This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാര്‍വാദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധാര്‍വാദ്

Dharwad

കര്‍ണാടക സംസ്ഥാനത്തിലെ ഒരു ജില്ല. ധാര്‍വാദ് ജില്ലയിലെ ചില പ്രദേശങ്ങള്‍ വേര്‍തിരിച്ചെടുത്താണ് ഗാഡഗ് (Gadag), ഹാവേരി (Haveri) എന്നീ രണ്ട് പുതിയ ജില്ലകള്‍ക്ക് രൂപംകൊടുത്തിട്ടുള്ളത്. വിസ്തീര്‍ണം : 4,260 ച.കി.മീ.; ജനസംഖ്യ: 16,03,794 (2001).

ധാര്‍വാദ് കോട്ട

വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് ധാര്‍വാദ് ജില്ലയ്ക്കുള്ളത്. സസ്യജാല വിതരണത്തിലും ഈ വൈവിധ്യം ദൃശ്യമാകുന്നുണ്ട്. ജില്ലയിലെ റെയില്‍-റോഡ് ഗതാഗത മേഖല വികസിതമാണ്. ജനങ്ങളില്‍ ഏറിയ പങ്കും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പ്പെട്ടവരാണ്. കന്നഡ, ഹിന്ദി, മറാഠി, തമിഴ്, തെലുഗു, ഉര്‍ദു എന്നീ ഭാഷകളാണ് ജില്ലയില്‍ പ്രചാരത്തിലുള്ളത്. 2001-ലെ കണക്കനുസരിച്ച് 71.87 ആണ് ജില്ലയുടെ സാക്ഷരതാ നിരക്ക്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ധാര്‍വാദ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. കര്‍ണാടക സര്‍വകലാശാലയുടെ ആസ്ഥാനം ധാര്‍വാദിലാണ്.

വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം ബിജാപ്പൂരിലെ ആദില്‍ഷാ ധാര്‍വാദ് പിടിച്ചടക്കി അവിടെ ഒരു കോട്ട പണികഴിപ്പിച്ചു. ഈ കോട്ടയുടെ നിര്‍മാണത്തോടെ ധാര്‍വാദിന്റെ തന്ത്രപ്രാധാന്യം വര്‍ധിച്ചു. പില്ക്കാലത്ത് അറംഗസീബ്, ശിവജി, ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ എന്നിവരുടെയും ബ്രിട്ടീഷുകാരുടെയും സാമ്രാജ്യത്തില്‍ ഈ കോട്ട ഉള്‍ പ്പെട്ടിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍