This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകാരിന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 5: വരി 5:
[[Image:p.10a.jpg|thumb|150x150px|left|ഡെല്ല ലിഗ്നിക്കോള (Bdella ignicola)]] [[Image:p.10b.jpg|thumb|150x150px|right|അറ്റാക്സ് ആള്‍ട്രിക്കോള (Atax alticola ]]

അകാരിന ഗോത്രത്തിലെ മിക്കതും ബാഹ്യപരോപജീവികളാണ്. മരത്തൊലിയിലെ സുഷിരങ്ങളിലും ഇലകളിലും കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ ശരീരത്തിലും ഇവ ജീവിക്കുന്നു. ഇതുവരെഇരുപതിനായിരത്തിലേറെ സ്പീഷീസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികള്‍ സാമാന്യമായി ഒരു മി.മീ.ല്‍ താഴെ നീളമുള്ള ചെറുജീവികളാണ്. ചെള്ളുകള്‍ക്കു രണ്ടു സെ.മീ.റോ അതിലധികമോ നീളമുണ്ടായിരിക്കും. ഇവ രക്തം വലിച്ചെടുക്കുകയും രോഗം പരത്തുകയും ചെയ്യും. പരോപജീവികളല്ലാത്ത സ്വതന്ത്രജീവികളും ഇവയുടെ കൂട്ടത്തില്‍ വിരളമായുണ്ട്. നോ: അരാക്നിഡ

 +
[[Category:ജന്തുശാസ്ത്രം]]

Current revision as of 06:55, 7 ഏപ്രില്‍ 2008

അകാരിന

Acarina

ആര്‍ത്രൊപോഡ (Arthropoda) ജന്തുഫൈലത്തിലെ അരാക്നിഡ വര്‍ഗത്തില്‍പെടുന്ന ഗോത്രം. ഇതില്‍ ഉണ്ണികളും (Mites), ചെള്ളുകളും (Ticks) ഉള്‍പ്പെടുന്നു. ഇവ പ്രാരൂപിക (Typical) അരാക്നിഡുകളാണ്. ഇവയുടെ ഉദരം വിഭജിതമല്ല. അടുത്ത ബന്ധുക്കളായ ഇടയച്ചിലന്തികളെ അപേക്ഷിച്ച് ഇവയ്ക്കുള്ള പ്രത്യേകതയാണിത്. കെഫലോതൊറാക്സും (cephalothorax) ഉദരവും തമ്മില്‍ വ്യക്തമായ വിഭജനം ദൃശ്യമല്ലെന്നുള്ളതാണ് അകാരിനകള്‍ക്കു ചിലന്തിവര്‍ഗവുമായുള്ള വ്യത്യാസം. ഇവയുടെ വദനാംഗങ്ങള്‍ മറ്റു ശരീരഭാഗങ്ങളില്‍നിന്നും അകന്ന് നാത്തോസോമാ (gnathosoma) എന്നപേരില്‍ തല പോലെയുള്ള ഭാഗമായിത്തീര്‍ന്നിരിക്കുന്നു. സഞ്ചിപോലെയുള്ള ശരീരത്തില്‍ തല പ്രത്യേകമായി കാണപ്പെടുന്നില്ല. പ്രൌഢാവസ്ഥയില്‍ എട്ടു കാലുകള്‍ കാണാറുണ്ടെങ്കിലും ലാര്‍വയ്ക്ക് ആറെണ്ണം മാത്രമേയുള്ളു.

ഡെല്ല ലിഗ്നിക്കോള (Bdella ignicola)
അറ്റാക്സ് ആള്‍ട്രിക്കോള (Atax alticola

അകാരിന ഗോത്രത്തിലെ മിക്കതും ബാഹ്യപരോപജീവികളാണ്. മരത്തൊലിയിലെ സുഷിരങ്ങളിലും ഇലകളിലും കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ ശരീരത്തിലും ഇവ ജീവിക്കുന്നു. ഇതുവരെഇരുപതിനായിരത്തിലേറെ സ്പീഷീസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികള്‍ സാമാന്യമായി ഒരു മി.മീ.ല്‍ താഴെ നീളമുള്ള ചെറുജീവികളാണ്. ചെള്ളുകള്‍ക്കു രണ്ടു സെ.മീ.റോ അതിലധികമോ നീളമുണ്ടായിരിക്കും. ഇവ രക്തം വലിച്ചെടുക്കുകയും രോഗം പരത്തുകയും ചെയ്യും. പരോപജീവികളല്ലാത്ത സ്വതന്ത്രജീവികളും ഇവയുടെ കൂട്ടത്തില്‍ വിരളമായുണ്ട്. നോ: അരാക്നിഡ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍