This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നരബലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നരബല
ദേവപ്രീതിക്കായി മനുഷ്യരെ കൊലചെയ്യുന്ന പ്രാകൃതമായ ഒരു അനുഷ്ഠാനം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലെയും പ്രാകൃത ജനവിഭാഗങ്ങള്‍ നരബലി നടത്തിയിരുന്നതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ഭൂമിയുടെ ഫലപുഷ്ടി വര്‍ധിപ്പിക്കുക, അമാനുഷിക ശക്തികള്‍ സ്വായത്തമാക്കുക, സ്വര്‍ഗലാഭം തുടങ്ങി വ്യത്യസ്ത നേട്ടങ്ങള്‍ക്കായാണ് നരബലി നടത്തിയിരുന്നത്.
ഈജിപ്തില്‍ വരള്‍ച്ച അവസാനിപ്പിക്കുവാനും നദിയില്‍ ജലം നിറയുവാനും വേണ്ടി കന്യകമാരെ നദിയില്‍ തള്ളിയിട്ട് ബലിയര്‍പ്പിക്കുന്ന പതിവ് നിലനിന്നിരുന്നു. പില്ക്കാലത്ത് കന്യകമാര്ക്കുപകരം അവരുടെ പ്രതിമകള്‍ ജലത്തില്‍ മുക്കുന്നത് പതിവായി. ചൈനയില്‍ രാജാവിന്റെ മൃതദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ അകമ്പടിക്കാരെയും അടക്കം ചെയ്തിരുന്നു.
ഇന്ത്യയില്‍ കാപാലികര്‍ ഉടലോടെ കൈലാസത്ത് ചെല്ലാനായി നരബലി നടത്തിയിരുന്നു. ശങ്കരാചാര്യരുടെ തല ഒരു കാപാലികന് വെട്ടിയെടുക്കുവാന്‍ ശ്രമിച്ചുവെന്നും പദ്മപാദനാണ് അദ്ദേഹത്തെ രക്ഷിച്ചത് എന്നും ഐതിഹ്യമുണ്ട്. ദ്രാവിഡര്‍ കാളിപ്രീതിക്കായും നരബലി നടത്തിയിരുന്നു. മൈസൂറിലെ ചാമുണ്ഡിമലയില്‍ നരബലി നടന്നിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ട്. പരിഷ്കൃത ലോകത്തെ മതങ്ങളൊന്നുംതന്നെ നരബലി അംഗീകരിക്കുന്നില്ല. എങ്കിലും നിധിലബ്ധി തുടങ്ങിയ അന്ധവിശ്വാസങ്ങളുടെ പേരിലും മറ്റുമായി നരബലി ഇന്നും നടക്കുന്നുണ്ടെന്നാണ് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.