This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗിബെയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗിബെയ
Gibeah
ബൈബിളില്‍ പരാമൃഷ്ടമായിട്ടുള്ള ഒരു സ്ഥലം. ടെല്‍-എല്‍-ഫൂല് (Tell-el-Ful) എന്ന മലയുടെ മാഹാത്മ്യത്താലാണ് ഗിബെയ അറിയപ്പെടുന്നത്. ജറൂസലേമിനു 5 കി.മീ. വടക്കായി സ്ഥിതി ചെയ്യുന്ന കുന്ന് അഥവാ ഉയര്‍ന്ന സ്ഥലം എന്ന അര്‍ഥത്തില്‍ ഈ പദം ഉപയോഗിച്ചിരുന്നു. ഈ സ്ഥലത്തെപ്പറ്റി മറ്റുപല കഥകളും നിലവിലുണ്ട്. ബെത്ലഹേമിനു സമീപമുള്ള ജുഡാ (Judah) മലമ്പ്രദേശത്തുള്ള ഒരു പട്ടണമാണിത്. ഗിബെയയിലെ ജനങ്ങള്‍ തെറ്റു ചെയ്തതിന്റെ ശിക്ഷയായി അവിടത്തെ നിയമപാലകര്‍ പട്ടണം നശിപ്പിച്ചു.
ഇസ്രയേലികളുടെ ആദ്യത്തെ രാജാവായ സോളി(Saul)ന്റെ ജന്മംകൊണ്ട് പ്രസിദ്ധമാണ് ഗിബെയ. 'സോളിന്റെ ഗിബെയ' എന്നൊരു പ്രയോഗം തന്നെ ബൈബിളിലുണ്ട്.
ബി.സി. 2000-നും 1500-നും ഇടയ്ക്ക് പണി കഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ 1922-ല്‍ വില്യം ദുന്‍ ബ്രൈറ്റ് നടത്തിയ ഉത്ഖനനത്തിന്റെ ഫലമായി കണ്ടെടുത്തിട്ടുണ്ട്. മൂന്നുപ്രാവശ്യം (ബി.സി. 12-ാം ശ., 9-ാം ശ., 7-ാം ശ.) ഈ കോട്ട നശിപ്പിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്തതായി വിശ്വസിക്കപ്പെടുന്നു. ജറൂസലേമില്‍നിന്നും ജൂതന്മാരെ നിശ്ശേഷം ആട്ടിപ്പായിക്കുന്നതുവരെ ഇവിടെ ആള്‍പ്പാര്‍പ്പുണ്ടായിരുന്നു. ക്രമേണ ഈ പട്ടണം നശിക്കുകയും എന്നെന്നേക്കുമായി ഇല്ലാതാവുകയും ചെയ്തു.