This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവില്വാമല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവില്വാമല

തൃശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കിലെ പഴയന്നൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തിരുവില്വാമല, കണിയാര്‍കോട്, പാമ്പാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന ഈ പഞ്ചായത്തിനെ 11 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. 37.94 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: കി. പെരുങ്ങോട്ടുകുറിശ്ശി, തരൂര്‍ പഞ്ചായത്തുകള്‍; പ.-ഉം തെ.-ഉം ചീരക്കുഴിപ്പുഴ; വ.ഭാരതപ്പുഴ. നെല്ലും തെങ്ങും റബ്ബറുമാണ് മുഖ്യ വിളകള്‍. കൈത്തറിനെയ്ത്ത്, പനമ്പ്നെയ്ത്ത് കുട്ടനെയ്ത്ത്, ലോഹപ്പണി, പപ്പടവ്യവസായം, ആശാരിപ്പണി, കളിമണ്‍പാത്ര നിര്‍മാണം, ഓട്ടുപാത്രനിര്‍മാണം തുടങ്ങിയ നിരവധി പരമ്പരാഗത ചെറുകിട-കുടില്‍ വ്യവസായങ്ങള്‍ ഇവിടെ നിലവിലുണ്ട്. ചിലയിടങ്ങളില്‍ റബ്ബറും പ്ലാസ്റ്റിക്കും ഉപയോഗിച്ചുള്ള ആധുനിക ചെറുകിട വ്യവസായ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തില്‍ സുലഭമായി ലഭിക്കുന്ന കരിങ്കല്ല് കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കുന്നു. സ്കൂളുകള്‍, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് പ്രധാന പൊതുസ്ഥാപനങ്ങള്‍. പ്രമുഖ സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന പാമ്പാടി ജോണ്‍ജോസഫിന്റെ ജന്മദേശം തിരുവില്വാമലയിലെ പാമ്പാടിയാണ്. തായമ്പക, ഇടയ്ക്ക, പഞ്ചവാദ്യം എന്നീ വാദ്യകലകളുടെ ഈറ്റില്ലം കൂടിയാണ് തിരുവില്വാമല. തിരുവില്വാമല ക്ഷേത്രം ചിരപുരാതനകാലം മുതല്‍ പ്രസിദ്ധമാണ്. വില്വാദ്രിനാഥക്ഷേത്രം, പറക്കോട്ടുകാവ് എന്നീ ആരാധനാലയങ്ങളും ശ്രദ്ധേയം തന്നെ. മലയാള നോവലിസ്റ്റ് വി.കെ.എന്നിന്റെ ജന്മദേശം കൂടിയാണ് തിരുവില്വാമല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍