This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിദെയോന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിദെയോന്‍

Gideon

ഇസ്രയേല്‍ ഗോത്രത്തിന്റെ തലവനും ന്യായാധിപനും. ബി.സി. 12-ാം ശ.-ത്തില്‍ മനെശ്ശെയുടെ ഗോത്രത്തില്‍ ജനിച്ചു. മിദ്യാന്യരുടെ നിരന്തര പീഡനത്തിനു വിധേയരായിരുന്ന ഇസ്രയേല്‍ക്കാരുടെ രക്ഷയ്ക്കായി ദൈവം തന്റെ ദൂതന്‍ മുഖാന്തിരം ഇദ്ദേഹത്തെ നിയോഗിച്ചു. ദൈവകല്പന അനുസരിച്ച് ഗിദെയോന്‍ മിദ്യാന്യര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതിനായി 32,000 സന്നദ്ധ ഭടന്മാരില്‍ നിന്നു 300 പേരെ തിരഞ്ഞെടുത്തു. തന്ത്രപൂര്‍വം മിദ്യാന്യരുടെ പാളയത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരെ പരാജയപ്പെടുത്തി. തുടര്‍ന്നു ഗിദെയോനെ ഇസ്രായേല്‍ ജനതയുടെ രാജാവാക്കാനുള്ള നീക്കങ്ങള്‍ നടന്നുവെങ്കിലും ദൈവം മാത്രമാണ് ഇസ്രായേല്‍ക്കാരുടെ രാജാവ് എന്നു പ്രഖ്യാപിച്ച ഇദ്ദേഹം രാജത്വം നിരസിക്കുകയുണ്ടായി. ഗിദെയോന്റെ ധീരമായ നേതൃത്വത്തില്‍ ഏകീകരിക്കപ്പെട്ട ഇസ്രായേല്‍ ഗോത്രം ശക്തിപ്രാപിക്കുകയും ഏകദൈവത്തിലുള്ള വിശ്വാസം അവരില്‍ വേരൂന്നുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍