This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗര്‍വാള്‍, ഭരത്ഭൂഷണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗര്‍വാള്‍, ഭരത്ഭൂഷണ്‍ (1919 - 75)

ഹിന്ദി സാഹിത്യകാരന്‍. ഉത്തര്‍പ്രദേശിലെ മഥുരയില്‍ 1919 ആഗ. 2-ന് ജനിച്ചു. ആഗ്രാസര്‍വകലാശാലയില്‍ നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും, ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സാഹിത്യത്തില്‍ ഡോക്ടറേറ്റും നേടിയശേഷം ആകാശവാണി, കേന്ദ്രസാഹിത്യ അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചു. നാടകകൃത്തും, നിരൂപകനുമായ ഇദ്ദേഹം ആധുനിക കവിതാ പ്രസ്ഥാനത്തിലെ ശക്തനായ കവി എന്ന നിലയിലാണ് ഇന്ത്യന്‍ സാഹിത്യമണ്ഡലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്. ബംഗാളിയില്‍ നിന്നും ഇംഗ്ളീഷില്‍ നിന്നും നിരവധി കൃതികള്‍ ഇദ്ദേഹം ഹിന്ദിയിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. ഛബി കേ ബന്ധന്‍, ജാഗ്തേ രഹോ, മുക്തിമാര്‍ഗ്, ഉഠ്തഹുവാ ഹാഥ് (കവിത), പലായന്‍ (നാടകം) തുടങ്ങിയവയാണ് പ്രധാനകൃതികള്‍. മരണാനന്തരം പ്രസിദ്ധീകരിച്ച (1977) ഇദ്ദേഹത്തിന്റെ ഉത്നാവഹ് സൂരജ് ഹൈ എന്ന കവിതാ സമാഹാരത്തിന് 1978-ല്‍ സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചു. 1975 ജൂണ്‍ 23-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍