായത്' എന്ന് പിന്‍ഡാര്‍ ഈ നഗരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. കൃഷി, കന്നുകാലി സംരക്ഷണം, വാണിജ്യം എന്നിവയില്‍ അധിഷ്ഠിതമായിരുന്നു ഇവിടുത്തെ സമ്പദ്ഘടന. ഗന്ധകം, ഇന്തുപ്പ്, ധാന്യം, എണ്ണ, പഴവര്‍ഗങ്ങള്‍ മുതലായവ ഇവിടുത്തെ പോര്‍ട്ടോ എമ്പിദോക്കിളില്‍നിന്നു കയറ്റി അയച്ചിരുന്നു. ബി.സി. 406-ല്‍ കാര്‍ത്തിജീനിയന്മാര്‍ ഈ നഗരം നശിപ്പിച്ചു. എന്നാല്‍ ബി.സി. 338-ല്‍ തിമോളിയന്‍ ഈ നഗരം പുനഃസ്ഥാപിച്ചു. ബി.സി. 210-ല്‍ കാര്‍ത്തിജീനിയക്കാരും റോമാക്കാരും തമ്മില്‍ വീണ്ടും ഉണ്ടായ യുദ്ധത്തില്‍ റോമാക്കാര്‍ അഗ്രിജന്തോ പിടിച്ചെടുത്തു.

ചരിത്രസ്മാരകങ്ങളായ പല കെട്ടിടങ്ങളും അഗ്രിജന്തോയിലുണ്ട്. സെയിന്റ് ജോര്‍ജിയോ, സെയിന്റ് സ്പിരിറ്റോ എന്നിവിടങ്ങളിലെ പള്ളികള്‍, കൊട്ടാരങ്ങള്‍ എന്നിവയും ചില ഉദാഹരണങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍