This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചയിന്‍-സ്റ്റോക്സ് ശ്വസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചയിന്‍-സ്റ്റോക്സ് ശ്വസനം

Cheyne-Stokes respiration

അസാധാരണമായ ഒരു ശ്വസനത്തകരാറ്. ഹൃദയം, ശ്വാസകോശം, കേന്ദ്രസിരാവ്യൂഹം എന്നിവയിലുണ്ടാകുന്ന ഗൌരവതരമായ കേടുപാടുകള്‍ കാരണം ശ്വാസോച്ഛ്വാസത്തിന്റെ തോതും തീവ്രതയും അസാധാരണ നിലയിലെത്തുന്നതാണ് രോഗത്തിന്റെ സ്വഭാവം. ഈ രോഗാവസ്ഥ വിശദീകരിച്ച ജോണ്‍ ചെയിന്‍ (1777-1836), വില്യം സ്റ്റോക്സ് (1804-78) എന്നീ ശരീരശാസ്ത്രജ്ഞരുടെ പേരിലാണ് രോഗം അറിയപ്പെടുന്നത്.

രോഗം അനുഭവപ്പെടുന്ന ഘട്ടത്തില്‍ ആദ്യം ശ്വസനം ഉപരിപ്ലവമായി മാത്രം നടക്കുകയും തുടര്‍ന്ന് തോതും ശക്തിയും ക്രമാനുഗതമായി വര്‍ധിച്ച് ഗാഢമാവുകയും ചെയ്യുന്നു. തുടര്‍ന്ന് ശ്വസനത്തിന്റെ ശക്തി ക്രമമായി ക്ഷയിക്കുകയും അല്പനേരത്തേക്ക് ശ്വാസം നിലയ്ക്കുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കാര്‍ബോണിക് അമ്ലമായി രക്തത്തില്‍ പ്രത്യക്ഷപ്പെടുന്നു. രക്തത്തില്‍ കാര്‍ബോണിക് അമ്ലത്തിന്റെ അളവ് കൂടുമ്പോള്‍ മസ്തിഷ്കത്തിലെ ശ്വസനകേന്ദ്രം ഉത്തേജിതമാവുകയും വീണ്ടും ശ്വസനം ഉപരിപ്ലവമായി ആരംഭിക്കുകയും ചെയ്യുന്നു. രോഗാക്രമണത്തിന്റെ ഒരു ചക്രം പൂര്‍ത്തിയാകാന്‍ 30 മുതല്‍ 60 വരെ സെ. വേണ്ടിവരാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍