This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോവാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോവാര്‍

Kovar

ഇരുമ്പും നിക്കലും കോബാള്‍ട്ടും അടങ്ങിയ ഒരു ലോഹസങ്കരം. സാധാരണയായി 53 ശതമാനം ഇരുമ്പും 29 ശതമാനം നിക്കലും 17 ശതമാനം കൊബാള്‍ട്ടും അടങ്ങിയതാണ്‌ കോവാര്‍. ഗുണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കാര്‍ബണ്‍, സിലിക്കണ്‍, മാങ്‌ഗനീസ്‌ തുടങ്ങിയ മൂലകങ്ങളും കുറഞ്ഞ അളവില്‍ ചേര്‍ക്കാറുണ്ട്‌. ബോറോസിലിക്കേറ്റ്‌ ഗ്ലാസ്സുകള്‍ക്ക്‌ സമാനമായ കുറഞ്ഞ താപീയവികസന ഗുണാന്ന(Thermal Expansion Coefficient)

മുള്ള ലോഹസങ്കരമാണ്‌ കോവാര്‍ (30ºCനും 200ºCനും ഇടയില്‍ ~ 5 X 10–6K–1, 800ºC വരെ ~ 10 X 10–6K–1). അതിനാല്‍ താപവ്യതിയാനത്തിലും ഇളക്കംവരാത്ത ഗ്ലാസ്സും ലോഹങ്ങളും തമ്മിലുള്ള ചേര്‍പ്പുകള്‍ക്ക്‌ ഇത്‌ അനുയോജ്യമാണ്‌. ഇലക്‌ട്രാണിക്‌ വ്യവസായങ്ങളിലും എക്‌സ്‌-റേ ട്യൂബുകളിലും മൈക്രോവേവ്‌ ട്യൂബുകളിലും ഗ്ലാസ്‌ ബള്‍ബുകളിലും ധാരാളമായി ഇതുപയോഗിക്കുന്നു. അലുമിനിയം, ചെമ്പ്‌, പിച്ചള എന്നിവയെ അപേക്ഷിച്ച്‌ താരതമ്യേന കാഠിന്യം കൂടുതലാണ്‌. അമേരിക്കയിലെ കാര്‍പെന്റര്‍ ടെക്‌നോളജി കോര്‍പ്പറേഷനാണ്‌ ഇത്‌ ഉത്‌പാദിപ്പിക്കുന്നത്‌.

(ഡോ. വി.എസ്‌. പ്രസാദ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍