This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ബര്‍നാമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അക്ബര്‍നാമ = അക്ബര്‍ ചക്രവര്‍ത്തി (1542-1605)യുടെ ഭരണത്തെ പുരസ്കരിച്ച് അദ്...)
വരി 1: വരി 1:
= അക്ബര്‍നാമ =
= അക്ബര്‍നാമ =
-
അക്ബര്‍ ചക്രവര്‍ത്തി (1542-1605)യുടെ ഭരണത്തെ പുരസ്കരിച്ച് അദ്ദേഹത്തിന്റെ മന്ത്രി അബുല്‍ ഫസല്‍ (1551-1602) പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച പ്രാമാണികചരിത്ര ഗ്രന്ഥം. ഇതിന് മൂന്ന് ഭാഗങ്ങളുണ്ട്. അക്ബറുടെ പൂര്‍വികരായ ബാബര്‍, ഹുമയൂണ്‍ തുടങ്ങിയവരുടെ ഭരണവും അക്ബറുടെ ജനനവുമാണ് ആദ്യഭാഗത്തിലെ പ്രധാന പ്രതിപാദ്യം. അക്ബറുടെ 46-ാമത്തെ ഭരണവര്‍ഷംവരെ(1602)യുള്ള ചരിത്രസംഭവങ്ങളുടെ സവിസ്തര പ്രതിപാദനമാണ് രണ്ടാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആയ്നെ അക്ബരി എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രന്ഥമാണ് അക്ബര്‍നാമായുടെ മൂന്നാം ഭാഗമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 16-ാം ശ.-ത്തിലെ മുഗള്‍സാമ്രാജ്യത്തെ സംബന്ധിക്കുന്ന വിശദമായ സ്ഥിതിവിവരക്കണക്കുകള്‍, സേനാസംവിധാനം, ഭരണക്രമം, സാമൂഹിക സ്ഥിതിഗതികള്‍ എന്നിവ പ്രതിപാദിച്ചിട്ടുണ്ട്.
+
അക്ബര്‍ ചക്രവര്‍ത്തി (1542-1605)യുടെ ഭരണത്തെ പുരസ്കരിച്ച് അദ്ദേഹത്തിന്റെ മന്ത്രി അബുല്‍ ഫസല്‍ (1551-1602) പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച പ്രാമാണികചരിത്ര ഗ്രന്ഥം. ഇതിന് മൂന്ന് ഭാഗങ്ങളുണ്ട്.
 +
 
 +
[[Image:p57b.png]]
 +
 
 +
അക്ബറുടെ പൂര്‍വികരായ ബാബര്‍, ഹുമയൂണ്‍ തുടങ്ങിയവരുടെ ഭരണവും അക്ബറുടെ ജനനവുമാണ് ആദ്യഭാഗത്തിലെ പ്രധാന പ്രതിപാദ്യം. അക്ബറുടെ 46-ാമത്തെ ഭരണവര്‍ഷംവരെ(1602)യുള്ള ചരിത്രസംഭവങ്ങളുടെ സവിസ്തര പ്രതിപാദനമാണ് രണ്ടാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആയ്നെ അക്ബരി എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രന്ഥമാണ് അക്ബര്‍നാമായുടെ മൂന്നാം ഭാഗമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 16-ാം ശ.-ത്തിലെ മുഗള്‍സാമ്രാജ്യത്തെ സംബന്ധിക്കുന്ന വിശദമായ സ്ഥിതിവിവരക്കണക്കുകള്‍, സേനാസംവിധാനം, ഭരണക്രമം, സാമൂഹിക സ്ഥിതിഗതികള്‍ എന്നിവ പ്രതിപാദിച്ചിട്ടുണ്ട്.
ഈ പ്രാമാണികഗ്രന്ഥം (ആദ്യത്തെ രണ്ടു വാല്യങ്ങള്‍) അബുല്‍ ഫസല്‍ അഞ്ചു പ്രാവശ്യം പരിഷ്കരിച്ചെഴുതിയതിനുശേഷമാണ്, അക്ബര്‍ക്ക് 1598-ല്‍ സമര്‍പ്പിച്ചത്. എന്നാല്‍ മൂന്നാം ഭാഗമായ ആയ്നെ അക്ബരി 1593-ല്‍തന്നെ ചക്രവര്‍ത്തിക്കു സമര്‍പ്പിച്ചിരുന്നു.  

05:22, 22 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അക്ബര്‍നാമ

അക്ബര്‍ ചക്രവര്‍ത്തി (1542-1605)യുടെ ഭരണത്തെ പുരസ്കരിച്ച് അദ്ദേഹത്തിന്റെ മന്ത്രി അബുല്‍ ഫസല്‍ (1551-1602) പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച പ്രാമാണികചരിത്ര ഗ്രന്ഥം. ഇതിന് മൂന്ന് ഭാഗങ്ങളുണ്ട്.

Image:p57b.png

അക്ബറുടെ പൂര്‍വികരായ ബാബര്‍, ഹുമയൂണ്‍ തുടങ്ങിയവരുടെ ഭരണവും അക്ബറുടെ ജനനവുമാണ് ആദ്യഭാഗത്തിലെ പ്രധാന പ്രതിപാദ്യം. അക്ബറുടെ 46-ാമത്തെ ഭരണവര്‍ഷംവരെ(1602)യുള്ള ചരിത്രസംഭവങ്ങളുടെ സവിസ്തര പ്രതിപാദനമാണ് രണ്ടാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആയ്നെ അക്ബരി എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രന്ഥമാണ് അക്ബര്‍നാമായുടെ മൂന്നാം ഭാഗമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 16-ാം ശ.-ത്തിലെ മുഗള്‍സാമ്രാജ്യത്തെ സംബന്ധിക്കുന്ന വിശദമായ സ്ഥിതിവിവരക്കണക്കുകള്‍, സേനാസംവിധാനം, ഭരണക്രമം, സാമൂഹിക സ്ഥിതിഗതികള്‍ എന്നിവ പ്രതിപാദിച്ചിട്ടുണ്ട്.

ഈ പ്രാമാണികഗ്രന്ഥം (ആദ്യത്തെ രണ്ടു വാല്യങ്ങള്‍) അബുല്‍ ഫസല്‍ അഞ്ചു പ്രാവശ്യം പരിഷ്കരിച്ചെഴുതിയതിനുശേഷമാണ്, അക്ബര്‍ക്ക് 1598-ല്‍ സമര്‍പ്പിച്ചത്. എന്നാല്‍ മൂന്നാം ഭാഗമായ ആയ്നെ അക്ബരി 1593-ല്‍തന്നെ ചക്രവര്‍ത്തിക്കു സമര്‍പ്പിച്ചിരുന്നു.

മുഗള്‍ ചിത്രകലയുടെ ഒരു ഭണ്ഡാഗാരം കൂടിയാണ് അക്ബര്‍നാമാ. പേര്‍ഷ്യയിലെയും ഇന്ത്യയിലെയും അനേകം വിദഗ്ധചിത്രകാരന്മാര്‍ -- ഹിന്ദുക്കളും മുസ്ളീങ്ങളും -- ഇതിന്റെ രചനയില്‍ പങ്കെടുത്തിട്ടുണ്ട്. ഉസ്താദ് മിസ്കീന്‍, ഫറൂഖ്, മിര്‍ സയ്യദ് അലി, ഖ്വാജാ അബ്ദുസ്സമദ്, ദശ്വന്ത്, ബസവാന്‍, കേശു, ലാല്‍, മുകുന്ദ്, മാധോ, സര്‍വന്‍ തുടങ്ങിയ പല പ്രശസ്ത ചിത്രകാരന്മാരുടെയും പേരുകള്‍ ചിത്രങ്ങളില്‍ത്തന്നെ കാണുന്നുണ്ട്. ചില ചിത്രങ്ങളുടെ രചനയില്‍ ഒന്നിലധികം കലാകാരന്മാര്‍ പങ്കെടുത്തിരുന്നു. ബാഹ്യരേഖകള്‍ വരയ്ക്കുന്നത് ഒരാളും അതിനുള്ളില്‍ നിറം ചേര്‍ക്കുന്നത് മറ്റൊരാളും പശ്ചാത്തലസംവിധാനം മൂന്നാമതൊരാളും -- എന്നിങ്ങനെയാണ് പലര്‍ ഇതില്‍ ഭാഗഭാക്കുകളായിട്ടുള്ളത്. ദീപ്തവര്‍ണങ്ങള്‍ -- പ്രധാനമായി ചുവപ്പ്, മഞ്ഞ, നീലം എന്നിവ -- ഉപയോഗിച്ചുള്ള രചനാസമ്പ്രദായമാണ് സ്വീകരിച്ചിട്ടുള്ളത്.

അക്ബര്‍നാമയിലെ 117 ചിത്രങ്ങള്‍ ഇപ്പോള്‍ തെക്കേ കെന്‍സിങ്ടണിലുള്ള വിക്റ്റോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലും (ഢശരീൃശമ മിറ അഹയലൃ ങൌലൌാെ) വേറെ ഏതാനും ചിത്രങ്ങള്‍ ബ്രിട്ടിഷ് മ്യൂസിയത്തിലും സൂക്ഷിച്ചു പോരുന്നുണ്ട്. നോ: അക്ബര്‍, അബുല്‍ ഫസല്‍, ആയ്നെ അക്ബരി, മുഗള്‍ ചിത്രകല

( പ്രൊഫ. സയ്യദ് മൊഹിയുദ്ദീന്‍ ഷാ, മാവേലിക്കര രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍