This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഡീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഡീന്‍

Codeine

സംവേദനാഹാരിയായ ഒരു ആല്‍ക്കലോയ്‌ഡ്‌. ഫോര്‍മുല: C18 H21 NO3 H2O. കറുപ്പില്‍ ഉള്ള പ്രധാനപ്പെട്ട മൂന്ന്‌ ആല്‍ക്കലോയ്‌ഡുകളില്‍ ഒന്നാണ്‌ കോഡീന്‍. മോര്‍ഫീന്‍, തിബെയിന്‍ എന്നിവയാണ്‌ മറ്റു രണ്ടെണ്ണം. ഇവ മൂന്നിന്റെയും തന്മാത്രകളില്‍ ഫീനാന്ത്രീന്‍ ന്യൂക്ലിയസ്‌ അടങ്ങിയിരിക്കുന്നു. മീഥൈല്‍ മോര്‍ഫീനാണ്‌ കോഡീന്‍. മോഫീനെ മീഥൈല്‍ അയൊഡൈഡു ചേര്‍ത്ത്‌ പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ്‌ ലായനിയുടെ സാന്നിധ്യത്തില്‍ ചൂടാക്കുമ്പോള്‍ കോഡീന്‍ ലഭിക്കും. വര്‍ണരഹിതമായ പൊടിയായും പരലുകളായും ലഭിക്കുന്നു. വരണ്ട വായുവില്‍ തന്മാത്രയിലടങ്ങിയ ജലം സാവധാനം നഷ്‌ടപ്പെടും. ഉരുകല്‍ നില 154.9°C. വെള്ളത്തില്‍ അല്‌പമായി ലയിക്കുന്ന ഇത്‌ ആല്‍ക്കഹോള്‍, ക്ലോറോഫോം എന്നിവയില്‍ നന്നായി ലയിക്കും. രാസപ്രവര്‍ത്തനങ്ങളില്‍ കോഡീന്‍ ഒരു ഏകാകക്ഷാരമായി വര്‍ത്തിക്കുന്നു. ഇതിന്റെ സള്‍ഫേറ്റു ലവണങ്ങളും ഫോസ്‌ഫേറ്റു ലവണങ്ങളുമാണ്‌ സാധാരണയായി വൈദ്യശാസ്‌ത്രരംഗത്ത്‌ ഉപയോഗിക്കുന്നത്‌. ഔഷധങ്ങള്‍, ചുമസംഹാരികള്‍ എന്നിവ നിര്‍മിക്കാന്‍ കോഡീന്‍ ഉപയോഗിക്കുന്നു. മോര്‍ഫീനെ അപേക്ഷിച്ച്‌ കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രഭാവം ചെലുത്തുവാന്‍ കഴിവുള്ള കോഡീന്‍ ഒരു മയക്കുമരുന്നാണെങ്കിലും ഇതിന്റെ വീര്യം കുറവാണ്‌. ഇതിന്റെ ഉപയോഗം മൂലം കാലക്രമത്തില്‍ മനുഷ്യര്‍ ഇതിന്‌ അടിമപ്പെടാറുള്ളതിനാല്‍ വില്‌പന നിയന്ത്രിതമാണ്‌. മോര്‍ഫീന്റെ മെഥിലീകരണം വഴിയാണ്‌ ഇന്ന്‌ കോഡീന്‍ അധികവും ഉത്‌പാദിപ്പിക്കാറുള്ളത്‌.

(എന്‍. മുരുകന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%A1%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍