This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകര്‍മം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അകര്‍മം = പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന മാനസികമോ ശാരീരികമോ ആയ പ്രവൃ...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന മാനസികമോ ശാരീരികമോ ആയ പ്രവൃത്തി. ഗീതയിലാണ് അകര്‍മത്തെപ്പറ്റി ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്.
പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന മാനസികമോ ശാരീരികമോ ആയ പ്രവൃത്തി. ഗീതയിലാണ് അകര്‍മത്തെപ്പറ്റി ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്.
 +
'കര്‍മണോ ഹ്യപി ബോദ്ധവ്യം
'കര്‍മണോ ഹ്യപി ബോദ്ധവ്യം
 +
ബോദ്ധവ്യം ച വികര്‍മണഃ
ബോദ്ധവ്യം ച വികര്‍മണഃ
 +
അകര്‍മണശ്ച ബോദ്ധവ്യം
അകര്‍മണശ്ച ബോദ്ധവ്യം
 +
ഗഹനാ കര്‍മണോ ഗതിഃ' (ഭ.ഗീ. 4-17)
ഗഹനാ കര്‍മണോ ഗതിഃ' (ഭ.ഗീ. 4-17)
വരി 10: വരി 14:
'കര്‍മണ്യേവാധികാരസ്തേ
'കര്‍മണ്യേവാധികാരസ്തേ
 +
മാ ഫലേഷു കദാചന
മാ ഫലേഷു കദാചന
 +
മാ കര്‍മ ഫലഹേതുര്‍ ഭൂഃ
മാ കര്‍മ ഫലഹേതുര്‍ ഭൂഃ
 +
മാ തേ സംഗോസ്ത്വകര്‍മണി' (ഭ.ഗീ. 2-47)
മാ തേ സംഗോസ്ത്വകര്‍മണി' (ഭ.ഗീ. 2-47)
വരി 21: വരി 28:
(എം.എച്ച്. ശാസ്ത്രികള്‍)
(എം.എച്ച്. ശാസ്ത്രികള്‍)
 +
[[Category:തത്ത്വശാസ്ത്രം]]

Current revision as of 06:49, 7 ഏപ്രില്‍ 2008

അകര്‍മം

പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന മാനസികമോ ശാരീരികമോ ആയ പ്രവൃത്തി. ഗീതയിലാണ് അകര്‍മത്തെപ്പറ്റി ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്.

'കര്‍മണോ ഹ്യപി ബോദ്ധവ്യം

ബോദ്ധവ്യം ച വികര്‍മണഃ

അകര്‍മണശ്ച ബോദ്ധവ്യം

ഗഹനാ കര്‍മണോ ഗതിഃ' (ഭ.ഗീ. 4-17)

കര്‍മം, വികര്‍മം, അകര്‍മം എന്നിവയെപ്പറ്റി അറിഞ്ഞിരിക്കുക ആവശ്യമാണെന്നും കര്‍മത്തിന്റെ രഹസ്യം അത്യന്ത സൂക്ഷ്മമാണെന്നും ശ്രീകൃഷ്ണന്‍ അര്‍ജുനനോടു പറയുന്നു. അകര്‍മം എന്നതുകൊണ്ട് കര്‍മം ചെയ്യാതിരിക്കല്‍ എന്നല്ല ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. ഒരുനിമിഷം പോലും ആരും കര്‍മം ചെയ്യാതെ ഇരിക്കുന്നില്ല. എന്നാല്‍ കര്‍മം അനുഷ്ഠിക്കുമ്പോള്‍ ആത്മാവു കര്‍മം ചെയ്യുന്നില്ലെന്നു ഭാവനം ചെയ്യുവാന്‍ ജ്ഞാനികള്‍ക്കു കഴിയും. ജ്ഞാനിയായ ഒരാളുടെ നിസ്സംഗമായ കര്‍മത്തെയാണ് അകര്‍മമായി ഇവിടെ വിവക്ഷിച്ചിട്ടുള്ളത്.

'കര്‍മണ്യേവാധികാരസ്തേ

മാ ഫലേഷു കദാചന

മാ കര്‍മ ഫലഹേതുര്‍ ഭൂഃ

മാ തേ സംഗോസ്ത്വകര്‍മണി' (ഭ.ഗീ. 2-47)

"കര്‍മം ചെയ്യുന്നതിനു മാത്രമേ നിനക്ക് അധികാരമുള്ളു. ഒരിക്കലും നീ ഫലത്തെ ഉദ്ദേശിക്കരുത്. കര്‍മഫലത്തെ, അതായതു വീണ്ടും വീണ്ടുമുള്ള ജന്മത്തെ നീ ഉണ്ടാക്കരുത്. അകര്‍മത്തില്‍ നിനക്കു സംഗമരുത് എന്നു ശ്രീകൃഷ്ണന്‍ മറ്റൊരിടത്ത് അര്‍ജുനനോടു പറയുമ്പോള്‍ അകര്‍മം എന്നതിന് കര്‍മം ചെയ്യാതിരിക്കല്‍ എന്ന അര്‍ഥമാണ് ഉദ്ദേശിച്ചിരിക്കുന്നത്. കര്‍മം ചെയ്യാതിരിക്കുന്നത് ഒരിക്കലും ആശാസ്യമല്ല എന്നതാണ് അതിന്റെ താത്പര്യം. കര്‍മം ചെയ്യണമെന്നുതന്നെ ഗീതാകാരന്‍ അനുശാസിക്കുന്നു. ആത്മജ്ഞാനി കര്‍മം ചെയ്യുന്നതു ഫലാപേക്ഷകൊണ്ടല്ല, ലോകോന്നതിക്കുവേണ്ടിയാകയാല്‍ ആ നിലയിലെത്തിയവനും കര്‍മം എപ്പോഴും ചെയ്തുകൊണ്ടേയിരിക്കുന്നു.

ആത്മജ്ഞാനിയുടെയും ലൌകികന്റെയും നിലയില്‍ നിന്ന് അകര്‍മത്തിന് ഇപ്രകാരം രണ്ടു വ്യാഖ്യാനമുണ്ടെങ്കിലും വിശാലമായ അര്‍ഥത്തില്‍ അവയ്ക്കു വൈരുധ്യമില്ലെന്നു കാണാം.

അകര്‍മം എന്നതിന് അപ്രശസ്തകര്‍മം, അകരണീയകര്‍മം എന്നും ചില കോശങ്ങളില്‍ അര്‍ഥം നിര്‍ദേശിച്ചിട്ടുണ്ട്.

(എം.എച്ച്. ശാസ്ത്രികള്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍