This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകാലിദളം (അകാലിദള്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അകാലിദളം (അകാലിദള്‍))
(അകാലിദളം (അകാലിദള്‍))
വരി 13: വരി 13:
'''ഗുരുദ്വാരകള്‍'''. 'ഗുരുദ്വാരകള്‍' എന്ന പേരിലാണ് സിക്കുകാരുടെ ആരാധനാലയങ്ങള്‍അറിയപ്പെടുന്നത്.സുവര്‍ണക്ഷേത്രം,നാങ്കാനാക്ഷേത്രം, പഞ്ചാസാഹിബ്ക്ഷേത്രം തുടങ്ങിയ ഗുരുദ്വാരകള്‍ അത്യന്തം സമ്പന്നങ്ങളായിരുന്നു. എന്നാല്‍ 19-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി ഈ ഗുരുദ്വാരകളുടെ നില ശോചനീയമായിത്തീര്‍ന്നു. ഗുരുദ്വാരകളുടെഭരണത്തെസംബന്ധിച്ചിടത്തോളംവ്യക്തമായവ്യവസ്ഥകളൊന്നുംഇല്ലാതിരുന്നതാണ് അതിന് കാരണം. പരമ്പരാഗതമായി ഗുരുദ്വാരാഭരണം കൈയടക്കിവച്ചിരുന്ന ഉദാസികള്‍, ഗ്രന്ഥികള്‍, മാഹന്ത് തുടങ്ങിയ പുരോഹിതന്‍മാര്‍ അധികവും സിക്കുമതത്തോടു കൂറില്ലാത്ത ഹിന്ദുക്കളായിരുന്നു.  
'''ഗുരുദ്വാരകള്‍'''. 'ഗുരുദ്വാരകള്‍' എന്ന പേരിലാണ് സിക്കുകാരുടെ ആരാധനാലയങ്ങള്‍അറിയപ്പെടുന്നത്.സുവര്‍ണക്ഷേത്രം,നാങ്കാനാക്ഷേത്രം, പഞ്ചാസാഹിബ്ക്ഷേത്രം തുടങ്ങിയ ഗുരുദ്വാരകള്‍ അത്യന്തം സമ്പന്നങ്ങളായിരുന്നു. എന്നാല്‍ 19-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി ഈ ഗുരുദ്വാരകളുടെ നില ശോചനീയമായിത്തീര്‍ന്നു. ഗുരുദ്വാരകളുടെഭരണത്തെസംബന്ധിച്ചിടത്തോളംവ്യക്തമായവ്യവസ്ഥകളൊന്നുംഇല്ലാതിരുന്നതാണ് അതിന് കാരണം. പരമ്പരാഗതമായി ഗുരുദ്വാരാഭരണം കൈയടക്കിവച്ചിരുന്ന ഉദാസികള്‍, ഗ്രന്ഥികള്‍, മാഹന്ത് തുടങ്ങിയ പുരോഹിതന്‍മാര്‍ അധികവും സിക്കുമതത്തോടു കൂറില്ലാത്ത ഹിന്ദുക്കളായിരുന്നു.  
-
[[Image:p13.png]]
+
[[Image:p13.png|thumb|350x200px|centre|A]]
[[Image:p.13 guru nanak dev.jpg|thumb|200x200px|right|ഗുരു നാനാക്ദേവ്]]
[[Image:p.13 guru nanak dev.jpg|thumb|200x200px|right|ഗുരു നാനാക്ദേവ്]]
വരി 53: വരി 53:
[[Image:p.16  prakash sing.jpg|thumb|200x200px|left|പ്രകാശ് സിങ് ബാദല്‍]]
[[Image:p.16  prakash sing.jpg|thumb|200x200px|left|പ്രകാശ് സിങ് ബാദല്‍]]
'''ഖാലിസ്ഥാന്‍വാദം'''. ജാട്ട് വംശത്തില്‍പ്പെട്ട സിക്ക് കൃഷിക്കാരില്‍ ഒരു ഗണ്യമായ വിഭാഗത്തെ ധനികകൃഷിക്കാരാക്കി ഉയര്‍ത്തിയ "ഹരിത വിപ്ളവത്തി''ന്റെ ചില പ്രയോജനങ്ങള്‍ ചെറുകിടക്കാര്‍ക്കും ഭൂമിയില്ലാത്ത ദലിത് സിക്ക് ഹിന്ദു കര്‍ഷകത്തൊഴിലാളികള്‍ക്കും കിട്ടി. എന്നാല്‍ ഈ അധഃസ്ഥിത വിഭാഗവും ധനികകൃഷിക്കാരും തമ്മിലുള്ള വിടവ് പൂര്‍വാധികം വര്‍ധിച്ചു. അകാലികള്‍ ജാട്ട് ധനികകൃഷിക്കാരുടെയും നഗര വ്യാപാരി വ്യവസായികളുടെയും രാഷ്ട്രീയ കക്ഷിയായി ഉയര്‍ന്നു.
'''ഖാലിസ്ഥാന്‍വാദം'''. ജാട്ട് വംശത്തില്‍പ്പെട്ട സിക്ക് കൃഷിക്കാരില്‍ ഒരു ഗണ്യമായ വിഭാഗത്തെ ധനികകൃഷിക്കാരാക്കി ഉയര്‍ത്തിയ "ഹരിത വിപ്ളവത്തി''ന്റെ ചില പ്രയോജനങ്ങള്‍ ചെറുകിടക്കാര്‍ക്കും ഭൂമിയില്ലാത്ത ദലിത് സിക്ക് ഹിന്ദു കര്‍ഷകത്തൊഴിലാളികള്‍ക്കും കിട്ടി. എന്നാല്‍ ഈ അധഃസ്ഥിത വിഭാഗവും ധനികകൃഷിക്കാരും തമ്മിലുള്ള വിടവ് പൂര്‍വാധികം വര്‍ധിച്ചു. അകാലികള്‍ ജാട്ട് ധനികകൃഷിക്കാരുടെയും നഗര വ്യാപാരി വ്യവസായികളുടെയും രാഷ്ട്രീയ കക്ഷിയായി ഉയര്‍ന്നു.
-
[[Image:p.16  sail sing.jpg|thumb|200x200px|none|സെയില്‍സിങ്]]
+
[[Image:p.16  sail sing.jpg|thumb|200x200px|right|സെയില്‍സിങ്]]
-
നഗരത്തിലെ ദരിദ്രരുടെയും ചെറുകിടക്കാരുടെയും കര്‍ഷകത്തൊഴിലാളികളായ ദലിതരുടെയും ഇടയില്‍ മതനിരപേക്ഷ ജനാധിപത്യവാദികളായ കോണ്‍ഗ്രസ്,കമ്യൂണിസ്റ്റുപാര്‍ട്ടികള്‍മുതലായവയ്ക്കായിരുന്നുമുന്‍തൂക്കം.മുഖ്യമന്ത്രിയുംപിന്നീടുരാഷ്ട്രപതിയുമായസെയില്‍സിങ്ഈവിഭാഗത്തില്‍പെട്ടയാളായിരുന്നു. മാസ്റ്റര്‍ താരാസിങ്ങിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട 'പാന്ഥിക്' ഗ്രൂപ്പും 'ആനന്ദ്പൂര്‍ സാഹി ബ്' പ്രമേയവും വിഘടനവാദത്തിന് പ്രചോദക ഘടകങ്ങളാണ്.[[Image:p.16 santh jrnayil sing bhindranvala.jpg|thumb|200x200px|right|ഭിന്ദ്രന്‍വാല]]
+
നഗരത്തിലെ ദരിദ്രരുടെയും ചെറുകിടക്കാരുടെയും കര്‍ഷകത്തൊഴിലാളികളായ ദലിതരുടെയും ഇടയില്‍ മതനിരപേക്ഷ ജനാധിപത്യവാദികളായ കോണ്‍ഗ്രസ്,കമ്യൂണിസ്റ്റുപാര്‍ട്ടികള്‍മുതലായവയ്ക്കായിരുന്നുമുന്‍തൂക്കം.മുഖ്യമന്ത്രിയുംപിന്നീടുരാഷ്ട്രപതിയുമായസെയില്‍സിങ്ഈവിഭാഗത്തില്‍പെട്ടയാളായിരുന്നു. മാസ്റ്റര്‍ താരാസിങ്ങിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട 'പാന്ഥിക്' ഗ്രൂപ്പും 'ആനന്ദ്പൂര്‍ സാഹി ബ്' പ്രമേയവും വിഘടനവാദത്തിന് പ്രചോദക ഘടകങ്ങളാണ്.[[Image:p.16 santh jrnayil sing bhindranvala.jpg|thumb|200x200px|left|ഭിന്ദ്രന്‍വാല]]
ഈ തീവ്രവാദത്തെ എതിര്‍ക്കുന്നതിനുപകരം മിതവാദികള്‍ അതിനു കീഴടങ്ങുകയാണ് ചെയ്തത്. അങ്ങനെയാണ്പില്ക്കാലത്ത്ഇന്ത്യന്‍രാഷ്ട്രീയത്തില്‍ വിവാദം സൃഷ്ടിച്ച ആനന്ദ്പുര്‍ സാഹിബ് പ്രമേയം അകാലിദള്‍ അംഗീകരിച്ചത്.ആനന്ദ്പുര്‍ സാഹിബ് സമ്മേളനത്തില്‍ അകാലിദളംഅംഗീകരിച്ച പുതിയ ഭരണഘടനയില്‍ സിക്കുകാര്‍ക്ക് ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്കാണ് വേണ്ടത്എന്ന്തുറന്ന്എഴുതിയിരുന്നില്ലെങ്കിലുംസമുദായത്തിന്  ആജ്ഞാധികാരം ഉള്ള  ഒരു സാമൂഹ്യരാഷ്ട്രീയ വ്യവസ്ഥയ്ക്കു വേണ്ടിയാണ് അകാലിദളം നിലക്കൊള്ളുന്നതെന്നും 'പരമാധികാരം ഇല്ലാത്തപക്ഷം, മതം സുരക്ഷിതമായിരിക്കില്ല' എന്നുമുള്ള പ്രഖ്യാപനം ഭിന്ദ്രന്‍വാലയുടെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിന് കാരണമായിട്ടുണ്ട്.
ഈ തീവ്രവാദത്തെ എതിര്‍ക്കുന്നതിനുപകരം മിതവാദികള്‍ അതിനു കീഴടങ്ങുകയാണ് ചെയ്തത്. അങ്ങനെയാണ്പില്ക്കാലത്ത്ഇന്ത്യന്‍രാഷ്ട്രീയത്തില്‍ വിവാദം സൃഷ്ടിച്ച ആനന്ദ്പുര്‍ സാഹിബ് പ്രമേയം അകാലിദള്‍ അംഗീകരിച്ചത്.ആനന്ദ്പുര്‍ സാഹിബ് സമ്മേളനത്തില്‍ അകാലിദളംഅംഗീകരിച്ച പുതിയ ഭരണഘടനയില്‍ സിക്കുകാര്‍ക്ക് ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്കാണ് വേണ്ടത്എന്ന്തുറന്ന്എഴുതിയിരുന്നില്ലെങ്കിലുംസമുദായത്തിന്  ആജ്ഞാധികാരം ഉള്ള  ഒരു സാമൂഹ്യരാഷ്ട്രീയ വ്യവസ്ഥയ്ക്കു വേണ്ടിയാണ് അകാലിദളം നിലക്കൊള്ളുന്നതെന്നും 'പരമാധികാരം ഇല്ലാത്തപക്ഷം, മതം സുരക്ഷിതമായിരിക്കില്ല' എന്നുമുള്ള പ്രഖ്യാപനം ഭിന്ദ്രന്‍വാലയുടെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിന് കാരണമായിട്ടുണ്ട്.

05:53, 18 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അകാലിദളം (അകാലിദള്‍)

സിക്കു മതക്കാരുടെ മതാധിഷ്ഠിതമായ രാഷ്ട്രീയകക്ഷി. പൂര്‍ണമായ പേര് 'ശിരോമണി അകാലിദള്‍'. നോ: അകാലി

1920-കളുടെ ആദ്യം നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ സമരത്തില്‍ സിക്കുകാരെ അണിനിരത്തിയ അകാലിദള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ സിക്ക് ആരാധനാലയങ്ങളായ ഗുരുദ്വാരകളുടെ ഭരണം ജനാധിപത്യവല്‍ക്കരിക്കുന്നതിനുവേണ്ടിപോരാടിയിട്ടുണ്ട്. അകാലിദള്‍ താരതമ്യേന ഒരാധുനിക പ്രസ്ഥാനമാണെങ്കിലും അതിന്റെ വേരുകള്‍ മുഗള്‍ സാമ്രാജ്യകാലം വരെ നീളുന്നു.

ഗുരു ഗോവിന്ദ്സിങ്

മുഗള്‍ വാഴ്ചക്കാലം. മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീറിന്റെ കാലത്ത് (1605-27) സിക്ക് ഗുരുവായ അര്‍ജുന്‍ വധിക്കപ്പെട്ടത് അവരുടെ മതവികാരത്തെ വ്രണപ്പെടുത്തി. അറംഗസീബിന്റെ കാലത്ത് (1618-1707) ഗുരു തേജ്ബഹദൂര്‍ വധിക്കപ്പെട്ടപ്പോള്‍ (1675) സിക്കുകാര്‍ മുഗള്‍ ആധിപത്യത്തിനെതിരെ സമരം പ്രഖ്യാപിച്ചു.

അകാലിചിഹ്നം

തേജ്ബഹദൂറിന്റെ പിന്‍ഗാമിയായ ഗുരു ഗോവിന്ദ്സിങ് സിക്കുകാരെ ഒരു സൈനികശക്തിയായി സംഘടിപ്പിച്ചു. അവര്‍ തങ്ങളുടെ പേരിനോട് സിങ് എന്ന സ്ഥാനപ്പേര് ഉപയോഗിച്ചുതുടങ്ങിയത് ഇക്കാലത്താണ്. സൈനിക പരിശീലനം നേടി മുഗളരോട്പകവീട്ടുന്നതിന്സന്നദ്ധതപ്രകടിപ്പിച്ച സിക്കുകാരെയെല്ലാം കൂട്ടിച്ചേര്‍ത്ത് 'ഖല്‍സാ' എന്ന അര്‍ധസൈനിക മതസംഘടന ഉണ്ടാക്കാന്‍ സാധിച്ചത്, ഗോവിന്ദ് സിങ്ങിന്റെ ഒരു വലിയ നേട്ടമായിരുന്നു. സിക്കുസമുദായത്തിന്റെയും സിക്കുമതത്തിന്റെയും അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്കു കാരണമായിത്തീര്‍ന്നത് ഖല്‍സാ ആയിരുന്നു. എന്നാല്‍ കാലക്രമത്തില്‍ ഖല്‍സായുടെ ശക്തിയും തന്‍മൂലം സിക്കുകാരുടെ മനോവീര്യവും ക്ഷയിക്കാനിടയായി. ക്രിസ്തുമതത്തിന്റെ പ്രചാരവും, ആര്യസമാജത്തിന്റെ രൂപീകരണത്തോടെ ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടായ പുത്തന്‍ ഉണര്‍വും, സിക്കുമതത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെയും ക്രിസ്ത്യാനികളുടെയും മുസ്ളിങ്ങളുടെയും ഭാഗത്തുനിന്ന് പല അവഹേളനങ്ങളും സിക്കുകാര്‍ക്ക് നേരിടേണ്ടിവന്നു. എന്നാല്‍ ഈ പരാധീനതകളെ അതിജീവിക്കുന്നതിനായി 'സിങ്സഭ' എന്ന പേരില്‍ മറ്റൊരു സംഘടനയും പില്ക്കാലത്തു സ്ഥാപിതമായി. സിങ് സഭയുടെ നേതൃത്വത്തില്‍ സിക്കുകാര്‍ തങ്ങളുടെ പരാധീനതകളില്‍ പ്രതിഷേധിക്കുന്നതിനുവേണ്ടി പഞ്ചാബില്‍ ഉടനീളം യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുക പതിവായിത്തീര്‍ന്നു.

ഗുരുദ്വാരകള്‍. 'ഗുരുദ്വാരകള്‍' എന്ന പേരിലാണ് സിക്കുകാരുടെ ആരാധനാലയങ്ങള്‍അറിയപ്പെടുന്നത്.സുവര്‍ണക്ഷേത്രം,നാങ്കാനാക്ഷേത്രം, പഞ്ചാസാഹിബ്ക്ഷേത്രം തുടങ്ങിയ ഗുരുദ്വാരകള്‍ അത്യന്തം സമ്പന്നങ്ങളായിരുന്നു. എന്നാല്‍ 19-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി ഈ ഗുരുദ്വാരകളുടെ നില ശോചനീയമായിത്തീര്‍ന്നു. ഗുരുദ്വാരകളുടെഭരണത്തെസംബന്ധിച്ചിടത്തോളംവ്യക്തമായവ്യവസ്ഥകളൊന്നുംഇല്ലാതിരുന്നതാണ് അതിന് കാരണം. പരമ്പരാഗതമായി ഗുരുദ്വാരാഭരണം കൈയടക്കിവച്ചിരുന്ന ഉദാസികള്‍, ഗ്രന്ഥികള്‍, മാഹന്ത് തുടങ്ങിയ പുരോഹിതന്‍മാര്‍ അധികവും സിക്കുമതത്തോടു കൂറില്ലാത്ത ഹിന്ദുക്കളായിരുന്നു.

A
ഗുരു നാനാക്ദേവ്

ഗുരുദ്വാരകളെ സിക്കുകാരുടെ പരിപൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തീവ്രവാദികളായ സിക്കുകാര്‍ രൂപവത്കരിച്ച സംഘടനയാണ് അകാലിദളം. ഗുരുദ്വാരകളെ വേണ്ടിവന്നാല്‍ ബലംപ്രയോഗിച്ചുതന്നെമോചിപ്പിക്കത്തക്കവിധംസിക്കുകാര്‍ക്ക്സൈനികപരിശീലനവും നേതൃത്വവും നല്‍കുക എന്നതായിരുന്നു അകാലിദളത്തിന്റെ പ്രധാന പരിപാടി. 'സിങ്സഭ', 'ദ ചീഫ്ഖല്‍സാ ദിവാന്‍' (1902) എന്നീ സിക്കു സംഘടനകള്‍ തുടങ്ങിവച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അകാലിദളം തീരുമാനിച്ചു. ഈ സംഘടനയുടെആഭിമുഖ്യത്തില്‍ അകാലി എന്നു പേരോടുകൂടിയ ഒരു ഗുരുമുഖിപത്രവുംപ്രസിദ്ധീകൃതമായി. പുരോഹിതന്‍മാരുടെ കൈയില്‍നിന്നും മോചിപ്പിക്കപ്പെടുന്ന ഗുരുദ്വാരകളുടെഭരണം ഏറ്റെടുക്കുന്നതിനുവേണ്ടി 'സിക്കു ഗുരുദ്വാര പ്രബന്ധക് കമ്മറ്റി' (എസ്സ്.ജി.പി.സി.) എന്നൊരു സംഘടനയുംരൂപീകരിച്ചു. ഹൈന്ദവപുരോഹിതന്‍മാര്‍ വിട്ടുകൊടുക്കുന്നതിനു മടിച്ച ഗുരുദ്വാരകളെ ബലംപ്രയോഗിച്ചു മോചിപ്പിക്കുകയായിരുന്നു അകാലികളുടെ ലക്ഷ്യം. ഗുരു നാനാക്കിന്റെജന്മസ്ഥലമായ നാങ്കാനയിലെ ഗുരുദ്വാര പിടിച്ചെടുക്കുന്നതിന് ഇവര്‍ആദ്യംശ്രമിച്ചു.(1921)ഈഉദ്യമത്തില്‍ഗുരുദ്വാരതങ്ങളുടെപൂര്‍ണനിയന്ത്രണത്തിലായത്സിക്കുകാരുടെ ആദ്യത്തെ വിജയമായിരുന്നു. അതിനെതുടര്‍ന്ന്സുവര്‍ണക്ഷേത്രവുംമോചിപ്പിക്കപ്പെട്ടു.അക്കൊല്ലംതന്നെസുവര്‍ണക്ഷേത്രത്തെസിക്കുഗുരുദ്വാരപ്രബന്ധക് കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ നിന്നും വേര്‍പെടുത്തുന്നതിന് അമൃതസരസ്സിലെ ഡെപ്യൂട്ടികമ്മീഷണര്‍നടത്തിയഉദ്യമത്തെഅകാലികള്‍വിജയപൂര്‍വം പ്രതിരോധിച്ചു. അമൃത സരസ്സില്‍നിന്ന് 20 കി.മീ. അകലെഗുരുഅര്‍ജുന്റെസ്മരണാര്‍ഥംനിര്‍മിച്ചിട്ടുളളക്ഷേത്രസന്നിധിയില്‍വച്ച്പൊലീസ്അകാലികളെ മര്‍ദിച്ചത്സിക്കുകാരുടെരോഷാഗ്നിആളിക്കത്തുന്നതിന്ഇടയാക്കി.അതോടുകൂടി'ഗുരുകാബാഗ്'എന്നറിയപ്പെട്ടിരുന്നആക്ഷേത്രവുംസിക്കുഗുരുദ്വാരപ്രബന്ധക് കമ്മിറ്റിയുടെ അധീനതയിലായി.

ഭീകരപ്രവര്‍ത്തനങ്ങള്‍. ഇതിനിടയില്‍ തീവ്രവാദികളും വിപ്ളവകാരികളുമായ അകാലികള്‍ ചേര്‍ന്ന് അകാലിസിംഹങ്ങള്‍ എന്നര്‍ഥം വരുന്ന "ബബ്ബാര്‍ അകാലിദളം എന്നൊരു സംഘം സ്ഥാപിച്ചു. മര്‍ദനത്തെ മര്‍ദനംകൊണ്ടു നേരിടുകഎന്നതായിരുന്നുഅവരുടെലക്ഷ്യം.നാങ്കാനായിലെ രക്തസാക്ഷികളോടുള്ള ആദരസൂചകമായി എല്ലാ സിക്കുകാരും കറുത്തതലപ്പാവ്ധരിക്കണമെന്ന്അവര്‍നിര്‍ദേശിച്ചു.രക്തസാക്ഷികളുടെകുടുംബങ്ങളെ സഹായിക്കുന്നതിനുവേണ്ടി ആശ്വാസപ്രവര്‍ത്തനങ്ങളും അവര്‍ സംഘടിപ്പിച്ചു. ഗുരുകാബാഗിലെ പൊലീസ്മര്‍ദനംബബ്ബാര്‍അകാലികളുടെസമരത്തെ ഉത്തേജിപ്പിച്ചു. പട്ടാളത്തില്‍ നിന്ന് അവധിക്കു വന്നവരും പിരിഞ്ഞുവന്നവരുമായ സിക്കുകാരുടെ സഹായത്തോടുകൂടി അവര്‍സൈനികപരിശീലനം നേടി. സംഭാവനയായി ലഭിച്ചവയും സര്‍ക്കാര്‍ ആയുധപ്പുരകളില്‍നിന്നു കവര്‍ന്നെടുത്തവയുമായിരുന്നു അവരുടെ ആയുധങ്ങള്‍.കുറെക്കാലത്തേക്കു ബബ്ബാര്‍ അകാലികള്‍ പഞ്ചാബിലെ പൊലീസുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഒരു വലിയ പേടിസ്വപ്നമായിരുന്നു

അകാലികളും രാഷ്ട്രീയപ്രസ്ഥാനവും. ആരംഭകാലം മുതല്‍ തന്നെവിഭിന്നചിന്താഗതിക്കാരായിരുന്നുഅകാലിനേതാക്കന്‍മാര്‍.അകാലിദളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മതപരമായ കാര്യങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്തണമെന്ന് ബാബാ ഖരക്സിങ്,മേത്താസിങ്തുടങ്ങിയവര്‍അഭിപ്രായപ്പെട്ടു.എന്നാല്‍ അവരുടെ പ്രവര്‍ത്തനമണ്ഡലം വളര്‍ന്നു വരുന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലേക്കുംവ്യാപിപ്പിക്കണമെന്ന്മാസ്റ്റര്‍താരാസിങ്വാദിച്ചു.അക്കാലത്തെ പ്രത്യേക രാഷ്ട്രീയ പരിതഃസ്ഥിതിയില്‍ താരാസിങിന്റെ അഭിപ്രായം ബഹുഭൂരിപക്ഷം അകാലികള്‍ക്കും സ്വീകാര്യമായി.

1923 മുതല്‍ അകാലികള്‍ തങ്ങളുടെ ഗുരുദ്വാരകള്‍ കൈയടക്കുന്നതിനുള്ള ശ്രമം വീണ്ടും ഊര്‍ജിതപ്പെടുത്തി. അതോടുകൂടിഅവര്‍സിക്കുകാരുടെ വക്താക്കളാണെന്ന പരമാര്‍ഥവുംഅംഗീകരിക്കപ്പെട്ടു.അകാലികള്‍ക്ക്ഗുരുദ്വാരകളുടെമേലുള്ളഅവകാശങ്ങളെഅംഗീകരിച്ചുകൊണ്ട്1926-ല്‍ഗവണ്‍മെന്റ് ഒരു നിയമം പാസ്സാക്കി. ഇതിനകം നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായി അകാലികളില്‍ പെട്ട 400 പേര്‍മരിക്കുകയും2,000പേര്‍ക്കുപരിക്കേല്ക്കുകയും ചെയ്തു. 30,000-ത്തിലധികം അകാലികള്‍ അറസ്റ്റ് വരിച്ചു; അവരില്‍നിന്നും 15 ലക്ഷത്തിലധികം രൂപാപിഴയിനത്തില്‍ഗവ.ഈടാക്കി.ഇതിനെല്ലാം ഉപരിയായി കുറെക്കാലത്തേക്ക് സിക്കുകാരെ ഗവ. സര്‍വീസില്‍ നിയമിക്കുന്നത് നിരോധിക്കുകയും ചെയ്തു.

കാലക്രമത്തില്‍ സിക്കുജനത ഒരു കൊച്ചു രാഷ്ട്രമെന്നോണം സ്വയം സംഘടിച്ച്, എസ്.ജി.പി.സി. ഒരു പാര്‍ലമെന്റ് എന്ന രീതിയില്‍പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. അകാലിദളംഅതിന്റെസേനാഘടകമായിത്തീര്‍ന്നു.തങ്ങളുടെപ്രവര്‍ത്തനപരിപാടികള്‍വിജയപൂര്‍വംമുന്നോട്ടുകൊണ്ടുപോകുന്നതിന് ഗുരുദ്വാരകളില്‍നിന്നുള്ള വരുമാനം അവര്‍ക്ക് സഹായകമായി.

സ്വാതന്ത്യ്രസമരം. 1928-നുശേഷം അകാലികള്‍ കോണ്‍ഗ്രസ്സുമായി കൂടുതല്‍ അടുത്തുപ്രവര്‍ത്തിച്ചുതുടങ്ങി.1929-ലെലാഹോര്‍സമ്മേളനത്തില്‍ കോണ്‍ഗ്രസ് അകാലികളുടെ നിലപാടിനെ പരസ്യമായി അനുകൂലിച്ചു. 1939 വരെ കോണ്‍ഗ്രസ്സും അകാലിദളവുംഅടുത്തസൌഹാര്‍ദമായിരുന്നു പുലര്‍ത്തിയിരുന്നത്. എന്നാല്‍ രണ്ടാം ലോകയുദ്ധം ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ ബ്രിട്ടിഷ്സര്‍ക്കാരിനോട്സ്വീകരിച്ചനിലപാടില്‍പ്രതിഷേധിച്ച് മാസ്റ്റര്‍ താരാസിങും അദ്ദേഹത്തിന്റെ അനുയായികളായ അകാലികളും കോണ്‍ഗ്രസ്സില്‍നിന്ന്അകന്നുമാറി.ഉദ്ദംസിങ്നഗോവിന്റെനേതൃത്വത്തിലുള്ള അകാലികള്‍ വീണ്ടും കോണ്‍ഗ്രസ്സിനോടു കൂറുള്ളവരായി തുടര്‍ന്നു.

1944-നുശേഷം ഒരു സ്വതന്ത്ര സിക്കുരാജ്യം വേണമെന്ന ആശയം അകാലികള്‍ക്കിടയില്‍ പ്രകടമായിത്തുടങ്ങി. മുസ്ളിം ഭൂരിപക്ഷമുള്ളപ്രദേശങ്ങള്‍ ചേര്‍ത്ത് പാകിസ്താന്‍ രൂപവത്കരിക്കുന്നതിനുള്ളനീക്കമായിരുന്നുഇത്തരംഒരുആഗ്രഹമുണ്ടാകാന്‍സിക്കുകാര്‍ക്ക്പ്രേരകമായിത്തീര്‍ന്നത്.സിക്കുകാരുടെ ഈ ആഗ്രഹം ഔദ്യോഗികമായി 1946-ല്‍ അകാലികള്‍ പ്രഖ്യാപിച്ചു. അതേവര്‍ഷംതന്നെ സംഘടിപ്പിക്കപ്പെട്ട ഭരണഘടനാനിര്‍മാണസമിതിയുടെ പരിഗണനയ്ക്കായി അകാലിദളം സമര്‍പ്പിച്ച ഒരു മെമ്മോറാണ്ടത്തില്‍ ഈ രാഷ്ട്രീയാവശ്യങ്ങള്‍ അവര്‍ വിവരിച്ചിരുന്നു. എന്നാല്‍ 1947-ല്‍ ഇന്ത്യ സ്വാതന്ത്യ്രം പ്രാപിച്ചപ്പോള്‍ ഒരു സ്വതന്ത്ര സിക്കുരാഷ്ട്രം വേണമെന്ന അകാലികളുടെ വാദം അംഗീകരിക്കപ്പെട്ടില്ല; പഞ്ചാബിനെരണ്ടായിവിഭജിച്ച് ഒരുഭാഗം ഇന്ത്യയോടും മറ്റേത് പാകിസ്താനോടും സംയോജിപ്പിക്കുകയാണുണ്ടായത്.

സ്വതന്ത്ര ഇന്ത്യയില്‍. 1947-നുശേഷം അകാലിദളം ഇന്ത്യയില്‍ പ്രാദേശികപ്രാധാന്യമുളള മുഖ്യരാഷ്ട്രീയകക്ഷികളിലൊന്നായിമാറി.പഞ്ചാബിലെ സിക്കുകാരെ മാത്രം ഉള്‍ക്കൊണ്ടിരുന്ന ഈ സംഘടന തികച്ചും പ്രാദേശികമായിരുന്നു.എങ്കിലുംപഞ്ചാബിന്റെരാഷ്ട്രീയഭാഗധേയങ്ങള്‍നിര്‍ണയിക്കുന്ന കാര്യത്തില്‍ ഗണ്യമായ സ്വാധീനത ചെലുത്താന്‍ ഇതിന് സാധിച്ചു. സ്വതന്ത്രഇന്ത്യയില്‍ഒരുസ്വതന്ത്രപഞ്ചാബിസുബസ്ഥാപിക്കുകയെന്നതായിരുന്നു അകാലിദളത്തിന്റെ ലക്ഷ്യം. സിക്കുകാരുടെ ജന്‍മഭൂമി എന്നവകാശപ്പെടാവുന്ന പഞ്ചാബി സുബയിലെ ഔദ്യോഗിക ഭാഷ ഗുരുമുഖിലിപിയിലുള്ള പഞ്ചാബിആയിരിക്കണമെന്നുംഅവര്‍പ്രഖ്യാപിച്ചു.ഇത്തരംചിന്താഗതികള്‍വച്ചുപുലര്‍ത്തിയിരുന്നതുകൊണ്ട്പഞ്ചാബിന്പുറത്ത്തങ്ങളുടെപാര്‍ട്ടിപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് അകാലികള്‍ക്കു സാധിച്ചില്ല; പഞ്ചാബിനുള്ളില്‍ തന്നെയും ഹിന്ദുക്കള്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ അവര്‍ക്കു സ്വാധീനത ഉണ്ടായിരുന്നില്ല.

ഘടന. അധ്യക്ഷനാണ് അകാലിദളത്തിന്റെ പരമോന്നത നേതാവ്. പാര്‍ട്ടിയുടെ പൊതുയോഗമാണ് ഇദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്. അതിലെനാനൂറോളംവരുന്നഅംഗങ്ങള്‍പാര്‍ട്ടിയുടെപ്രാദേശികഘടകങ്ങളെപ്രതിനിധാനംചെയ്യുന്നു.ഭരണകാര്യങ്ങളില്‍തന്നെസഹായിക്കുന്നതിനുവേണ്ടി 22 അംഗങ്ങളുള്ള ഒരു കാര്യനിര്‍വാഹകസമിതിയെ നിയമിക്കുന്നതിനുള്ള അധികാരം അധ്യക്ഷനുണ്ട്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് 'അകാലിജാഥ' എന്നഗ്രാമഘടകംവലിയൊരുപങ്കുവഹിക്കുന്നു.നൂറ്അകാലികള്‍ചേര്‍ന്നതാണ്ഒരുഅകാലിജാഥ.സിക്കുകാരുടെവകക്ഷേത്രങ്ങളുംവിദ്യാഭ്യാസസ്ഥാപനങ്ങളും അകാലികളുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്തുന്നതിന് അകാലിജാഥകള്‍ വളരെയധികം സഹായകമായിട്ടുണ്ട്.

1947-നുശേഷം ഇന്ത്യയില്‍ അകാലിദളത്തിന്റെ ശക്തി വളര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ അനേകം സിക്കുകാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതു കാരണം തനിയെ മല്‍സരിച്ച് നിയമസഭയില്‍ ഭൂരിപക്ഷം നേടത്തക്ക കഴിവ് അകാലിദളത്തിനു ലഭിച്ചിരുന്നില്ല. 1952-ലെപൊതുതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് സാരമായ സംഖ്യാബലമൊന്നും പഞ്ചാബ് നിയമസഭയില്‍ ഉണ്ടായില്ല.എങ്കിലുംഭരണകക്ഷിയായകോണ്‍ഗ്രസ്സിനോട്ചേര്‍ന്നുനിന്നുകൊണ്ട് തങ്ങളുടെ രാഷ്ട്രീയവകാശങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കുവാന്‍ അകാലികള്‍ ശ്രമിച്ചു. കുറെക്കാലത്തേക്ക് പഞ്ചാബിലെ വിവിധമന്ത്രിസഭകളുടെ നിലനില്‍പുംപതനവുംഅകാലിദളത്തിന്റെനിലപാടിനെആശ്രയിച്ചായിരുന്നു.സര്‍ക്കാര്‍സര്‍വീസില്‍ഗണ്യമായസ്ഥാനംനേടുക,മന്ത്രിസഭയിലെഹിന്ദുക്കളോടൊപ്പം പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് അകാലികള്‍ക്ക് സാധിച്ചു. 1955-ല്‍ഇന്ത്യയുടെവിവിധസംസ്ഥാനങ്ങളെ, ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടി ഒരു ഉന്നതാധികാരക്കമ്മീഷന്‍ നിയമിക്കപ്പെട്ടപ്പോള്‍അകാലികള്‍വീണ്ടുംതങ്ങളുടെസ്വതന്ത്ര പഞ്ചാബി സുബാ വാദവുമായി മുന്നോട്ടു വന്നു. അതിനോടനുബന്ധിച്ച് നടന്ന പ്രക്ഷോഭണത്തില്‍ പന്തീരായിരത്തിലധികം അകാലികള്‍ അറസ്റ്റു ചെയ്യപ്പെട്ടു. 1957-ലെ പൊതുതെരഞ്ഞെടുപ്പില്‍ മാസ്റ്റര്‍ താരാസിങിന്റെസ്ഥാനാര്‍ഥികളെല്ലാംപരാജയപ്പെട്ടത്ഈസംഘടനയ്ക്കുവലിയആഘാതമായി. 1961-ല്‍ സ്വതന്ത്ര പഞ്ചാബി സുബയ്ക്കുവേണ്ടി അവര്‍ നടത്തിയ സമരത്തില്‍ 57,000 വാളണ്ടിയര്‍മാര്‍ അറസ്റ്റുവരിച്ചു.അതിനെത്തുടര്‍ന്ന്അകാലി നേതാക്കളായ മാസ്റ്റര്‍ താരാസിങ്ങും സന്ത് ഫത്തേസിങ്ങും ചേര്‍ന്ന് ആരംഭിച്ച ഉപവാസം വലിയ നേട്ടങ്ങള്‍ലഭിക്കാതെതന്നെനിര്‍ത്തേണ്ടിവന്നു.

പിളര്‍പ്പ്. 1962-ലെ പൊതുതെരഞ്ഞെടുപ്പില്‍ 12 ശ.മാ. വോട്ടുകളോടെ പഞ്ചാബ് നിയമസഭയിലെ 19 സീറ്റുകള്‍ അകാലിദളംനേടിതുടര്‍ന്ന് അകാലികള്‍ മാസ്റ്റര്‍ താരാസിങ്ങിനെ മരണം വരെയുള്ള ഒരുപവാസത്തിനു പ്രേരിപ്പിച്ചു. ഈ ഉപവാസം താരാസിങ്ങിനെസംബന്ധിച്ചിടത്തോളം ഒരു തികഞ്ഞ പരാജയമായിരുന്നു. അതോടുകൂടി ഇദ്ദേഹത്തിനു പാര്‍ട്ടിയിലുണ്ടായിരുന്ന പദവിക്ക് സാരമായ ഹാനിയുണ്ടായി.പാര്‍ട്ടിയുടെമറ്റൊരു നേതാവായ സന്ത് ഫത്തേസിങ്ങിന്റെ സ്വാധീനം സാരമായി പെരുപ്പിച്ചു കാണിക്കാനുംഇത്ഇടനല്‍കി.ഇതിനെത്തുടര്‍ന്ന്താരാസിങുംഫത്തേസിങ്ങും തമ്മില്‍ നടന്ന അധികാരമല്‍സരം അകാലിദളത്തില്‍ ഒരു വലിയ പിളര്‍പ്പിന് കാരണമായി. സന്ത്ഫത്തേസിങ്ങിന്റെനേതൃത്വത്തില്‍രൂപംകൊണ്ട പുതിയ ബദല്‍ അകാലിദളത്തിനായിരുന്നു കൂടുതല്‍ സ്വാധീനശക്തി ലഭിച്ചത്.

ഫത്തേസിങ്ങിന്റെ നേതൃത്വത്തിലുള്ള അകാലികള്‍ പഞ്ചാബി സുബയ്ക്കുവേണ്ടിയുള്ള സമരം തുടര്‍ന്നു. 1965-ല്‍ നടന്ന ഗുരുദ്വാര തെരഞ്ഞെടുപ്പില്‍ താരാസിങ് ഗ്രൂപ്പില്‍പെട്ട അകാലി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയത് സന്ത് ഫത്തേസിങ്ങിന്റെ വലിയൊരു നേട്ടമായിരുന്നു. 1969-ല്‍ മാസ്റ്റര്‍ താരാസിങ്ങിന്റെ മരണത്തോടുകൂടി ഇദ്ദേഹത്തിന്റെ ഗ്രൂപ്പില്‍പെട്ട അകാലിദളം നാമമാത്രമായിത്തീര്‍ന്നെന്നു പറയാം.

പഞ്ചാബി സുബ. 1966-ല്‍ പഞ്ചാബ് സംസ്ഥാനത്തെ പഞ്ചാബെന്നും ഹരിയാനയെന്നും രണ്ടായി വിഭജിക്കുന്നതിന് ഇന്ത്യാ ഗവ. എടുത്ത തീരുമാനം സന്ത് ഫത്തേസിങ്ങിന്റെ മറ്റൊരു വിജയമായിരുന്നു. 1966 ന. 1-ന് ഈ രണ്ടുസംസ്ഥാനങ്ങളുംനിലവില്‍വന്നു.എന്നാല്‍അകാലികള്‍ അതുകൊണ്ടും തൃപ്തരായില്ല. സംസ്ഥാന വിഭജനത്തെത്തുടര്‍ന്ന്ഹരിയാനയ്ക്കുളളിലായിപ്പോയചണ്ഡിഗഢ്നഗരംതങ്ങള്‍ക്കുതന്നെലഭിക്കണമെന്നതായി അകാലികളുടെ അടുത്തവാദം. 1970 ഫെ.-ല്‍ ഇതിനുവേണ്ടി സന്ത് ഫത്തേസിങ് മരണംവരെ ഉപവാസം തുടങ്ങുകയും ആത്മാഹൂതിചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിന്റെ ഫലമായി ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ചണ്ഡിഗഢ് പഞ്ചാബിന് വിട്ടുകൊടുക്കുവാന്‍ ഇന്ത്യാഗവ. തീരുമാനിച്ചു.

1967-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഫത്തേസിങ് വിഭാഗത്തില്‍പെട്ട അകാലിദളം കോണ്‍ഗ്രസ്സിതര കക്ഷികളുമായി മുന്നണിയുണ്ടാക്കി പഞ്ചാബ് നിയമസഭയില്‍ ഭൂരിപക്ഷം നേടി.ഇതിനെതുടര്‍ന്ന്അകാലിനേതാവായഗുര്‍ണാംസിങ്ങിന്റെനേതൃത്വത്തില്‍ഒരുഐക്യമുന്നണിമന്ത്രിസഭഅധികാരത്തില്‍ വന്നു.എന്നാല്‍ഭരണകക്ഷികള്‍ക്കിടയിലെഭിന്നതകാരണംഈമന്ത്രിസഭ1967ന.-ല്‍നിലംപതിച്ചു.1969ഫെ.-ല്‍നടന്നഉപതെരഞ്ഞെടുപ്പിലുംഅകാലിദളത്തിന്റെ നേതൃത്വത്തിലുള്ളഐക്യമുന്നണിക്ക്ഭൂരിപക്ഷംലഭിച്ചതിനാല്‍ഗുര്‍ണാംസിങ്ങിന്റെനേതൃത്വത്തില്‍പുതിയൊരുമന്ത്രിസഭരൂപവത്കരിക്കപ്പെട്ടു.കുറേകാലത്തിനുശേഷം ഗുര്‍ണാംസിങ് രാജിവച്ചെങ്കിലും ഉടന്‍തന്നെ പ്രകാശ്സിങ്ബാദല്‍മുഖ്യമന്ത്രിയായിമറ്റൊരുമന്ത്രിസഭഅകാലികളുടെനേതൃത്വത്തില്‍അധികാരമേറ്റു.1970 മാ. വരെ ബാദല്‍ മന്ത്രിസഭ നിലനിന്നു.

1972-ലെലോകസഭാതെരഞ്ഞെടുപ്പില്‍കോണ്‍ഗ്രസ്സിന്അഖിലേന്ത്യാതലത്തില്‍തന്നെഉണ്ടായചരിത്രവിജയത്തെത്തുടര്‍ന്ന്മറ്റുപലസംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ്സിതര കക്ഷികളെപ്പോലെ പഞ്ചാബില്‍ അകാലിദളിന്റെ ജനസ്വാധീനം ഗണ്യമായി കുറഞ്ഞു.അതുവരെമാസ്റ്റര്‍താരാസിങ്ങിനെപ്പോലുള്ള വമ്പന്മാരെ പിന്‍തള്ളി അകാലികള്‍ക്ക് നേതൃത്വം നല്‍കിപ്പോന്ന ആത്മീയഗുരുകൂടിയായിരുന്ന സന്ത് ഫത്തേസിങ് രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തു.

1972-ലെ കോണ്‍ഗ്രസ് വിജയത്തെ തുടര്‍ന്ന് 1977 വരെ കോണ്‍ഗ്രസ് നേതാവ് സെയില്‍സിങ് പഞ്ചാബ് മുഖ്യമന്ത്രിയായി. 1975-77-ലെ അടിയന്തിരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അകാലികള്‍ വീണ്ടും പഞ്ചാബില്‍ അധികാരമേല്‍ക്കുകയും പ്രകാശ്സിങ് ബാദല്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു.

വിഘടനവാദം. അടിയന്തിരാവസ്ഥയെത്തുടര്‍ന്ന് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം സംസ്ഥാനനിയമസഭാതെരഞ്ഞെടുപ്പിലും സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയും ഒരു കോണ്‍ഗ്രസ്സിതര സര്‍ക്കാര്‍ കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരത്തിലെത്തുകയും ചെയ്തു (1977).ഈസന്ദര്‍ഭത്തിലാണ്സന്ത്ജര്‍ണയില്‍സിങ്ഭിന്ദ്രന്‍വാലഎന്നഒരുപുരോഹിതപോരാളി പൊടുന്നനെ പഞ്ചാബിലെ രാഷ്ട്രീയരംഗത്ത് രംഗപ്രവേശം ചെയ്യുന്നത്.

'ഖാലിസ്ഥാന്‍ അഥവാ സ്വതന്ത്രപരമാധികാര മതാധിഷ്ഠിത സിക്ക് രാഷ്ട്രം' സ്ഥാപിക്കുക എന്നതായിരുന്നു ഭിന്ദ്രന്‍വാലയുടെ ലക്ഷ്യം.അതിനായി ആയുധമെടുക്കാനും ഭിന്ദ്രന്‍വാല ആഹ്വാനം ചെയ്തു. അഖിലേന്ത്യ സിക്ക് വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകരെയും നഗരങ്ങളിലെ ഇടത്തരം തൊഴില്‍രഹിതരായ അഭ്യസ്ഥവിദ്യരെയും ഖാലിസ്ഥാന്‍ വാദത്തിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെഭിന്ദ്രന്‍വാലക്ക്കഴിഞ്ഞു.അതിവേഗംഭിന്ദ്രന്‍വാല ഒരു പ്രസ്ഥാനമായി വളര്‍ന്നു. ഭിന്ദ്രന്‍വാലയുംസൈനികാധിഷ്ഠിതമായഖാലിസ്ഥാന്‍വാദവുംതുടര്‍ന്ന്വലിയൊരുപ്രസ്ഥാനമായിവളരുകയാണുണ്ടായത്.

പ്രകാശ് സിങ് ബാദല്‍

ഖാലിസ്ഥാന്‍വാദം. ജാട്ട് വംശത്തില്‍പ്പെട്ട സിക്ക് കൃഷിക്കാരില്‍ ഒരു ഗണ്യമായ വിഭാഗത്തെ ധനികകൃഷിക്കാരാക്കി ഉയര്‍ത്തിയ "ഹരിത വിപ്ളവത്തിന്റെ ചില പ്രയോജനങ്ങള്‍ ചെറുകിടക്കാര്‍ക്കും ഭൂമിയില്ലാത്ത ദലിത് സിക്ക് ഹിന്ദു കര്‍ഷകത്തൊഴിലാളികള്‍ക്കും കിട്ടി. എന്നാല്‍ ഈ അധഃസ്ഥിത വിഭാഗവും ധനികകൃഷിക്കാരും തമ്മിലുള്ള വിടവ് പൂര്‍വാധികം വര്‍ധിച്ചു. അകാലികള്‍ ജാട്ട് ധനികകൃഷിക്കാരുടെയും നഗര വ്യാപാരി വ്യവസായികളുടെയും രാഷ്ട്രീയ കക്ഷിയായി ഉയര്‍ന്നു.

സെയില്‍സിങ്
നഗരത്തിലെ ദരിദ്രരുടെയും ചെറുകിടക്കാരുടെയും കര്‍ഷകത്തൊഴിലാളികളായ ദലിതരുടെയും ഇടയില്‍ മതനിരപേക്ഷ ജനാധിപത്യവാദികളായ കോണ്‍ഗ്രസ്,കമ്യൂണിസ്റ്റുപാര്‍ട്ടികള്‍മുതലായവയ്ക്കായിരുന്നുമുന്‍തൂക്കം.മുഖ്യമന്ത്രിയുംപിന്നീടുരാഷ്ട്രപതിയുമായസെയില്‍സിങ്ഈവിഭാഗത്തില്‍പെട്ടയാളായിരുന്നു. മാസ്റ്റര്‍ താരാസിങ്ങിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട 'പാന്ഥിക്' ഗ്രൂപ്പും 'ആനന്ദ്പൂര്‍ സാഹി ബ്' പ്രമേയവും വിഘടനവാദത്തിന് പ്രചോദക ഘടകങ്ങളാണ്.
ഭിന്ദ്രന്‍വാല

ഈ തീവ്രവാദത്തെ എതിര്‍ക്കുന്നതിനുപകരം മിതവാദികള്‍ അതിനു കീഴടങ്ങുകയാണ് ചെയ്തത്. അങ്ങനെയാണ്പില്ക്കാലത്ത്ഇന്ത്യന്‍രാഷ്ട്രീയത്തില്‍ വിവാദം സൃഷ്ടിച്ച ആനന്ദ്പുര്‍ സാഹിബ് പ്രമേയം അകാലിദള്‍ അംഗീകരിച്ചത്.ആനന്ദ്പുര്‍ സാഹിബ് സമ്മേളനത്തില്‍ അകാലിദളംഅംഗീകരിച്ച പുതിയ ഭരണഘടനയില്‍ സിക്കുകാര്‍ക്ക് ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്കാണ് വേണ്ടത്എന്ന്തുറന്ന്എഴുതിയിരുന്നില്ലെങ്കിലുംസമുദായത്തിന് ആജ്ഞാധികാരം ഉള്ള ഒരു സാമൂഹ്യരാഷ്ട്രീയ വ്യവസ്ഥയ്ക്കു വേണ്ടിയാണ് അകാലിദളം നിലക്കൊള്ളുന്നതെന്നും 'പരമാധികാരം ഇല്ലാത്തപക്ഷം, മതം സുരക്ഷിതമായിരിക്കില്ല' എന്നുമുള്ള പ്രഖ്യാപനം ഭിന്ദ്രന്‍വാലയുടെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിന് കാരണമായിട്ടുണ്ട്.

ഡോ. ജഗജിത് ചൌഹാനും കപൂര്‍സിങും 'ഖാലിസ്ഥാന്‍' എന്ന ആശയമുയര്‍ത്തി വിദേശ രാജ്യങ്ങളില്‍ നടത്തിയ പ്രചാരങ്ങളും ഭിന്ദ്രന്‍വാലയ്ക്കു സഹായകമായിതീര്‍ന്നു.1978-ല്‍ഖാലിസ്ഥാന്‍വാദികള്‍അതുസ്ഥാപിച്ചെടുക്കാന്‍'ദള്‍ഖല്‍സ'എന്നഒരുസംഘടനരൂപീകരിച്ച്പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ഇങ്ങനെപടിപടിയായിവളര്‍ന്നുകൊണ്ടിരുന്നതീവ്രവാദപ്രവര്‍ത്തനത്തിന്റെഅന്തരീക്ഷത്തിലാണ്അതുവരെവളരെയൊന്നുംഅറിയപ്പെടാതിരുന്ന ജര്‍ണയില്‍സിങ് ഭിന്ദ്രന്‍വാല രംഗപ്രവേശം ചെയ്യുന്നത്.

ബ്ളൂസ്റ്റാറും ബ്ളാക്ക്തണ്ടറും. 1977-ല്‍ അകാലിദള്‍ നേതാവ് പ്രകാശ്സിങ് ബാദല്‍ രണ്ടാം തവണ പഞ്ചാബ് മുഖ്യമന്ത്രിയായതോടെ ഒരുവശത്ത് അകാലിദളും ദള്‍ഖല്‍സയും തമ്മിലും മറുവശത്ത് അകാലിദളിനകത്തെ ഗ്രൂപ്പുകള്‍ തമ്മിലും വഴക്കുകളും മൂര്‍ച്ഛിച്ചു. കേന്ദ്രത്തിലെ ഭരണകക്ഷിയായിരുന്ന ജനതാ പാര്‍ട്ടി പിളരുകയും 1980-ല്‍ കോണ്‍ഗ്രസ് വന്‍വിജയം നേടി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദം ഏല്‍ക്കുകയും ചെയ്തതോടെ അകാലിദളവും അധികാരത്തിന് പുറത്തായി. 1981 സെപ്.-ല്‍ ഒരിന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ദള്‍ഖല്‍സ പ്രവര്‍ത്തകര്‍ റാഞ്ചിയത് ഭീകരവാദത്തിന് ആക്കം കൂട്ടി. ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ അമൃതസരസ്സിലെ സുവര്‍ണക്ഷേത്രം ഖാലിസ്ഥാന്‍കാര്‍ കൈയേറി വാസമുറപ്പിക്കുകയും അതൊരു ആയുധപുരയായി മാറ്റുകയും ചെയ്തു. പതിനായിരത്തിലേറെ ഭിന്ദ്രന്‍വാലാ പക്ഷപാതികള്‍ക്ഷേത്രത്തില്‍ഒത്തുചേര്‍ന്ന് പുണ്യഗ്രന്ഥത്തില്‍ കൈവച്ച് ജീവന്‍ ബലികഴിച്ചുംഖാലിസ്ഥാനുവേണ്ടിപോരാടുമെന്ന്പ്രതിജ്ഞചെയ്തു.നൂറുകണക്കിന്കലാപകാരികളെസംസ്ഥാനത്തിന് അകത്തുംപുറത്തുംനിന്ന്തടവിലാക്കുകയുംസംഘട്ടനങ്ങളില്‍ഇരുഭാഗത്തുംമരണംസംഭവിച്ചുകൊണ്ടിരിക്കുകയുംചെയ്തെങ്കിലുംഭിന്ദ്രന്‍വാലെയെയോഅക്രമികളെയോ അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം സൈനികര്‍ 1984 ജൂണ്‍അഞ്ചിന്ക്ഷേത്രംവളയുകയും കലാപകാരികളുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയുംചെയ്തു.അഞ്ചുദിവസംനീണ്ടുനിന്നഈപ്രത്യാക്രമണപരിപാടിക്ക്"ഓപ്പറേഷന്‍ബ്ളൂസ്റ്റാര്‍എന്നപേരാണ് നല്‍കിയിരുന്നത്. ഭിന്ദ്രന്‍വാല ഉള്‍പ്പെടെ കലാപകാരികളും നിരവധി സൈനികരും വധിക്കപ്പെട്ട് സുവര്‍ണക്ഷേത്രം മോചിതമായി.ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് അധികാരത്തില്‍വന്ന രാജീവ്ഗാന്ധിയും അകാലിദള്‍ പ്രസിഡന്റായ സന്ത്ഹര്‍ചന്ദ്സിങ് ലോംഗെവാളും 1985-ല്‍ പഞ്ചാബിലെ പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ച് ഒരു ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുകയുണ്ടായി. എന്നാല്‍ അധികം വൈകാതെതന്നെ ലോംഗെവാള്‍ വധിക്കപ്പെടുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തലപൊക്കുകയും ചെയ്തു. വീണ്ടും സുവര്‍ണക്ഷേത്രം കലാപകാരികളുടെസങ്കേതമായി മാറി. ഈ ഘട്ടത്തിലാണ് 1988 മേയില്‍ പഞ്ചാബ് പൊലീസും കേന്ദ്ര അര്‍ധ സൈനികരും ചേര്‍ന്ന് വീണ്ടും സുവര്‍ണക്ഷേത്രത്തില്‍പ്രവേശിച്ച് കലാപകാരികളെ അമര്‍ച്ച ചെയ്തത്. ഈ നടപടിയെ ഓപ്പറേഷന്‍ ബ്ളാക്ക്തണ്ടര്‍എന്ന്വിളിക്കുന്നു.ഇതേത്തുടര്‍ന്ന്സംസ്ഥാനവ്യാപകമായിനടത്തിയ തിരച്ചിലുകളിലൂടെയും നിയമസമാധാന നടപടികളിലൂടെയും പഞ്ചാബിലെ അതിക്രമങ്ങള്‍ പൂര്‍ണമായല്ലെങ്കിലും ഒട്ടൊക്കെ ശമിച്ചു. 1997 ഫെ.-ല്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ അകാലിദള്‍ വീണ്ടും ജയിക്കുകയുംപ്രകാശ്സിങ്ബാദല്‍മൂന്നാംതവണമുഖ്യമന്ത്രിആയിത്തീരുകയുംചെയ്തു.പക്ഷേ ഉള്‍പ്പാര്‍ട്ടി കലഹങ്ങളും ദിശാബോധമില്ലായ്മയും കാരണം പഴയ പ്രതാപമൊക്കെ നഷ്ടപ്പെട്ട് അവസരവാദ കൂട്ടുകെട്ടുകളുമായി പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന അകാലിദളിന് 2002 ഫെ.-ല്‍നടന്നസംസ്ഥാനതെരഞ്ഞെടുപ്പില്‍പരാജയംനേരിട്ടു.മൊത്തം117സംസ്ഥാനനിയമസഭാസ്ഥാനങ്ങളില്‍64 എണ്ണം നേടിയ കോണ്‍ഗ്രസ് ജയിക്കുകയും കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. അകാലിദള്‍ നിയമസഭയില്‍ മുഖ്യപ്രതിപക്ഷമായി.

(പി. ഗോവിന്ദപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍