This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാംഗുലി, കാദംബിനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാംഗുലി, കാദംബിനി
Ganguly, Kadambini (1861 - 1923)
ഇന്ത്യയില്‍ മെഡിക്കല്‍ ബിരുദം നേടിയ ആദ്യത്തെ വനിത. സാമൂഹിക പത്രപ്രവര്‍ത്തകയായിരുന്ന കാദംബിനി, ബ്രജകിഷോര്‍ ബാസുവിന്റെ മകളായി ബ്രയിസല് ഡിസ്ട്രിക്റ്റിലെ ചാന്ഡ്സിയില് 1861-ല്‍ ജനിച്ചു. 1882-ല്‍ കൊല്‍ക്കത്തയില്‍ നിന്നു ബിരുദം സമ്പാദിച്ചു. 1887-ല്‍ കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ നിന്നു ബിരുദം നേടി. തുടര്‍ന്ന് ഗ്ലാസ്ഗോ, എഡിന്‍ബെറോ എന്നീ യൂണിവേഴ്സിറ്റികളില്‍ നിന്ന് എല്‍. ആര്.സി.പി., എല്‍.ആര്.സി.എസ്, എല്‍.ഇ.പി.എസ് എന്നീ ബിരുദങ്ങളും സമ്പാദിച്ചു. 1883-ല്‍, സാധാരണ് ബ്രഹ്മസമാജ് നേതാവായ ദ്വാരകാനാഥ് ഗാംഗുലിയെ വിവാഹം ചെയ്തു. 1880-ല്‍ ബംഗാള്‍ ലേഡീസ് അസോസിയേഷന് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1889-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ സ്ത്രീകളുടെ പ്രതിനിധിയായി പങ്കെടുത്ത കാദംബിനിയാണ് കോണ്‍ഗ്രസ് വേദിയില്‍ നിന്ന് സംസാരിച്ച ആദ്യ വനിത. 1906-ല്‍ കൊല്‍ക്കത്തയില്‍ നടന്ന വിമന്‍സ് കോണ്‍ഫറന്‍സിന്റെ സംഘാടകയായിരുന്നു ഇവര്‍. തികഞ്ഞ മനുഷ്യസ്നേഹിയായിരുന്ന കാദംബിനി, ചൂഷണത്തിനെതിരെ നിയമനടപടികള്‍ കൊണ്ടുവന്ന് തൊഴിലാളികളുടെ സ്ഥിതി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയിരുന്നു. ഗവണ്മെന്റിന്റെ ഒരു അന്വേഷണ കമ്മിഷനുവേണ്ടി കവയിത്രിയായ കാമിനി റേയുമായി ചേര്‍ന്ന് 1922-ല്‍ ബിഹാര്‍, ഒഡിഷ എന്നീ സ്ഥലങ്ങളില്‍ പോയി ഖനികളില്‍ പണിയെടുക്കുന്ന സ്ത്രീതൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി. 1923-ല്‍ അന്തരിച്ചു.
(പി. സുഷമ)