This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രവാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:09, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഗ്രവാള്‍

ഒരുവിഭാഗം വൈശ്യര്‍. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അഗ്രവാള്‍ സമുദായത്തില്‍പ്പെട്ട ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നത്. ഇവരുടെ സാമൂഹികാചാരമര്യാദകള്‍ ഒട്ടുമുക്കാലും ക്ഷത്രിയരുടേതുപോലെയാണ്. മുഗള്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലത്ത് കൊട്ടാരങ്ങളില്‍ ചന്ദനത്തിരി (അഗര്‍ബത്തി) കത്തിച്ചു വയ്ക്കുന്നതിന് നിയുക്തരായിരുന്ന ജീവനക്കാരെ അഗര്‍വാല (ചന്ദനക്കാരന്‍) എന്നു വിളിച്ചുപോന്നിരുന്നുവെന്നും ഈ പദം ലുപ്തമായി അഗ്രവാള്‍ ആയിത്തീര്‍ന്നുവെന്നുമാണ് ഐതിഹ്യം. ആദ്യകാലത്ത് ഇവര്‍ കായസ്ഥവിഭാഗത്തില്‍ പെട്ടവരായിരുന്നു. പില്ക്കാലത്ത് ഈ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ എല്ലാം 'അഗ്രവാള്‍'മാരായിത്തീര്‍ന്നു. 'അഗര്‍വാള്‍' എന്നും ഈ പദത്തിന് പ്രയോഗഭേദമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍