This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്നിപര്‍വതവക്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഗ്നിപര്‍വതവക്ത്രം)
 
വരി 9: വരി 9:
സജീവമല്ലാത്ത അഗ്നിപര്‍വതങ്ങളുടെ വിലമുഖം വെള്ളംനിറഞ്ഞു ജലാശയങ്ങളായി മാറുന്നു. ഇവയാണ് ക്രേറ്റര്‍തടാകങ്ങള്‍.
സജീവമല്ലാത്ത അഗ്നിപര്‍വതങ്ങളുടെ വിലമുഖം വെള്ളംനിറഞ്ഞു ജലാശയങ്ങളായി മാറുന്നു. ഇവയാണ് ക്രേറ്റര്‍തടാകങ്ങള്‍.
 +
[[Category:ഭൂവിജ്ഞാനീയം]]

Current revision as of 11:40, 7 ഏപ്രില്‍ 2008

അഗ്നിപര്‍വതവക്ത്രം

Volcanic crater

അഗ്നിപര്‍വതവക്ത്രം

അഗ്നിപര്‍വതോദ്ഗാരത്തിന്റെ മുഖം. ഇവ ചോര്‍പ്പിന്റെ ആകൃതിയിലോ കിണറുപോലെയോ കാണപ്പെടുന്നു. ഈ വിലമുഖങ്ങളുടെ അടിയില്‍ ഭൂമിയുടെ അഗാധതലങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന നാളികള്‍ ഉണ്ടായിരിക്കും. ഇവയ്ക്ക് (ക്രേറ്ററുകള്‍) അനേകശതം മീ. ആഴവും കുറഞ്ഞത് 300 മീ. ഓളം വ്യാസവും ഉണ്ടായിരിക്കും. ക്രേറ്ററുകളുടെ വശങ്ങള്‍ ഏറിയകൂറും കുത്തനെയിരിക്കും. ഇവ അഗ്നിപര്‍വതത്തിന്റെ ശീര്‍ഷത്തില്‍തന്നെയായിരിക്കണമെന്നില്ല; ചിലപ്പോള്‍ പാര്‍ശ്വസ്ഥിതവുമാകാം.

വൃത്താകൃതിയില്‍ ഒരു കി.മീ.-ലേറെ വ്യാസമുള്ള അഗ്നി പര്‍വതവക്ത്രങ്ങളും വിരളമല്ല. ഇവയെ കാല്‍ഡെറാ(Caldera) എന്നു പറയുന്നു. അത്യുഗ്രമായ പൊട്ടിത്തെറിയുടെ ഫലമായി വിലമുഖത്തിന്റെ വശങ്ങള്‍ അടര്‍ത്തിമാറ്റപ്പെടുകയോ പര്‍വതത്തിന്റെ മുകള്‍ഭാഗം ഇടിഞ്ഞമരുകയോ ചെയ്യുന്നതു മൂലമാണ് കാല്‍ഡെറാ രൂപംകൊള്ളുന്നത്.

സജീവമല്ലാത്ത അഗ്നിപര്‍വതങ്ങളുടെ വിലമുഖം വെള്ളംനിറഞ്ഞു ജലാശയങ്ങളായി മാറുന്നു. ഇവയാണ് ക്രേറ്റര്‍തടാകങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍