This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയസ്ക്കോറിഡ്സ് പെഡാനിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡയസ്ക്കോറിഡ്സ് പെഡാനിയസ്

Dioscorides pedanius

ഗ്രീക്കു ഭിഷഗ്വരനും ഔഷധവിജ്ഞാനി (Pharmacologist)യും. ഇദ്ദേഹത്തിന്റെ ദെ മെറ്റീരിയ മെഡിക്ക ആണ് ഇന്നും ഔഷധവിജ്ഞാന ശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നത്. ഔഷധങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥവും ഇതു തന്നെയാണെന്ന് കരുതപ്പെടുന്നു.

60 എ.ഡി.-യില്‍ സിലിസില (Cilicila)യിലെ ടാര്‍സസിനടുത്തുള്ള അനാസാര്‍ബോസ് (Anarzarbos) എന്ന സ്ഥലത്ത് ഇദ്ദേഹം ജനിച്ചു. ടാര്‍സസിലെയും അലക്സാണ്ഡ്രിയയിലെയും വിദ്യാഭ്യാസത്തിനു ശേഷം സൈനിക ഡോക്ടറായി റോമന്‍ പട്ടാളത്തില്‍ ചേര്‍ന്നു. അതിനാല്‍ ഇദ്ദേഹത്തിന് എന്നും ഒരു പട്ടാളക്കാരന്റെ ജീവിതശൈലിയായിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ ഗ്രീക്കു ഭാഷയിലെ പുസ്തകങ്ങളെല്ലാം തന്നെ മറ്റനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സസ്യങ്ങള്‍, ജന്തുക്കള്‍, ഖനിജങ്ങള്‍ - എന്നീ മൂന്നു സ്രോതസ്സുകളില്‍ നിന്നും ഔഷധങ്ങളുണ്ടാക്കാമെന്നു തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്. വിവിധ കാലാവസ്ഥകളിലും ഭൂപ്രദേശങ്ങളിലും വളരുന്ന സസ്യങ്ങള്‍ ഔഷധഗുണത്തിലും വൈരുധ്യം പ്രകടമാക്കുന്നുണ്ടെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. സസ്യങ്ങളുടെ മൂപ്പെത്തിയ തണ്ടും ഇലകളും, ഇലകള്‍ ഉണങ്ങിപ്പോയശേഷം ശേഖരിച്ച വേരുകളുമാണ് ഔഷധ നിര്‍മാണത്തിന് അനുയോജ്യമായിട്ടുള്ളത് എന്നിദ്ദേഹം അഭിപ്രായപ്പെട്ടു. ഔഷധങ്ങള്‍ സൂക്ഷിക്കേ പ്രത്യേക രീതിയും വളരെ പ്രധാന്യമര്‍ഹിക്കുന്നതാണെന്ന് ഇദ്ദേഹം സൂചിപ്പിച്ചു. ഇന്നത്തെ രീതിയിലുള്ള സസ്യനാമകരണത്തിനു തുടക്കമിട്ടതും ഇദ്ദേഹമാണ്. ഇദ്ദേഹം അഞ്ചു ഗ്രന്ഥങ്ങളിലായി 600 സസ്യങ്ങള്‍, 35 ജന്തുജന്യ പദാര്‍ഥങ്ങള്‍, 90 ഖനിജങ്ങള്‍ എന്നിവയെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഓരോ സസ്യത്തിന്റെയും പേരും വിവരണവും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍