This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗതോക്ളിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:02, 29 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.66.142 (സംവാദം)

അഗതോക്ളിസ് (ബി.സി. 361 - 289)

അഴമവീേരഹല

സൈറാക്കൂസിലെ ഏകാധിപതിയും (317-304) സിസിലിയിലെ രാജാവും (304-289). ബി.സി. 361-ല്‍ സിസിലിയിലെ തെര്‍മെഹിമറെന്‍സസില്‍ ജനിച്ചു. അഗതോക്ളിസ് സൈറാക്കൂസിലേക്ക് പോവുകയും അവിടത്തെ സൈന്യത്തില്‍ പല ഉന്നതസ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു. 333-ല്‍ ഒരു വിധവയെ ഇദ്ദേഹം വിവാഹം ചെയ്തു. സൈറാക്കൂസിലെ ന്യൂനവര്‍ഗാധിപത്യ (ഛഹശഴമൃരവ്യ)ത്തിനെതിരായി പ്രവര്‍ത്തിച്ചതിനാല്‍ ഇദ്ദേഹം രണ്ടു പ്രാവശ്യം നാടുകടത്തപ്പെട്ടു. നാടുകടത്തപ്പെട്ട ചിലരെ ചേര്‍ത്ത് ഒരു സൈന്യം സംഘടിപ്പിച്ച അഗതോക്ളിസ്, 317-ല്‍ സൈറാക്കൂസിന്റെയും സിസിലിയിലെ മിക്ക ഭാഗങ്ങളുടെയും ഏകാധിപതിയായി. 316 മുതല്‍ 310 വരെ ഇദ്ദേഹം നിരന്തരമായി സിസിലിയിലെ ഗ്രീക്കു നഗരരാഷ്ട്രങ്ങളുമായി യുദ്ധം ചെയ്തിരുന്നു. രാജ്യത്ത് ക്രമസമാധാനം ഇദ്ദേഹം നിലനിര്‍ത്തി. കാര്‍ത്തേജ് ആക്രമണത്തില്‍ തോറ്റ അഗതോക്ളിസ് സിസിലിയിലേക്ക് രക്ഷപ്പെട്ടു. അഗതോക്ളിസിന്റെ പൌത്രനായ അര്‍ക്കാഗതസ് ഇദ്ദേഹത്തെ വിഷംകൊടുത്തുകൊന്നു (289) എന്നാണ് വിശ്വാസം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍