This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗൂട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഗൂട്ടി = അഴീൌശേ ഒരു സസ്തനിവര്‍ഗം. ഡാസിപ്രോക്റ്റ (ഉമ്യുൃീരമേ) ജീനസ്സി...)
വരി 1: വരി 1:
= അഗൂട്ടി =
= അഗൂട്ടി =
-
അഴീൌശേ
+
Agouti
-
ഒരു സസ്തനിവര്‍ഗം. ഡാസിപ്രോക്റ്റ (ഉമ്യുൃീരമേ) ജീനസ്സില്‍ പ്പെടുന്ന കരണ്ടുതീനി(ഞീറലി)യാണ് അഗൂട്ടി;  തെ. അമേരിക്കയില്‍ ധാരാളമായി കണ്ടുവരുന്നു. വൃക്ഷങ്ങള്‍ ഇടതിങ്ങി വളരുന്ന പ്രദേശങ്ങളിലാണ് ഇവ ജീവിക്കുന്നത്. മെക്സിക്കോ മുതല്‍ പെറു വരെയുള്ള പ്രദേശങ്ങളിലും വെസ്റ്റിന്‍ഡീസിലും കാണപ്പെടുന്നു.
+
ഒരു സസ്തനിവര്‍ഗം. ഡാസിപ്രോക്റ്റ (Dasyprocta) ജീനസ്സില്‍ പ്പെടുന്ന കരണ്ടുതീനി(Rodent)യാണ് അഗൂട്ടി;  തെ. അമേരിക്കയില്‍ ധാരാളമായി കണ്ടുവരുന്നു. വൃക്ഷങ്ങള്‍ ഇടതിങ്ങി വളരുന്ന പ്രദേശങ്ങളിലാണ് ഇവ ജീവിക്കുന്നത്. മെക്സിക്കോ മുതല്‍ പെറു വരെയുള്ള പ്രദേശങ്ങളിലും വെസ്റ്റിന്‍ഡീസിലും കാണപ്പെടുന്നു.
രാത്രിഞ്ചരനായ അഗൂട്ടി ആകൃതിയിലും വലുപ്പത്തിലും മുയലിനെപ്പോലെയിരിക്കും. ഉറച്ച ശരീരമുള്ള ഇതിന് സു.50 സെ.മീ. നീളമുണ്ട്. ഇതിന്റെ മുന്‍കാലുകളില്‍ നാലുവിരലുകള്‍ വീതമുണ്ട്; പിന്‍കാലുകളില്‍ മൂന്നു വീതവും. വിരലിലെ കുളമ്പുപോലെയുള്ള നഖങ്ങളും നേര്‍ത്ത കാലുകളും വളരെവേഗത്തില്‍ ഓടാന്‍ ഇതിനെ സഹായിക്കുന്നു. അതിവേഗം ഓടിയോ സ്വന്തം മാളത്തില്‍ ഒളിച്ചോ ആണ് അഗൂട്ടി ശത്രുക്കളില്‍നിന്നും രക്ഷനേടുക. നന്നായി നീന്താനും ഇതിന് കഴിയും. വാല്‍ ഇതിനില്ലെന്നുതന്നെ പറയാം. ഇളംതവിട്ടുനിറമുള്ള ഇതിന്റെ രോമം ബ്രസീലിലും ഗയാനയിലും ധാരാളം വില്‍ക്കപ്പെടുന്നു. സസ്യങ്ങളുടെ വേരു തുടങ്ങി പൂഷ്പങ്ങള്‍ വരെ ഇതിന്റെ ഭക്ഷണമാണ്.

ചെറിയ സമൂഹങ്ങളായാണ് അഗൂട്ടി ജീവിക്കുന്നത്. അത്യുത്പാദനശേഷിയുള്ള പെണ്‍അഗൂട്ടിക്ക് വര്‍ഷം മുഴുവന്‍ ഗര്‍ഭധാരണത്തിനു കഴിവുണ്ട്. സാധാരണയായി ഇവ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം പ്രസവിക്കുന്നു. ഓരോ പ്രസവത്തിലും രണ്ടോ അതിലധികമോ കുട്ടികള്‍ ഉണ്ടാകാറുണ്ട്. ഇതിന്റെ മാംസം അമേരിന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷണ പദാര്‍ഥമാണ്.

07:22, 11 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%97%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍