This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്വില രാശി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അക്വില രാശി)
(അക്വില രാശി)
 
വരി 9: വരി 9:
അക്വിലതാരാമണ്ഡലത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണ് തിരുവോണം (Altair, ആള്‍ഫാ അക്വില). 16.8 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന തിരുവോണത്തിന്റെ ദൃശ്യ കാന്തിമാനം 0.76 ആണ്; കേവല കാന്തിമാനം 2.20 ഉം. സൂര്യന്റേതിനെക്കാള്‍ പതിനൊന്ന് മടങ്ങാണ് ഇതിന്റെ ദ്യുതി. A7 വര്‍ണരാജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തിരുവോണം ഒരു നീലക്കുള്ളന്‍ മുഖ്യശ്രേണീ നക്ഷത്രമാണ്. ആള്‍ട്ടയര്‍ എന്നാല്‍ പറക്കും കഴുകന്‍ എന്നാണ് അറബിയില്‍ അര്‍ഥം. നോ: ജന്മനക്ഷത്രങ്ങള്‍, നക്ഷത്രരാശികള്‍

 +
 +
[[Category:ജ്യോതി:ശാസ്ത്രം]]

Current revision as of 07:17, 31 മേയ് 2011

അക്വില രാശി

Aquila Constellation

ഉത്തരാര്‍ധഗോളത്തില്‍ ദൃശ്യമാകുന്ന ഒരു താരാമണ്ഡലം. രൂപസാദൃശ്യം കൊണ്ട് കഴുകനെന്നും (Aquila) പരുന്തെന്നും അറിയപ്പെടുന്ന ഈ താരാമണ്ഡലത്തിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രം തിരുവോണം (Altair) ആണ്. ഈ താരാമണ്ഡലത്തില്‍ നഗ്നനേത്രങ്ങള്‍ക്കു ഗോചരമായ അനവധി നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്നു. തിരുവോണത്തിനു തൊട്ടു തെക്കുഭാഗത്തായി കാണപ്പെടുന്ന മൂന്ന് നക്ഷത്രങ്ങളുടെ നിര (θ, η, δ താരങ്ങള്‍) ശ്രദ്ധേയമാണ്. ഇതില്‍ η ഒരു സെഫീദ് ചരനക്ഷത്രമാണ്. കാന്തിമാനം 3.7-4.5; ചരകാലം 7.2 ദിവസം.

1918 ജൂണ്‍ 18-നു കണ്ടെത്തിയ 'സൂപ്പര്‍നോവ അക്വില III' സിറിയസിനോളം (Sirius) ദീപ്തിയുള്ളതായി കാണപ്പെട്ടിരുന്നു. ആള്‍ട്ടയര്‍ (ആല്‍ഫാ), അല്‍ഷെയിം (ബീറ്റാ), ടെറാസെദ് (ഗാമാ), ടെറാസെദ് (സീറ്റാ), സിറ്റുല (കപ്പ), അല്‍ത്താലിമെയിന്‍ (ലാംഡ) തുടങ്ങിയവയാണ് അക്വില രാശിയില്‍ കാണപ്പെടുന്ന പ്രധാന നക്ഷത്രങ്ങള്‍.

തിരുവോണം

അക്വിലതാരാമണ്ഡലത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണ് തിരുവോണം (Altair, ആള്‍ഫാ അക്വില). 16.8 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന തിരുവോണത്തിന്റെ ദൃശ്യ കാന്തിമാനം 0.76 ആണ്; കേവല കാന്തിമാനം 2.20 ഉം. സൂര്യന്റേതിനെക്കാള്‍ പതിനൊന്ന് മടങ്ങാണ് ഇതിന്റെ ദ്യുതി. A7 വര്‍ണരാജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തിരുവോണം ഒരു നീലക്കുള്ളന്‍ മുഖ്യശ്രേണീ നക്ഷത്രമാണ്. ആള്‍ട്ടയര്‍ എന്നാല്‍ പറക്കും കഴുകന്‍ എന്നാണ് അറബിയില്‍ അര്‍ഥം. നോ: ജന്മനക്ഷത്രങ്ങള്‍, നക്ഷത്രരാശികള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍