This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രഹാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഗ്രഹാരം)
 
(ഇടക്കുള്ള 7 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
തഞ്ചാവൂരില്‍ ഉദാരമതികളായ രാജാക്കന്മാര്‍ ദാനമായി നല്കിയ അനവധി അഗ്രഹാരങ്ങളുണ്ട്. സുപ്രസിദ്ധനായ പരാന്തകചോളന്‍ (907-955) തെക്കന്‍കാശിയില്‍ 'അക്കിരമക്കോട്ടൈ' എന്ന ഒരു ചതുര്‍വേദിമംഗലം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതായി ചോളചരിത്രത്തില്‍ കാണാം. 'അക്കിരമക്കോട്ടൈ' എന്ന പദത്തിന് അഗ്രഹാരം എന്ന സംസ്കൃതപദവുമായി ബന്ധം ഉണ്ട്.

-
ബ്രാഹ്മണരെ സത്കരിക്കുന്ന പതിവ് കേരളത്തിലെ രാജാക്കന്മാരും പുലര്‍ത്തിയിരുന്നു. കേരള ബ്രാഹ്ണര്‍ക്കു പുറമേ പണ്ഡിതന്മാരായ ബ്രാഹ്ണരെ മറുനാടുകളില്‍ നിന്നും ക്ഷണിച്ചുവരുത്തി സാമൂതിരിരാജാക്കന്മാര്‍ രേവതിപട്ടത്താനം നടത്തിവന്നു. മഹാക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഊട്ടുപുരകള്‍ നിര്‍മിച്ചിരുന്നതുകൊണ്ട് ഇവിടെ വന്നുചേരുന്ന ബ്രാഹ്മണര്‍ക്ക് സൌജന്യഭക്ഷണത്തിനും വിശ്രമത്തിനും വിഷമമുണ്ടായിരുന്നില്ല. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ മുറജപവും തത്സംബന്ധമായ സദ്യയും സത്കാരങ്ങളും പല വിദേശ ബ്രാഹ്മണരെയും കേരളത്തിലേക്കാകര്‍ഷിച്ചിരുന്നു. ശ്രൌെതസ്മാര്‍ത്തവിധികള്‍ നടത്തുന്നതിനും തദനുബന്ധമായ ദാനാദികള്‍ സ്വീകരിക്കുന്നതിനും കേരളത്തില്‍ അങ്ങിങ്ങായി ചിന്നിച്ചിതറിപ്പാര്‍ത്തിരുന്ന നമ്പൂതിരിബ്രാഹ്മണരെ ലഭിക്കുന്നകാര്യം എപ്പോഴും സുകരമായിരുന്നില്ല. അക്കാലത്ത് പാണ്ഡ്യചോളദേശങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിച്ചേര്‍ന്നിരുന്ന ബ്രാഹ്മണര്‍ക്ക് ഇവിടത്തെ രാജാക്കന്മാരും നാടുവാഴികളും ധാരാളം ഭൂമി ദാനം ചെയ്യുകയും അവര്‍ക്ക് 'സമൂഹ'മായി താമസിക്കുവാന്‍ സൌകര്യം നല്കുകയും ചെയ്തു. അങ്ങനെ കേരളത്തിലും അഗ്രഹാരങ്ങള്‍ രൂപംകൊണ്ടു.
+
ബ്രാഹ്മണരെ സത്കരിക്കുന്ന പതിവ് കേരളത്തിലെ രാജാക്കന്മാരും പുലര്‍ത്തിയിരുന്നു. കേരള ബ്രാഹ്മണര്‍ക്കു പുറമേ പണ്ഡിതന്മാരായ ബ്രാഹ്മണരെ മറുനാടുകളില്‍ നിന്നും ക്ഷണിച്ചുവരുത്തി സാമൂതിരിരാജാക്കന്മാര്‍ രേവതിപട്ടത്താനം നടത്തിവന്നു. മഹാക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഊട്ടുപുരകള്‍ നിര്‍മിച്ചിരുന്നതുകൊണ്ട് ഇവിടെ വന്നുചേരുന്ന ബ്രാഹ്മണര്‍ക്ക് സൗജന്യഭക്ഷണത്തിനും വിശ്രമത്തിനും വിഷമമുണ്ടായിരുന്നില്ല. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ മുറജപവും തത്സംബന്ധമായ സദ്യയും സത്കാരങ്ങളും പല വിദേശ ബ്രാഹ്മണരെയും കേരളത്തിലേക്കാകര്‍ഷിച്ചിരുന്നു. ശ്രൌതസ്മാര്‍ത്തവിധികള്‍ നടത്തുന്നതിനും തദനുബന്ധമായ ദാനാദികള്‍ സ്വീകരിക്കുന്നതിനും കേരളത്തില്‍ അങ്ങിങ്ങായി ചിന്നിച്ചിതറിപ്പാര്‍ത്തിരുന്ന നമ്പൂതിരിബ്രാഹ്മണരെ ലഭിക്കുന്നകാര്യം എപ്പോഴും സുകരമായിരുന്നില്ല. അക്കാലത്ത് പാണ്ഡ്യചോളദേശങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിച്ചേര്‍ന്നിരുന്ന ബ്രാഹ്മണര്‍ക്ക് ഇവിടത്തെ രാജാക്കന്മാരും നാടുവാഴികളും ധാരാളം ഭൂമി ദാനം ചെയ്യുകയും അവര്‍ക്ക് 'സമൂഹ'മായി താമസിക്കുവാന്‍ സൗകര്യം നല്കുകയും ചെയ്തു. അങ്ങനെ കേരളത്തിലും അഗ്രഹാരങ്ങള്‍ രൂപംകൊണ്ടു.
-
[[Image:p.151 agraharam.jpg|thnmb|250x275px|centre|Agraharam]]
+
[[Image:p.151 agraharam.jpg|thumb|250x225px|right|അഗ്രഹാരം]]
പാലക്കാട്ടു പട്ടണത്തിലെ കല്പാത്തിയില്‍ അഗ്രഹാരങ്ങളുടെ ഒരു നിരതന്നെയുണ്ട്. തൃശ്ശിവപേരൂര്‍ പൂങ്കുന്നത്തിന്റെ സമീപത്തുള്ള ഗണപതി അഗ്രഹാരം പ്രസിദ്ധമാണ്. കൊച്ചി മഹാരാജാവും പറവൂര്‍ കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ നാടുവാഴികളും അനവധി തമിഴ്ബ്രാഹ്മണര്‍ക്ക് ഭൂമി ദാനം ചെയ്ത് അവരെ സ്വന്തം രാജധാനികള്‍ക്കു സമീപം താമസിപ്പിച്ചുപോന്നു. തിരുവനന്തപുരത്ത് കോട്ടയ്ക്കകം, വലിയശാല, ചെന്തിട്ട എന്നീ പ്രദേശങ്ങളില്‍ പഴയ അഗ്രഹാരങ്ങള്‍ പലതും കാണാനുണ്ട്. 'ഊണുകഴിപ്പിച്ച് അഗ്രഹാരങ്ങളില്‍' എന്നു ശീലാവതിചരിതത്തിലും, 'കസ്മിംശ്ചിദഗ്രഹാരേ' എന്നു ദശകുമാരചരിതത്തിലും കാണുന്ന പരാമര്‍ശങ്ങള്‍ അഗ്രഹാരങ്ങളുടെ പ്രാചീനത വെളിപ്പെടുത്തുന്നു.

(കെ. ശിവരാമ മേനോന്‍)
+
(കെ. ശിവരാമ മേനോന്‍)
 +
[[Category:പാര്‍പ്പിടം]]

Current revision as of 06:49, 16 നവംബര്‍ 2014

അഗ്രഹാരം

ബ്രാഹ്മണര്‍ മാത്രമായി കൂട്ടംചേര്‍ന്നു താമസിക്കുന്ന ഗ്രാമം. ബ്രാഹ്മണപൂജ നിലനിന്നിരുന്നകാലത്ത് രാജാക്കന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണരെ വരുത്തി സത്കരിച്ച് അവര്‍ക്ക് ഭൂമി ദാനം ചെയ്തിരുന്നു.

തഞ്ചാവൂരില്‍ ഉദാരമതികളായ രാജാക്കന്മാര്‍ ദാനമായി നല്കിയ അനവധി അഗ്രഹാരങ്ങളുണ്ട്. സുപ്രസിദ്ധനായ പരാന്തകചോളന്‍ (907-955) തെക്കന്‍കാശിയില്‍ 'അക്കിരമക്കോട്ടൈ' എന്ന ഒരു ചതുര്‍വേദിമംഗലം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതായി ചോളചരിത്രത്തില്‍ കാണാം. 'അക്കിരമക്കോട്ടൈ' എന്ന പദത്തിന് അഗ്രഹാരം എന്ന സംസ്കൃതപദവുമായി ബന്ധം ഉണ്ട്.

ബ്രാഹ്മണരെ സത്കരിക്കുന്ന പതിവ് കേരളത്തിലെ രാജാക്കന്മാരും പുലര്‍ത്തിയിരുന്നു. കേരള ബ്രാഹ്മണര്‍ക്കു പുറമേ പണ്ഡിതന്മാരായ ബ്രാഹ്മണരെ മറുനാടുകളില്‍ നിന്നും ക്ഷണിച്ചുവരുത്തി സാമൂതിരിരാജാക്കന്മാര്‍ രേവതിപട്ടത്താനം നടത്തിവന്നു. മഹാക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഊട്ടുപുരകള്‍ നിര്‍മിച്ചിരുന്നതുകൊണ്ട് ഇവിടെ വന്നുചേരുന്ന ബ്രാഹ്മണര്‍ക്ക് സൗജന്യഭക്ഷണത്തിനും വിശ്രമത്തിനും വിഷമമുണ്ടായിരുന്നില്ല. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ മുറജപവും തത്സംബന്ധമായ സദ്യയും സത്കാരങ്ങളും പല വിദേശ ബ്രാഹ്മണരെയും കേരളത്തിലേക്കാകര്‍ഷിച്ചിരുന്നു. ശ്രൌതസ്മാര്‍ത്തവിധികള്‍ നടത്തുന്നതിനും തദനുബന്ധമായ ദാനാദികള്‍ സ്വീകരിക്കുന്നതിനും കേരളത്തില്‍ അങ്ങിങ്ങായി ചിന്നിച്ചിതറിപ്പാര്‍ത്തിരുന്ന നമ്പൂതിരിബ്രാഹ്മണരെ ലഭിക്കുന്നകാര്യം എപ്പോഴും സുകരമായിരുന്നില്ല. അക്കാലത്ത് പാണ്ഡ്യചോളദേശങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിച്ചേര്‍ന്നിരുന്ന ബ്രാഹ്മണര്‍ക്ക് ഇവിടത്തെ രാജാക്കന്മാരും നാടുവാഴികളും ധാരാളം ഭൂമി ദാനം ചെയ്യുകയും അവര്‍ക്ക് 'സമൂഹ'മായി താമസിക്കുവാന്‍ സൗകര്യം നല്കുകയും ചെയ്തു. അങ്ങനെ കേരളത്തിലും അഗ്രഹാരങ്ങള്‍ രൂപംകൊണ്ടു.

അഗ്രഹാരം

പാലക്കാട്ടു പട്ടണത്തിലെ കല്പാത്തിയില്‍ അഗ്രഹാരങ്ങളുടെ ഒരു നിരതന്നെയുണ്ട്. തൃശ്ശിവപേരൂര്‍ പൂങ്കുന്നത്തിന്റെ സമീപത്തുള്ള ഗണപതി അഗ്രഹാരം പ്രസിദ്ധമാണ്. കൊച്ചി മഹാരാജാവും പറവൂര്‍ കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ നാടുവാഴികളും അനവധി തമിഴ്ബ്രാഹ്മണര്‍ക്ക് ഭൂമി ദാനം ചെയ്ത് അവരെ സ്വന്തം രാജധാനികള്‍ക്കു സമീപം താമസിപ്പിച്ചുപോന്നു. തിരുവനന്തപുരത്ത് കോട്ടയ്ക്കകം, വലിയശാല, ചെന്തിട്ട എന്നീ പ്രദേശങ്ങളില്‍ പഴയ അഗ്രഹാരങ്ങള്‍ പലതും കാണാനുണ്ട്. 'ഊണുകഴിപ്പിച്ച് അഗ്രഹാരങ്ങളില്‍' എന്നു ശീലാവതിചരിതത്തിലും, 'കസ്മിംശ്ചിദഗ്രഹാരേ' എന്നു ദശകുമാരചരിതത്തിലും കാണുന്ന പരാമര്‍ശങ്ങള്‍ അഗ്രഹാരങ്ങളുടെ പ്രാചീനത വെളിപ്പെടുത്തുന്നു.

(കെ. ശിവരാമ മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍