This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്കിലീസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അക്കിലീസ് = Achilles യവനേതിഹാസങ്ങളിലെ ഒരു വീരപുരുഷന്‍. പെലിയൂസിന്റെയും ത...)
വരി 1: വരി 1:
-
= അക്കിലീസ് =  
+
= അക്കിലീസ് =  
-
 
+
Achilles
Achilles
യവനേതിഹാസങ്ങളിലെ ഒരു വീരപുരുഷന്‍. പെലിയൂസിന്റെയും തെറ്റിസിന്റെയും പുത്രന്‍. ജനിച്ചയുടനെ മാതാവ് അക്കിലീസിനെ സ്റ്റൈക്സ് നദിയില്‍ മുക്കിയെടുത്തതുകൊണ്ട് അക്കിലീസിന്റെ ശരീരം അസ്ത്രശസ്ത്രങ്ങളാല്‍ അഭേദ്യമായിത്തീര്‍ന്നുവെന്നാണ് ഐതിഹ്യം. എന്നാല്‍ നദിയില്‍ മുങ്ങുമ്പോള്‍ കാലിന്റെ ഉപ്പൂറ്റി നനയാതിരുന്നതുകൊണ്ട് ആ ഭാഗം മാത്രം ഭേദ്യമായിരുന്നു. പാരീസ് അപഹരിച്ചുകൊണ്ടുപോയ ലോകൈകസുന്ദരിയായ ഹെലനെ വീണ്ടെടുക്കാന്‍ ട്രോയിയിലേക്കു പുറപ്പെട്ട യവനയോദ്ധാക്കളില്‍വച്ച് ഏറ്റവും പരാക്രമശാലിയും സുഭഗനും അക്കിലീസ് ആയിരുന്നു. യുദ്ധത്തിന്റെ ആദ്യത്തെ ഒന്‍പതു വര്‍ഷം ട്രോയിക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍ അക്കിലീസ് വമ്പിച്ച നാശം വരുത്തുകയും പന്ത്രണ്ടു നഗരങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്തു. പത്താമത്തെ കൊല്ലത്തില്‍ യവനസേനയുടെ നേതാവായ അഗമെമ്നണില്‍നിന്നു നേരിട്ട അവമതി നിമിത്തം യുദ്ധത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നു. ഈ ഘട്ടത്തില്‍ യവനസേനയ്ക്കു അടിക്കടി പരാജയം സംഭവിക്കുന്നതുകണ്ട് തന്റെ തേരും പടച്ചട്ടയും കൊടുത്ത് ഉറ്റ സ്നേഹിതനായ പെട്രോക്ളസിനെ സമരമുഖത്തേക്കയച്ചു. അയാള്‍ ഹെക്റ്ററാല്‍ വധിക്കപ്പെട്ടതോടുകൂടി അക്കിലീസ് അഗമെമ്നണുമായി രാജിയായി; ഹെഫിസ്റ്റസിനോടു വാങ്ങിയ പുതിയ പടച്ചട്ടയും ധരിച്ചു പോര്‍ക്കളത്തിലിറങ്ങി ഹെക്റ്ററെ വധിച്ചു; മൃതശരീരം തേരിന്റെ ചക്രത്തില്‍ കെട്ടിയിട്ടു ഭൂമിയില്‍ വലിച്ചിഴച്ചു. പ്രയാം രാജാവ് കേണപേക്ഷിച്ചപ്പോള്‍ മാത്രമേ ശവശരീരം വിട്ടുകൊടുത്തുള്ളു. ആമസോണ്‍ രാജ്ഞിയായ പെന്തേസിലിയ, മെമ്നണ്‍ എന്നിവരെയും അക്കിലീസ് സംഹരിച്ചു. അവസാനം അപ്പോളോയുടെ സഹായത്തോടുകൂടി ശസ്ത്രഭേദ്യമായ ഉപ്പൂറ്റിയില്‍ പാരീസ് എയ്തുകൊള്ളിച്ച ഒരു അമ്പേറ്റ് ചരമം പ്രാപിച്ചു. അക്കിലീസ് യവനലോകത്തു പില്ക്കാലം ഈശ്വരാംശസംഭവനെന്ന നിലയ്ക്ക് ആരാധിക്കപ്പെട്ടിരുന്നു. ഈ വീരപുരുഷന്റെ പ്രതിമകള്‍ എങ്ങും സ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിലും ഇദ്ദേഹത്തെ ആധാരമാക്കിയുള്ള മറ്റു കലാരൂപങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്.

11:07, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍