This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗോറിവംശം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗോറിവംശം
അഫ്ഗാനിസ്താനിലെ 'ഘൂര്‍' (ഗോര്‍) തലസ്ഥാനമാക്കി നിലനിന്നിരുന്ന രാജവംശം. മുഹമ്മദ് ഗസ്നി സ്ഥാപിച്ച രാജ്യം അദ്ദേഹത്തിന്റെ പിന്തുടര്ച്ചക്കാരുടെ കാലത്ത് ഛിന്നഭിന്നമായി. ഗിയാസുദീന്‍ എന്നും ഷിഹാബുദീന്‍ എന്നും പേരുകളെ രണ്ടു സഹോദരുടെ ശ്രമഫലമായാണ് ഗോര്‍ ഒരു പ്രബല രാജ്യമായിത്തീര്‍ന്നത്. ഗിയാസുദീന്‍ സഹോദരനായ ഷിഹാബുദീനെ ഗസ്നിയിലെയും കാബൂളിലെയും ഗവര്‍ണറായി നിയമിച്ചു. ഷിഹാബുദീന്‍ ആണ് ഇന്ത്യാ ചരിത്രത്തില്‍ മുഹമ്മദ് ഗോറി എന്ന് അറിയപ്പെടുന്നത്. 1175-ല്‍ തുടങ്ങി പല പ്രാവശ്യം ഇദ്ദേഹം വടക്കു പടിഞ്ഞാറന്‍ ഇന്ത്യ ആക്രമിച്ചു. സിന്‍ഡ്, മുള്താന്, ലാഹോര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ മുസ്ലിം രാജ്യങ്ങള്‍ കൈവശപ്പെടുത്തിയശേഷം മുഹമ്മദ് ഗോറി ഉത്തരേന്ത്യയിലെ രജപുത്ര രാജ്യങ്ങള്‍ ആക്രമിച്ചു. 1189-ല്‍ ഇദ്ദേഹം സിര്‍ഹിന്ദ് ആക്രമിച്ചു. 1191-ല്‍ ഒന്നാം തറൈന്‍ യുദ്ധത്തില്‍ പൃഥ്വീരാജിനോടും സഖ്യരാജാക്കന്മാരോടും പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം തറൈന്‍ യുദ്ധത്തില്‍ (1192) പൃഥ്വീരാജിനെ തോല്പിച്ചു. 1193-ല്‍ ഡല്‍ഹിയും 1194-ല്‍ കനൌജും ബനാറസും പിടിച്ചെടുത്തു.
1197-ല്‍ മുഹമ്മദ് ഗോറി കത്തിയവാറിലെ രാജാ ഭീമദേവിനെ തോല്പിച്ചു. 1202-ല്‍ ബുന്ദേല്‍ ഖണ്ഡിലെ കലിന്ജന് കോട്ട പിടിക്കുകയും അതിനുശേഷം വ. ഭാഗത്തുള്ള മഹോബയും ബദായൂനും പിടിച്ചടക്കുകയുമുണ്ടായി. 1203-ല്‍ ഗിയാസുദീന്‍ മരിച്ചതിനെത്തുടര്‍ന്ന് മുഹമ്മദ് ഗോറിക്ക് തന്റെ മാതൃരാജ്യമായ ഗോര്‍ രക്ഷിക്കുന്നതിനായി മടങ്ങി പോകേണ്ടിവന്നു. ഗോറിയുടെ ശത്രുവായ അലാവുദ്ദീന്‍ ഖ്വാരി സംഷായുമായുള്ള യുദ്ധത്തില്‍ മുഹമ്മദ് ഗോറി പരാജയപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഫലം ലാഹോറിനും ഗസ്നിക്കുമിടയില് താമസിച്ചിരുന്ന ഖോക്കറുകള് മുഹമ്മദിനെതിരായി ലഹള നടത്തി. 1205-ല്‍ ഗോറി ലാഹോറിലെത്തി ഖോക്കറുകളെ പരാജയപ്പെടുത്തി. മടങ്ങി പോകുന്ന വഴിക്ക് 1206 മാ. 15-നു മുഹമ്മദ് ഗോറി വധിക്കപ്പെട്ടു. മുഹമ്മദിനോടുകൂടി ഗോറിവംശം അവസാനിച്ചു.
(എ.പി. ഇബ്രാഹിം കുഞ്ഞ്)