This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബാസമുദ്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:56, 1 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അംബാസമുദ്രം

തമിഴ്നാട് സംസ്ഥാനത്തെ തിരുനല്‍വേലി ജില്ലയില്‍ ഉള്‍പ്പെട്ട താലൂക്ക്. വിസ്തീര്‍ണം 1280 ച. കി.മീ. മലകള്‍ നിറഞ്ഞു നിമ്നോന്നതമാണ് ഭൂപ്രകൃതി. താമ്രപര്‍ണി നദിയുടെയും മുഖ്യ പോഷകനദിയുടെയും പ്രഭവസ്ഥാനങ്ങള്‍ ഈ മലനിരകളിലാണ്. താഴ്വാരങ്ങള്‍ പൊതുവേ ഫലഭൂയിഷ്ഠങ്ങളായ കൃഷിസ്ഥലങ്ങളാണ്; നെല്ലാണ് മുഖ്യ കൃഷി. മലഞ്ചരിവുകളില്‍ തേയില, ഏലം, സിങ്കോണ എന്നിവയുടെ തോട്ടങ്ങള്‍ ധാരാളമായുണ്ട്. പാപനാശം അണക്കെട്ട് ഈ താലൂക്കിലാണ്; മറ്റു നിരവധി ചെറുകിട ജലസേചനപദ്ധതികളുമുണ്ട്.

താലൂക്കിന്റെ ആസ്ഥാനനഗരമായ അംബാസമുദ്രം ഒരു നെയ്ത്തുകേന്ദ്രമാണ്. ഇതിനടുത്തുള്ള പത്തമടൈ ഗ്രാമം പുല്‍പ്പായ നെയ്ത്തിനു പ്രസിദ്ധിനേടിയിരിക്കുന്നു. കരിങ്കല്‍ത്തൂണുകള്‍ കൊത്തിയെടുക്കുന്നതാണ് മറ്റൊരു വ്യവസായം. ചെന്നൈ-തിരുനല്‍വേലി റെയില്‍പ്പാത അംബാസമുദ്രത്തുകൂടി കടന്നുപോകുന്നു. കന്യാകുമാരി, തിരുനല്‍വേലി എന്നീ ജില്ലകളിലെ മിക്ക കേന്ദ്രങ്ങളുമായും റോഡുമാര്‍ഗം ബന്ധപ്പെട്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍