This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗില്‍, ഡേവിഡ് (1843 - 1914)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗില്‍, ഡേവിഡ് (1843 - 1914)

Gill, David

ഡേവിഡ് ഗില്‍

സ്കോട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞന്‍. 1843 ജൂണ്‍ 12-ന് അബര്‍ഡീനില്‍ (Aberdeen) ജനിച്ചു. കലാശാലാ വിദ്യാഭ്യാസത്തിനുശേഷം ഒരു സ്വകാര്യവാനനിരീക്ഷണകേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തു. 1879 മുതല്‍ 1907 വരെ കേപ്പ് ഒഫ് ഗുഡ്ഹോപ്പിലെ രാജകീയ ജ്യോതിശ്ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ചു.

അസ്ട്രോണമിക്കല്‍ യൂണിറ്റ് (A.U.) അടിസ്ഥാനമാക്കിയാണ് സാധാരണയായി ഗ്രഹദൂരങ്ങള്‍ പരാമര്‍ശിക്കുക. സൂര്യനും ഭൂമിയും തമ്മിലുള്ള ശ.ശ. ദൂരമാണ് ഒരു A.U. ഈ ദൂരം ഏറ്റവും കൃത്യതയോടെ ആദ്യമായി നിര്‍ണയിച്ചത് ഗില്‍ ആയിരുന്നു. ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന സമയങ്ങളില്‍ അവയെ നിരീക്ഷിക്കാനായി മൗറീഷ്യസ്, അസന്‍ഷന്‍ എന്നീ ദ്വീപുകളിലേക്ക് ഒരു പര്യവേക്ഷണംതന്നെ ഇദ്ദേഹം നടത്തുകയുണ്ടായി. സൗരഭ്രംശ (solar-parallax)ത്തിന്റെ കൃത്യമായ നിര്‍ണയനമാണ് ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവന. ദക്ഷിണാകാശത്തിലെ ഏകദേശം 4,50,000 നക്ഷത്രങ്ങളുടെ സ്ഥാനവും തിളക്കവും വിശദീകരിച്ചുകൊണ്ട് 1904-ല്‍ ഗില്‍ പ്രസിദ്ധീകരിച്ച കൃതിയാണ് കേപ് ഫോട്ടോഗ്രാഫിക് ദൊര്‍ഷ്മുസ്തെറൂങ് (Cape photographic Dorch-musterung). 1900-ല്‍ ഇദ്ദേഹത്തിന് നൈറ്റ് (Knight) പദവി ലഭിച്ചു. കേപ്ടൌണ്‍ വാനനിരീക്ഷണാലയത്തെ ലോകത്തിലെ ഒന്നാംകിടയിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത് ഗില്ലിന്റെ നേട്ടമായി കരുതാം. 1914 ജനു. 24-നു ലണ്ടനില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍