This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷേത്രപാലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ഷേത്രപാലന്‍

ഗ്രാമങ്ങളും നഗരങ്ങളും രക്ഷിക്കാന്‍ ക്ഷേത്രങ്ങളുടെ തെക്കു-കിഴക്കേ മൂലയില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹം. ശിവന്റെ അംശമാണ് ഈ ദേവനെന്ന് സങ്കല്പിക്കപ്പെടുന്നു. മൂന്നുകണ്ണുള്ള ഒരു വലിയ വിഗ്രഹമാണിത്. സാത്വികവും രാജസവും താമസവുമായ രൂപങ്ങളുണ്ട്. രണ്ടോ നാലോ ആറോ എട്ടോ കൈകളുള്ള രൂപങ്ങള്‍ ചിലയിടങ്ങളില്‍ കാണാം. ക്ഷേത്രപാലന്മാര്‍ കൈയില്‍ ശൂലമേന്തിക്കൊണ്ട് നില്ക്കുന്നവരായി പ്രതിഷ്ഠിക്കപ്പെടണമെന്ന് അഗ്നിപുരാണത്തില്‍ (51-ാം അ.) പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍