This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖിലധാതുക്കള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖിലധാതുക്കള്‍

രൂപവൈകല്യം സംഭവിച്ച ക്രിയാധാതുക്കള്‍ക്ക് വ്യാകരണത്തില്‍ പാണിനി കൊടുത്ത പേര്. ഉദാ. പശ്യ, യഛ. ക്രിയാരൂപങ്ങള്‍ തേഞ്ഞുമാഞ്ഞ് ഉണ്ടായിട്ടുള്ള ഇവയ്ക്ക് സാധാരണ ക്രിയകളെപ്പോലെ എല്ലാ കാലങ്ങളിലും എല്ലാ പ്രകാരങ്ങളിലും പ്രയോഗമില്ല. മലയാളത്തില്‍ 'വ' എന്ന ക്രിയാധാതുവിനോട് അതിന്റെ ക്രിയാസ്വഭാവം വ്യക്തമാക്കാന്‍ പല പ്രത്യയങ്ങള്‍ ചേര്‍ക്കാം. കാലപ്രത്യയം ചേര്‍ക്കുമ്പോള്‍ വര്‍ത്തമാനകാലം-വരുന്നു; ഭൂതകാലം-വന്നു; ഭാവികാലം-വരും. സകര്‍മക പ്രേരകങ്ങള്‍ ആവുമ്പോള്‍ സകര്‍മകം-വരുത്തി; പ്രേരകം-വരുത്തിച്ചു. അതുപോലെ പേരെച്ച-വിനയെച്ചങ്ങളും ഉണ്ടാക്കാം; പേരെച്ചം-വന്ന; വിനയെച്ചം-വന്ന്. 'വരവ്' എന്നു ക്രിയാനാമവും ആകാം. എന്നാല്‍ 'ഉള്‍' എന്ന ധാതുവിന് 'ഉണ്ട്' എന്ന വര്‍ത്തമാനകാല രൂപവും 'ഉള്ള' എന്ന പേരെച്ച രൂപവും മാത്രമാണ് പ്രയോഗത്തിലുള്ളത്. കൊള്‍+തുണ്ണകൊണ്ടു എന്ന ഭൂതകാലരൂപത്തിനു സമാനമായ പ്രയോഗമാണ് ഉള്‍+തുണ്ണഉണ്ടു. എങ്കിലും പ്രയോഗത്തില്‍ 'ഉണ്ട്' എന്ന ക്രിയയ്ക്കു ഭൂതകാല അര്‍ഥമല്ല, വര്‍ത്തമാനകാല അര്‍ഥമാണ് കിട്ടുന്നത്. മറ്റൊരുദാഹരണം-'ഉറ്' എന്ന ധാതുവിന് ഉറ്റ്, ഉറ്റ എന്ന രണ്ടു രൂപങ്ങളേ പതിവുള്ളൂ. ഇങ്ങനെ പൊതുവായ സ്വഭാവങ്ങള്‍ ഇല്ലാത്തതും ലിംഗം, വചനം, കാലം, കര്‍മണികാരകങ്ങള്‍ എന്നീ രൂപഭേദങ്ങള്‍ വരുത്താന്‍ സാമാന്യമായി ഉപയോഗിക്കുന്ന പല പ്രത്യയങ്ങളോട് ചേരാത്തതും ആയ ക്രിയാധാതുവിന് ഖിലധാതു എന്നു പറയും. ഗുണ്ടര്‍ട്ട് ഇതിനെ ഊനക്രിയ എന്നു വിളിക്കുന്നു. ഗുണ്ടര്‍ട്ടിന്റെ നിഗമനത്തില്‍ എന്‍, ഉള്‍, ഇല്‍, അല്‍, വേണ്‍, അരു, വല്‍, തകു, മികു, പോല്‍, ഉറു, ഇറു, തെരു, പകു, മെല്ലേ എന്നിങ്ങനെ ഖിലധാതുക്കള്‍ 15 ആണ്. ഏ.ആര്‍. രാജരാജവര്‍മ പന്ത്രണ്ടെണ്ണം പറയുന്നു: ഉള്‍, എന്‍, വേണ്‍, പുക്, തക്, മിക്, പോല്‍, അരു, അല്‍, ഇല്‍, കന്‍, ഉറ്. ഇവ കൂടാതെ പ്രാചീന മലയാളത്തില്‍ ഏല്, ഓല്, ആര്‍, ഇയല്, കോല് ഇവയും ഖിലധാതുക്കളായി ഗണിച്ചിരുന്നു. മേലാ, പോരാ, വയ്യ, മതി എന്നീ രൂപങ്ങളും ഖിലധാതുവിന്റെ സ്വഭാവമുള്ളവയായി കണക്കാക്കാവുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍