This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗസ്ത്യരസായനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 8: വരി 8:
(പ്രൊഫ. വിദ്യാധരന്‍)
(പ്രൊഫ. വിദ്യാധരന്‍)
 +
[[Category:വൈദ്യശാസ്ത്രം-ഔഷധം]]

Current revision as of 11:14, 7 ഏപ്രില്‍ 2008

അഗസ്ത്യരസായനം

അഗസ്ത്യമുനിയുടെ വിധിപ്രകാരമുള്ളതെന്നു വിശ്വസിക്കപ്പെടുന്ന ഒരു ആയുര്‍വേദ ഔഷധം. കാസം, ശ്വാസം, ക്ഷയം, വിഷമജ്വരം, മേഹം, ഗുല്‍മം, ഗ്രഹണി, അര്‍ശസ്, ഹൃദ്രോഗം, അരുചി, പീനസം എന്നീ രോഗങ്ങളെ ഇത് ശമിപ്പിക്കുന്നു.

മരുന്നുകള്‍. കൂവളവേര്, കുമിഴിന്‍വേര്, പാതിരി വേര്, പയ്യാഴാന്തവേര്, മുഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെണ്‍വഴുതിനവേര്, ഞെരിഞ്ഞില്‍, നായ്ക്കുരണവേര്, ശംഖുപുഷ്പവേര്, കച്ചോലം, കുറുന്തോട്ടിവേര്, അത്തി, തിപ്പലി, ചെറുകടലാടിവേര്, കാട്ടുതിപ്പലിവേര്, കൊടുവേലിക്കിഴങ്ങ്, ചെറുതേക്കിന്‍ വേര്, പുഷ്കരമൂലം ഇവ ഓരോന്നും രണ്ടു പലം വീതം, യവം 4 ഇടങ്ങഴി, കടുക്ക 100 എണ്ണം.

പാകവിധി. മേല്പറഞ്ഞ മരുന്നുകള്‍ എല്ലാംകൂടി 20 ഇടങ്ങഴി വെള്ളത്തില്‍ കഷായം വയ്ക്കണം. യവം വെന്തു തുടങ്ങുമ്പോള്‍ കഷായം ഇറക്കിവച്ച് അതില്‍നിന്ന് കടുക്ക മുഴുവന്‍ പ്രത്യേകം എടുത്തുവയ്ക്കണം. കഷായം പിഴിഞ്ഞരിച്ച് ഒരു വാര്‍പ്പില്‍ പകര്‍ന്നു ഒഴിക്കണം. ആ കഷായത്തില്‍ ഒരു തുലാം ശര്‍ക്കര കലക്കി മേല്പറഞ്ഞ കടുക്കയും നാഴി പശുവിന്‍ നെയ്യും നാഴി നല്ലെണ്ണയും ചേര്‍ത്തിളക്കി പാകപ്പെടുത്തി ലേഹ്യപാകമാകുമ്പോള്‍ ഇറക്കിവച്ച് നാഴി തിപ്പലിപ്പൊടി വിതറി നല്ലവണ്ണം ചട്ടുകംകൊണ്ട് ഇളക്കണം. ലേഹ്യം തണുത്തശേഷം നാഴി തേന്‍ ചേര്‍ത്തു വീണ്ടും ഇളക്കി ഭരണിയില്‍ സൂക്ഷിക്കണം. ഇതില്‍നിന്നും രണ്ടു കടുക്ക എടുത്തു കടിച്ചുതിന്നുകയും കടുക്കയോട് പറ്റിയിരിക്കുന്ന ലേഹ്യം നക്കിതിന്നുകയും വേണം. ലേഹ്യം മൂന്നുകഴഞ്ച് അളവില്‍ ഒരു പ്രാവശ്യം ഉപയോഗിക്കാമെന്ന് സുശ്രുതാചാര്യന്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതിലെ കടുക്കാ വെന്തതിനുശേഷം പ്രത്യേകം എടുത്തു കുരുകളഞ്ഞ് നെയ്യില്‍ വറുത്തരച്ചും ലേഹ്യത്തില്‍ ചേര്‍ക്കാറുണ്ട്. ഇപ്രകാരമാണ് കേരളത്തില്‍ ചെയ്തുകാണുന്നത്. ഒരു യോഗത്തിനു 100 കടുക്ക എന്നു പ്രത്യേകം വിധിച്ചിട്ടുണ്ടെങ്കിലും ഒരു കടുക്ക അരപ്പലം എന്ന കണക്കിനു 50 പലം കടുക്ക പൊടിച്ചു കഷായത്തില്‍ അരച്ചുചേര്‍ത്തും ചിലര്‍ രസായനം തയ്യാറാക്കിവരുന്നുണ്ട്.

(പ്രൊഫ. വിദ്യാധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍