This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാര്‍ലന്‍ഡ്, ജൂഡി (1922 - 69)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാര്‍ലന്‍ഡ്, ജൂഡി (1922 - 69)

Garland Judy

ജൂഡി ഗാര്‍ലന്‍ഡ്

യു.എസ്. ചലച്ചിത്രനടിയും ഗായികയും. സംഗീതചിത്രങ്ങളിലെ താരവും ഗായികയും എന്ന നിലയിലാണ് ഇവരുടെ പ്രശസ്തി.

1922 ജൂണ്‍ 10-ന് മിന്നസോട്ടയിലെ ഗ്രാന്‍ഡ് റാപ്പിഡ്സില്‍ ജനിച്ചു. യഥാര്‍ഥനാമം ഫ്രാന്സെസ് എതറല്‍ ഗം. 'വോദ്വില്‍' (Vau-deville) പ്രകടനക്കാരായിരുന്നു മാതാപിതാക്കള്‍. മൂന്നു വയസ്സുള്ളപ്പോള്‍ ആദ്യമായി സ്റ്റേജില്‍ക്കയറി. 1936-ല്‍ 14-ാം വയസ്സില്‍ 'എവരിസണ്‍ഡേ' എന്നൊരു ലഘുചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തു പ്രവേശിച്ചത്. 'ദ് വിസാര്‍ഡ് ഒഫ് ഓസ്' എന്ന ചലച്ചിത്രത്തില്‍ ഡൊറോത്തിയായി അഭിനയിച്ചതോടെ പ്രശസ്തയായി. ഇതിലെ അഭിനയത്തിന് ഓസ്കാര്‍ ലഭിക്കുകയുണ്ടായി. നാല്പതുകളിലെ ഗാര്‍ലന്‍ഡിന്റെ പ്രശസ്ത ചിത്രങ്ങളില്‍ 'ബേബ്സ് ഓണ്‍ ബ്രോഡ്വേ', 'മീറ്റ് മി ഇന്‍ സെന്റ് ലൂയിസ്', 'ദ് ക്ലോക്ക്' എന്നിവയുള്‍പ്പെടുന്നു. അഭിപ്രായവ്യത്യാസംമൂലം 1959-നുശേഷം നാലു വര്‍ഷക്കാലം സിനിമാഭിനയമില്ലാതെ ഗാര്‍ലന്‍ഡിനു പുറത്തു നില്‍ക്കേണ്ടിവന്നു. 1954-ല്‍ ഭര്‍ത്താവായ സിഡ്നി ലുഫ്റ്റ് ഇവര്‍ക്കഭിനയിക്കാനായി 'എ സ്റ്റാര്‍ ഈസ് ബോണ്‍' എന്ന വിഖ്യാതചിത്രം നിര്‍മിച്ചു. പ്രശസ്തനായ ജോര്‍ജ് കുക്കോറായിരുന്നു സംവിധായകന്‍. ജൂഡി ഗാര്‍ലന്‍ഡിന്റെ അഭിനയസിദ്ധി ഉച്ചാവസ്ഥയെ പ്രാപിക്കുന്ന ചിത്രമാണിത്. ചിത്രം വമ്പിച്ച  സാമ്പത്തിക വിജയം   നേടുകയും ചെയ്തു.

ഗാര്‍ലന്‍ഡിന്റെ വ്യക്തിജീവിതം ദുരന്തമയമായിരുന്നു. വിശ്രമരഹിതമായി ജോലി ചെയ്യുന്നതിനായി ലഹരിവസ്തുക്കള്‍ കഴിച്ചിരുന്നു. ഉറക്കഗുളിക ഡോസ് കൂട്ടി കഴിച്ചതിനാല്‍ 1969 ജൂണ്‍ 22-ന് ലണ്ടനില്‍ അന്തരിച്ചു.

(വിജയകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍