This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള്‍റൗഷ്, ഫ്രീഡ്റിഷ് വില്ഹേല്മ് ഗിയോര്‍ഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോള്‍റൗഷ്, ഫ്രീഡ്റിഷ് വില്ഹേല്മ് ഗിയോര്‍ഗ്

Kohlrausch, Friedrich Wilhelm George (1840 - 1910)

കോള്‍റൗഷ്

ജര്‍മന്‍ ഭൗതിക ശാസ്ത്രജ്ഞന്‍. ശാസ്ത്രജ്ഞനായ ആര്‍.

‌എച്ച്.എ. കോള്‍റൗഷിന്റെ പുത്രനായി 1840 ഒ. 14-ന് ജനിച്ചു. 1863-ല്‍ ഗോട്ടിങ്ഗെന്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി. ബിരുദം നേടി.

വൈദ്യുതവിശ്ലേഷണം (electrolysis), താപീയ വൈദ്യുതി, വൈദ്യുത-കാന്തിക അളവുകള്‍ എന്നീ ശാസ്ത്ര മേഖലകളിലായിരുന്നു കോള്‍റൗഷിന്റെ മുഖ്യമായ പഠനങ്ങള്‍. ലായനികളുടെ വിദ്യുത്ചാലകതയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു. ഇലക്ട്രോളൈറ്റുകളെ നേര്‍പ്പിക്കുന്തോറും അവയുടെ ചാലകത വര്‍ധിക്കുന്നു എന്ന കണ്ടുപിടിത്തം 'കോള്‍റൗഷ് നിയമം' രൂപവത്കരിക്കുന്നതിനുതകി. പ്രത്യാവര്‍ത്തിധാര ഉപയോഗിച്ച് ഇലക്ട്രോണുകളുടെ പോളറൈസേഷന്‍ തടഞ്ഞ് ഇലക്ട്രോലൈറ്റുകളുടെ വൈദ്യുതരോധം (electrical resistance) അളക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഭൂമിയുടെ കാന്തമണ്ഡലത്തിലെ വ്യതിയാനങ്ങള്‍ അളക്കാനുള്ള ചില മാര്‍ഗങ്ങളും അവയ്ക്കനുയോജ്യമായ ഉപകരണങ്ങളും വികസിപ്പിച്ചെടുക്കുന്നതില്‍ കോള്‍റൗഷ് വിജയിച്ചു.

ഗോട്ടിങ്ഗെന്‍, സൂറിച്ച്, സ്റ്റ്രാസ്ബുര്‍ഗ് എന്നിവിടങ്ങളില്‍ പ്രൊഫസര്‍, ബര്‍ലിനിലെ ഫിസിക്കോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ എന്നീ പദവികള്‍ അലങ്കരിച്ച കോള്‍റൗഷ് ബര്‍ലിന്‍ അക്കാദമി ഒഫ് സയന്‍സസില്‍ അംഗമായിരുന്നു.

1910 ജനു. 17-നു ജര്‍മനിയില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍